പ്രേക്ഷക ശ്രദ്ധ നേടിയ ഗാനഗന്ധര്‍വനില്‍ മമ്മൂട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍ ഈ പ്രാവിശ്യം ദൃശ്യം-2 വില്‍ മോഹന്‍ലാലിനെ രക്ഷിക്കാനുമെത്തി. ഗാനഗന്ധര്‍വനിലെ മമ്മൂട്ടിയുടെ അഭിഭാഷകയുടെ വേഷത്തിനു പിന്നാലെ ദൃശ്യം-2 വില്‍ മോഹന്‍ലാലിന്റെ അഭിഭാഷകയാകാന്‍ കൂടി അവസരം ലഭിച്ചത് വലിയ അനുഗ്രഹമായാണ് ശാന്തി കാണുന്നത്. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വക്കീലാണ് ഈ മിടുക്കി. ഹൈക്കോടതിയിലെ അഭിഭാഷകയാണ് തിരുവനന്തപുരം സ്വദേശിയായ ശാന്തി. ഇപ്പോഴിതാ ദൃശ്യത്തിലേക്കുള്ള തന്റെ പ്രവേശനത്തെ കുറിച്ച് പറയുകയാണ് ശാന്തി മായാദേവി. ഏഷ്യാനെറ്റിന് നല്കിയ അഭിമുഖത്തിലായിരുന്നു ശാന്തി തന്റെ മനസ് തുറന്നത്.

തിരുവനന്തപുരം നെടുമങ്ങാട്ടെ അഭിഭാഷക കുടുംബത്തില്‍നിന്നുള്ള ശാന്തി പഠനകാലത്ത് സ്വകാര്യ ചാനലില്‍ ഒട്ടേറെ പരിപാടികളുടെ അവതാരകയായിരുന്നു. അച്ഛന്റെ മൂത്ത സഹോദരന് നെടുമങ്ങാട് കെ. സതീശ് കുമാറിന്റെ പാത പിന്തുടര്ന്ന് അഭിഭാഷക കുപ്പായം അണിഞ്ഞതോടെ ചാനല്‍ അവതാരക വേഷം അഴിച്ചുവെച്ചു.വഞ്ചിയൂര്‍ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. ബാങ്ക് ഉദ്യോഗസ്ഥനായ ഷിജു രാജശേഖറിനെ 2014-ല്‍ വിവാഹം കഴിച്ച് എറണാകുളത്തേക്കെത്തിയതോടെ പ്രാക്ടീസ് ഹൈക്കോടതിയിലായി. സ്വന്തമായി ഇവിടെ പ്രാക്ടീസ് തുടങ്ങുകയായിരുന്നു.ചാനല്‍ അവതാരകയായിരുന്ന കാലത്ത് രമേഷ് പിഷാരടിയുമായും ഹരി പി. നായരുമായി ഉണ്ടായ പരിചയമാണ് ഗാനഗന്ധര്‍വനില്‍ വേഷം നേടിക്കൊടുത്തത്. മൂന്ന് സിനിമകളിലാണ് ശാന്തി ഇതുവരെ അഭിനയിച്ചത്. ആ മൂന്ന് ചിത്രങ്ങളിലും അഭിഭാഷക ആയിട്ടായിരുന്നു താരം എത്തിയത്.

പഠിക്കുന്ന കാലത്ത് അവതാരിക രംഗത്ത് തിളങ്ങിയ ശാന്തി, രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വനിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. ഗാനഗന്ധര്‍വനിലെ അഭിനയം കണ്ട് ജീത്തു ജോസഫ് ആദ്യം വിളിച്ചത് റാം എന്ന്ചിത്രത്തിലേക്ക്. പിന്നീട് രണ്ടു പേരും സുഹൃത്തുക്കളായി. ദൃശ്യത്തിലെ കോടതി രംഗങ്ങള്‍ ജീത്തു ജോസഫ് ശാന്തിയോട് ചര്‍ച്ച ചെയ്തായിരുന്നു തയ്യറാക്കിയത്.തിരക്കഥ ചര്‍ച്ച ചെയ്യുന്നതിനടിലാണ് ദൃശ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ശാന്തി പറയുന്നു. പ്രതിക്കൂട്ടില്‍ നില്ക്കുന്ന ജോര്‍ജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന അഡ്വ. രേണുക, ദൃശ്യം രണ്ടിലെ സൂപ്പര്‍ ട്വിസ്റ്റുകളിലൊന്നാണ്. ആ നോട്ടം സിനിമ കണ്ട ഓരോരുത്തരുടെയും ഉള്ളില്‍ നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. ആ ഷോട്ടിനെ ഒറ്റ ടേക്കില്‍ മനോഹരമാക്കാന്‍ ശാന്തിക്ക് സാധിച്ചു എന്നതാണ്.

അഞ്ച് വര്‍ഷം ഏഷ്യാനെറ്റ് പ്ലസില്‍ അവതാരക ആയിട്ടുണ്ട്. ആ സമയത്താണ് നടന് രമേഷ് പിഷാരടിയുമായുള്ള സൗഹൃദം തുടങ്ങുന്നത്. അതാണ് ഗാനഗന്ധര്വ്വന് എന്ന ചിത്രത്തിലേക്ക് എത്താന്‍ കാരണമാകുന്നത്. ദൃശ്യത്തിന്റെ സ്ക്രിപ്റ്റിംഗ് നടക്കുമ്ബോള്‍, അതിലെ നിയമ വശങ്ങളെ പറ്റി ജീത്തു സാര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. എന്റെ അനുഭവം വച്ച് അദ്ദേഹത്തിന് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു.പിന്നാലെ ഞാനാണ് അഭിനയിക്കുന്നതെങ്കില്‍ ഈ സംഭാഷണം എങ്ങനെ പറയും എന്ന് ജിത്തു സാര്‍ ചോദിച്ചു. ഞാനാണെങ്കില്‍ ഇങ്ങനെയൊക്കം പറയും എന്ന് തമാശക്ക് പറഞ്ഞു. പിന്നാലെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണെന്ന് അദ്ദേഹം പറയുകയായിരുന്നു.