എന്റെ ശരീരം ഇളക്കി ആ ഭാഗം കാണാൻ വേണ്ടി മാത്രം എന്നെ വിളിക്കുന്നവരുണ്ട്; ഇനി ഞാൻ ആ കാര്യങ്ങൾ ചെയ്യില്ല

0

ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നമിത.ആകാര വടിവിലും സൗന്ദര്യത്തിലും മുന്നിട്ടു നിന്നിരുന്ന നമിത ഇട കാലത്തു അമിത ശരീര ഭാരത്തിന്റെ പേരിൽ ബോഡി ഷെയ്‌മിങ് നേരിടേണ്ടി വന്നത് പങ്കു വെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗ്ലാമറസ്സ് റോളുകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷ പെട്ടിരുന്നത്.എന്നാൽ ഇപ്പോൾ ഒരു നല്ല ചിത്രം കിട്ടിയ സന്തോഷത്തിൽ ആണ് താരം.ബൗ വൗ എന്ന പേരിൽ ഉടൻ പുറത്ത് ഇറങ്ങുന്ന നമിത കേന്ദ്ര കഥാപത്രമായി എത്തുന്ന സിനിമ ഉടൻ റിലീസ് ചെയ്യും.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടു നമിത കിണറ്റിൽ വീണു എന്ന തരത്തിൽ ഉള്ള ന്യൂസ്‌ വൈറൽ ആയി ഇരുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം നിരവധി കാര്യങ്ങൾ തുറന്ന് പറഞ്ഞത്.ഇനി താൻ ഐറ്റം ഡാൻസ് കളിക്കില്ല എന്ന തീരുമാനം എടുത്തതിനെ കുറിച്ചും.

ഗ്ലാമർ വേഷം ചെയ്യുന്നത് കൊണ്ട് ഉണ്ടായ ഗുണത്തെയും ദോഷത്തെ കുറിച്ചും ഒക്കെ നമിത വ്യക്തമാക്കി.നടി നടൻ മാർ എല്ലാ തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടവർ ആണ് എന്നും അത് അവരുടെ അവകാശം ആണ് എന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ.

പക്ഷേ നിർഭാഗ്യവശാൽ ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ടൈപ്പ് കാസ്റ്റിങ് ആയിരുന്നു എന്നത് ആണ്. ഒരു തവണ ഗ്ലാമർ വേഷം ചെയ്താൽ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടി വരും എന്ന അവസ്ഥ. മറിച്ച് ഒരു നടനോ നടിക്കോ മറ്റ് എന്തെകിലും ഒക്കെ ചെയ്യാൻ കഴിയും എന്നത് ആരും ഓർക്കുന്നില്ല. മടുത്തു പോകും പലപ്പോഴും.

നാടക വേദികളിൽ പോലും അനുഭവ സമ്പത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങൾ വെറും ഗ്ലാമറിൽ ഒതുങ്ങി പോയി.ചില സംവിധായകർ പ്രധാന കഥാപാത്രം ആണ് എന്ന് ഒക്കെ പറഞ്ഞു വിളിപ്പിക്കും. കുറച്ച് ഭാഗങ്ങൾ ഒക്കെ ഷൂട്ട്‌ ചെയ്യും. അതിനൊപ്പം ഒരു ഗാന രംഗവും ഷൂട്ട്‌ ചെയ്യും.

പക്ഷേ സിനിമ പുറത്ത് ഇറങ്ങുമ്പോൾ രംഗങ്ങൾ എല്ലാം കളഞ്ഞിട്ടുണ്ടാവും പാട്ട് മാത്രമായിരിക്കും ഉണ്ടാവുള്ളു. പലവട്ടം ഇത്തരം അനുഭവം ഉണ്ടായി.ഇത് കാണുന്ന പ്രേക്ഷ്‌കർ വിചാരിക്കും ഞാൻ ഐറ്റം ഡാൻസ് മാത്രമാണ് ചെയ്യുള്ളു എന്ന്. ഇതോടു കൂടി ആണ് ഞാൻ ഐറ്റം ഡാൻസ് കളിക്കുന്നത് ഇനി ചെയ്യില്ല എന്ന ഉറച്ച തീരുമാനം എടുത്തത് എന്ന് നമിത പറഞ്ഞു.

ഈ അനുഭവങ്ങൾ ആണ് ബൗ വൗ പോലെ ഒരു സിനിമ ചെയ്യാൻ പ്രേരണ ആയത്. മികച്ച കഥാപാത്രങ്ങൾ എനിക്ക് വഴങ്ങും എന്ന് എല്ലാവരും തിരിച്ച് അറിയണം എന്ന് നമിത കൂട്ടി ചേർത്തു. ചിത്രം ഈ വർഷം തന്നെ പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവർത്തകർ.