ഞാൻ അങ്ങനെയാണ് സിനിമയിൽ എത്തിയത്, മനസ്സ് തുറന്ന് കുഞ്ചാക്കോ ബോബൻ

0
Kunchacko-Boban.actor
Kunchacko-Boban.actor

പ്രശസ്ത സംവിധായകൻ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന മനോഹര പ്രണയ ചിത്രത്തിലൂടെ ‘ചോക്ലേറ്റ് ഹീറോ’ എന്ന നിലയില്‍ മലയാള സിനിമയില്‍ മിന്നി തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബൻ.പിതാവ് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് താരം സിനിമാ ലോകത്തിലേക്കെത്തിയത്.അതെ പോലെ തന്നെ  ബാലതാരമായി മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്.ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്.ഈ കഥാപാത്രം പ്രേക്ഷക മനസ്സിൽ ഒളിമങ്ങാത്ത ഒരു വലിയ ഓർമ്മയായി ഇപ്പോളും നിലനിൽക്കുന്നു.

Kunchacko Boban4
Kunchacko Boban4

രണ്ടാമതായി ഇറങ്ങിയ നക്ഷത്രത്താരാട്ട് അത്ര കാര്യമായ വിജയം നേടാൻ ആയില്ല. എന്നാൽ കുഞ്ചാക്കോ ബോബൻ എന്ന നടന്റെ താരമൂല്യം ഒട്ടും കുറഞ്ഞില്ല.അതെ പോലെ തന്നെ  കമൽ സംവിധാനം ചെയ്ത നിറം വളരെ വലിയ വിജയം നേടി കുഞ്ചാക്കൊയുടെ താരമൂല്യം ഉയർത്തി.അതിന് ശേഷം പിന്നീട് ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങൾ.അതെ പോലെ തന്നെ 2004ൽ പുറത്തിറങ്ങിയ  ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാ പാത്രം ആ വർഷതെ സംസ്ഥാന സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.

Kunchacko Boban2
Kunchacko Boban2

ഇപ്പോളിതാ കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിമായി എത്തിയിരിക്കുകയാണ് ഒരു കഠിനാധ്വാനവും ഇല്ലാതെ സിനിമയിലെത്തിയ വ്യക്തിയാണ് താനെന്നും എന്നാല്‍ രണ്ടാം വരവില്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ നിരവധി ഹോം വര്‍ക്കുകള്‍ ചെയ്യേണ്ടി വന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. അതിന് ശേഷം വലിയ ഒരിടവേള ശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ മികച്ച മലയാള സിനിമകളുമായി വീണ്ടും തന്റെ സിനിമാ ജീവിതം ആഘോഷിച്ചു. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച്‌ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്.

Kunchacko Boban
Kunchacko Boban

നടന്‍ കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

‘കഠിനാധ്വാനം ചെയ്തിട്ടും സിനിമയില്‍ രക്ഷപ്പെടാത്ത ഒരുപാട് പേരുണ്ട്. അത്രയൊന്നും പ്രയാസങ്ങള്‍ സഹിക്കാതെ തന്നെ പേരും പ്രശസ്തിയും നേടിയവരും ഈ മേഖലയില്‍ കാണാം. ജീവിതത്തില്‍ ഈ രണ്ടു ഘട്ടങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. സിനിമ നല്‍കിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്. യാതൊരു കഠിനാധ്വാനവും ഇല്ലാതെ ഒട്ടും താല്‍പര്യമില്ലാതെ സിനിമയിലേക്ക് എത്തി സൂപ്പര്‍ഹിറ്റ് ചിത്രത്തോടെ സിനിമയില്‍ ഇടം നേടിയ വ്യക്തിയാണ് ഞാന്‍. എന്നാല്‍ രണ്ടാം വരവില്‍ വിജയിക്കാനായി വലിയ ഹോം വര്‍ക്കുകളും കഠിനാധ്വാനവും വേണ്ടിവന്നു. ഏതു മേഖലയിലും എന്നപോലെ അധ്വാനവും,ഭാഗ്യവുമെല്ലാം സിനിമയില്‍ ഒരു ഘടകം മാത്രമാണ്. പുറത്തു നിന്നു നോക്കുന്നവര്‍ക്ക് സിനിമ സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ മാത്രം ലോകമാണ്. എന്നാല്‍ മറ്റേത് മേഖലയെയും പോലെ ഇവിടെയും പ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ട്’. കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.