അഭിനയിക്കാന്‍ അവസരം വാ​ഗ്ദാനം ചെയ്തു, പെണ്‍കുട്ടി ആ അവസ്ഥയിലായി, സൂപ്പർ താരം ഫണ്‍ബക്കറ്റ് ഭാര്‍ഗവ് ഒടുവിൽ ഇങ്ങനെയുമായി

0
fun
fun

സോഷ്യൽ മീഡിയ നിരവധി ആരാധകരുള്ള സൂപ്പര്‍ സ്റ്റാര്‍ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ​ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായി. സോഷ്യൽ മീഡിയയിൽ തരംഗംമായഫണ്‍ബക്കറ്റ് ഭാര്‍ഗവ് എന്നയാളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ വിശാഖപട്ടണത്ത് അറസ്റ്റിലായത്.ഏപ്രിൽ പതിനാറിനാണ് പതിനാല് കാരിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുന്നത്.പെൺകുട്ടി 4 മാസം ഗര്‍ഭിണിയായതോടെയാണ് മാതാപിതാക്കൾ ഈ വിവരം അറിയുന്നത് അതിന് ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്. ഐപിസി സെക്ഷന്‍ 376( ലൈംഗികാതിക്രമം), 354 ( സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമം) തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സാമൂഹികമാധ്യമത്തിൽ അതി വേഗം വൈറലായ ഒരു വീഡിയോയിലൂടെയാണ് ഭാര്‍ഗവ് വളരെ പ്രശസ്തനാകുന്നത്. അതെ പോലെ സോഷ്യല്‍മീഡിയയില്‍ വളരെയധികം പ്രചരിച്ച “Oh My God” വീഡിയോ ഭാര്‍ഗവ് ആയിരുന്നു ചെയ്തത്. പിന്നീട് ഈ വാചകങ്ങള്‍ സ്വിഗ്ഗി, ട്വിറ്റര്‍, നെറ്റ്ഫ്ലിക്സ് എന്നീ പ്ലാറ്റ്ഫോമുകളും ഏറ്റെടുത്തിരുന്നു. അനവധി ആരാധകരാണ് സോഷ്യല്‍മീഡിയയില്‍ ഫണ്‍ബക്കറ്റ് ഭാര്‍ഗവിന് ഉള്ളത്.വളരെ ചുരുങ്ങിയ കാലയളവുകൊണ്ടാണ് താരം  സൂപ്പർ താരം എന്ന പദവിലേക്ക് ഉയർന്നത്.വളരെ പ്രചാരത്തിൽ ഉണ്ടായിരുന്ന ടിക് ടോക്കിലൂടെയാണ് ചിപ്പട ഭാര്‍ഗവ് എന്ന ഫണ്‍ബക്കറ്റ് ഭാര്‍ഗവ് പ്രശസ്തനായത്. അതെ പോലെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വെരിഫൈഡ് പേജിന്റെ ഉടമയാണ് കൂടിയാണ് ഭാര്‍ഗവ്.സോഷ്യൽ മീഡിയ വളരെ ആരാധകർ ഉണ്ടായിരുന്ന ഭാര്‍ഗവ് ഇങ്ങനെ ഒരു പ്രവർത്തിയിൽ ഏർപ്പെട്ടതിന്റെ പിന്നിൽ അതീവ മായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

വളരെ ശ്രദ്ദേയമായ ഒരു കാര്യമെന്തെന്നാൽ നിലവില്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഭാര്‍​ഗവ് ഈ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. അതിന് ശേഷം തന്റെയൊപ്പം അഭിനയിക്കുന്നതിന് അവസരം വാ​ഗ്ദാനം ചെയ്ത് ഇയാള്‍ പെണ്‍കുട്ടിയോട് വളരെ അടുത്തു.ഒരു കാര്യങ്ങൾ നിരന്തരം പറഞ്ഞു കൊണ്ട് പെൺകുട്ടിയെ വശത്താക്കി.ആദ്യ സമയങ്ങളിൽ പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു.അതിനെ തുടര്‍ന്ന് ഭാര്‍​ഗവ് പെണ്‍കു‌ട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. താനുമായി ലൈം​ഗിക ബന്ധത്തിൽ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു.അതിന് ശേഷം ഭാര്‍​ഗവ് പെണ്‍കുട്ടിയെ ദുരുപയോ​ഗം ചെയ്തത്.തുടർച്ചയായി ഈ പ്രവർത്തിയിൽ ഏർപ്പെടുകയും ചെയ്തു.നിരന്തരമായ ഭീഷണിയ്ക്ക് പെൺകുട്ടി അടിമപ്പെടുകയായിരുന്നു.ഈ സമയത്താണ് പെൺകുട്ടി ​ഗര്‍ഭിണിയാകുന്നത്. ഈ സംഭവത്തോട് കൂടിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ വിവരം അറിയുന്നത്.അതിന് കുറിച്ച് കൂടുതൽ ചോദിച്ച് അറിഞ്ഞതിനു ശേഷം രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദില്‍ നിന്നാണ് പൊലീസ് ഭാര്‍​ഗവയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് 3 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളുടെ വെള്ള നിസ്സാന്‍ വാഹനവും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.