നല്ലൊരു നടി ആകാൻ ആഗ്രഹിച്ചു എന്നാൽ സംഭവിച്ചത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സമ്മര്‍ ഇന്‍ ബത്‌ലഹേ താരം

0
Manjula-Khattamenani23
Manjula-Khattamenani23

പ്രമുഖ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത് സുരേഷ് ഗോപി,ജയറാം, മോഹനലാൽ,മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷത്തിലെത്തി 1998ൽ  പുറത്തിറങ്ങിയ മനോഹര ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം.സിയാദ്കോക്കേഴ്സ് കോക്കേഴ്സ് ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് വേണു നാഗവള്ളിയാണ്.തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിതാണ്.ഈ ചിത്രത്തിലെ വളരെ പ്രേക്ഷക നേടിയ കഥാപാത്രങ്ങളിലായിരുന്നു അഞ്ചു കസിൻസിന്റേത് അതിൽ ഒരു കസിനായി അഭിനയിച്ച താരമാണ് മഞ്ജുള ഖാട്ടമേനനി. മലയാളികള്‍ക്കും മഞ്ജുള വളരെ സുപരിചിതയാണ്.സമ്മർ ഇൻ ബത്‌ലഹേമിലെ താരത്തിന്റെ അപര്‍ണ എന്ന കഥാപാത്രം വളരെയധികം ആസ്വാദക ശ്രദ്ധ നേടിയിരുന്നു.അതെ പോലെ തെലുങ്കിലെ സൂപ്പര്‍ഹിറ്റുകളുടെ നിര്‍മാതാവും നടനും നിര്‍മാതാവുമായ കൃഷ്ണയുടെ മകളും സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരിയുമാണ് മഞ്ജുള ഖാട്ടമേനനി.

Manjula Khattamenani4
Manjula Khattamenani4

തെലുങ്കിലെ തന്നെ പ്രമുഖ സിനിമ കുടുംബത്തില്‍ നിന്നുമെത്തിയ മഞ്ജുളയുടെ ആദ്യ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം.അതിന് ശേഷം തമിഴിലും തെലുങ്കിലുമായി അഞ്ചോളം ചിത്രങ്ങളില്‍ താരം വേഷമിട്ടെങ്കിലും അഭിനയ രംഗത്ത് അത്ര സജീവമാകാന്‍ താരത്തിന് കഴിഞ്ഞില്ല.അതെ പോലെ തന്നെ തെലുങ്ക് സിനിമയില്‍ നിര്‍മാതാവ് എന്ന നിലയില്‍ ശ്രദ്ധേയയാണ് മഞ്ജുള.വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പോക്കിരി തുടങ്ങിയ ചിത്രങ്ങള്‍ ഇവരാണ് നിര്‍മ്മിച്ചത്.ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്തു. സഞ്ജയ് സ്വരൂപാണ് മഞ്ജുളയുടെ ഭര്‍ത്താവ്.ഇരുവർക്കും ഒരു മകളുമുണ്ട്. താരത്തിൻെറ പഠനകാലയളവ് മുതലേ സിനിമയിൽ അഭിനയിക്കണമെന്ന് അതിയായ മോഹം ഉണ്ടായിരുന്നു.അത്  കൊണ്ട് തന്നെ താരത്തിൻെറ അഭിനയ ജീവിതത്തെ കുറിച്ച്‌ അടുത്ത സമയത്ത് മഞ്ജുള പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്.

Manjula Khattamenani2
Manjula Khattamenani2

മഞ്ജുളയുടെ വാക്കുകളിലേക്ക്….

സിനിമ കുടുംബത്തില്‍ ജനിച്ചിട്ടും ഒരു നായികയാകണം എന്ന തന്റെ ആഗ്രഹത്തിന് ആരും പ്രാധാന്യം നല്‍കിയില്ല. ആ കാരണം കൊണ്ടാണ് നടി എന്ന നിലയിലുള്ള കരിയര്‍ വലിയ പരാജയമായത്. ആ ഒരു കാലഘട്ടത്തിൽ നല്ലൊരു മികച്ച നടിയായി അറിയപ്പെടണമെന്നായിരുന്നു തന്റെ ആഗ്രഹം പക്ഷെ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല. അതെ പോലെ അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ മാത്രമല്ല, കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. അങ്ങനെ ആര്‍ക്കും താനൊരു നടിയാകുന്നത് അംഗീകരിക്കാനാകുമായിരുന്നില്ല.അതിന് ശേഷം പരാജയ ബോധം ബാധിച്ചു. അഭിനയജീവിതത്തിൽ ഒരു പാട് സ്വപ്നങ്ങൾ കണ്ട് എനിക്ക് ലഭിച്ചത് പരാജയങ്ങൾ മാത്രമായിരുന്നു.അങ്ങനെയിരിക്കുന്ന ആ സമയത്ത് മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നു രക്ഷപ്പെടുത്തിയത്.നമ്മുടെ ഒക്കെ ദുഃഖ സമയങ്ങളിൽ ആരെങ്കിലും ഒക്കെ രക്ഷകരായി എത്താറില്ലേ അത് പോലെയാണ് മെഡിറ്റേഷനോട് തോന്നിയത്.ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു.