കറുത്ത സാരിയിൽ മനോഹരിയായി വീണ നായർ, ബിഗ് ബോസിന് ശേഷം വീണ്ടും ക്യാമറക്ക് മുൻപിൽ

0
Veena Nair
Veena Nair

വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്ന വീണ നായർ.ഈ ചിത്രത്തിനുശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍,തട്ടുംപുറത്ത് അച്യുതന്‍,കോടതി സമക്ഷം ബാലന്‍ വക്കീല്‍,മനോഹരം,ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Veena Nair.p
Veena Nair.p

മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വീണ നായർ ഒരു പ്രഗല്ഭയായ നർത്തകി കൂടിയാണ്ബിഗ് ബോസ് വീട്ടിലെ ഇമോഷണൽ മത്സരാര്ഥികളിൽ ഒരാളായിരുന്നു വീണ നായർ. ഇമോഷണൽ ആണ് എങ്കിലും മത്സരങ്ങളിൽ വീണ മിന്നും പ്രകടനം തന്നെയാണ് കാഴ്ച വച്ചത്.

Veena Nair.ph
Veena Nair.ph

പാട്ട്, ഡാന്‍സ്, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, മിമിക്രി തുടങ്ങി വീണ പയറ്റാത്ത അടവുകൾ ഒന്നും ഇല്ലായിരുന്നു അവിടെ എന്നിട്ടും താരത്തിന് അപ്രതീക്ഷതമായി ബിഗ് ബോസിൽ നിന്നും പിന്മാറേണ്ടതായി വന്നു.ബിഗ് ബോസിൽ നിന്നും ഇറങ്ങിയ വീണ നായർ നേരെ ദുബായിൽ ഭർത്താവിന്റെ അരികിലേക്കാണ് പോയത്.

Veena-Nair-is-back
Veena-Nair-is-back

അതിനുശേഷം ആരംഭിച്ച ലോക് ഡൗണും മറ്റും തിരിച്ചു നാട്ടിലേക്കുള്ള യാത്രയെ ബാധിച്ചിരുന്നു.ഇപ്പോഴിതാ താരം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. സുഹൃത്ത് ആര്യക്കൊപ്പം ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലൂടെയാണ് വീണ വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയിരിക്കുന്നത്. കറുത്ത കാഞ്ചീവരം സാരിയിൽ കൂടുതൽ സുന്ദരിയായ വീണയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.