അശ്ലീല സിനിമാനിർമ്മാണം. 10 ലക്ഷം ദിവസവരുമാനം. ശിൽപ ഷെട്ടിക്ക് പങ്കുണ്ടോയെന്ന് അന്വേഷണം..

0

ശിൽപ ഷെട്ടിയുടെ ഭർത്താവും, വ്യവസായിയുമായ രാജ് കുന്ദ്രയെ അശ്ലീല  സിനിമാ നിർമ്മാണ കേസിൽ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് പിടികൂടിയത്. അശ്ലീല ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വിറ്റ് കോടികൾ സമ്പാദിച്ച കുന്ദ്ര, ഈ റാക്കറ്റിനെ മുഖ്യസൂത്രധാരൻ ആണെന്നും, നടി ശിൽപ്പാ ഷെട്ടിക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിക്കുകയുണ്ടായി.. സിനിമയും സീരിയലും ലക്ഷ്യമിട്ടു വരുന്ന യുവതികൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്തതിനുശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണ് ഈ റാക്കറ്റിന്റെ രീതി..

കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ്‌ എന്നയാൾ, വെബ്സീരീസിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയതിനു ശേഷം, അശ്ലീല വീഡിയോയുടെ ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നതായും, നടി സാഗരിക ഷോണ ആരോപിച്ചിട്ടുണ്ട്.. അശ്ലീല ചിത്ര രംഗത്തേക്ക് തങ്ങളെ എത്തിച്ചത്, രാജ് കുന്ദ്ര ആണെന്ന് ആരോപിച്ച് നടിമാരും രംഗത്തെത്തിയിരുന്നു.. ലണ്ടനിൽ ജനിച്ചു വളർന്ന രാജ് കുന്ദ്ര പതിനെട്ടാമത്തെ വയസ്സു മുതൽ ദുബായിലാണ് താമസം..

പിന്നീട് നേപ്പാളിലെ ആഡംബര ഷാളുകളുടെ കയറ്റുമതി ആരംഭിക്കുകയായിരുന്നു.. വില കൂടിയ ലോഹങ്ങളുടെ ബിസിനസ്, കെട്ടിട നിർമ്മാണം, ഖനനം, തുടങ്ങി പല മേഖലകളിലേക്കും പ്രവർത്തനമാരംഭിച്ച കുന്ദ്ര പിന്നീട് സിനിമ നിർമ്മാണത്തിലേക്കും ഫിനാൻസിങ് ആരംഭിച്ചു.. ഇദ്ദേഹത്തിന് സ്പോർട്സ്, റസ്റ്റോറന്റ് മേഖലകളിലും വലിയ നിക്ഷേപമുണ്ട്.. ആദ്യഭാര്യ കവിതയുമായി പിരിഞ്ഞതിനു ശേഷം 2009ലാണ് കുന്ദ്ര ശില്പാ ഷെട്ടിയെ വിവാഹം ചെയ്യുന്നത്..