നീണ്ട അഞ്ചു വർഷങ്ങൾക്കു ശേഷം ആ വലിയ സന്തോഷവാർത്തയുമായി സനുഷ. മികച്ച തീരുമാനമെന്ന് ആരാധകർ..

0

ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളത്തിലെ മുൻനിര നായികന്മാരിൽ ഒരാളായ താരമാണ് സനുഷ സന്തോഷ്. ഏകദേശം 22 വർഷത്തോളമായി സനുഷ അഭിനയരംഗത്തുണ്ട്. നീ കാലയളവുകളിൽ എല്ലാം ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മികച്ച ഒരുപിടി സിനിമകളുടെ ഭാഗമാകാൻ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്. സനുഷ എന്നു കേട്ടാൽ ഇപ്പോഴും മലയാളികളുടെ മനസ്സിൽ എത്തുന്ന മുഖം ഒരു കൊച്ചുകുട്ടിയുടെത് തന്നെയാകും.

കാഴ്ച, സൗമ്യം എന്നീ ചിത്രങ്ങളിലൂടെ വളരെ ചെറുപ്രായത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സനുഷയെ തേടിയെത്തിയിട്ടുണ്ട്. അത് കൂടാതെ തന്നെ  സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള  പ്രത്യേക പരാമർശവും, ഫിലിം ഫെയർ പുരസ്കാരവും, സൈമ പുരസ്കാരവും ഒക്കെ സനുഷയെ തേടി എത്തി. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമായിരുന്നു സനുഷ കാഴ്ചവെച്ചത്.

എന്നാൽ കുറച്ചുനാളുകളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ പുതിയ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സനുഷ. ഏകദേശം അഞ്ചു വർഷത്തെ ഇടവേളക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് സനുഷ. സനുഷ തന്നെയാണ് ഈ സന്തോഷകാര്യം ആരാധകർക്കായി വെളിപ്പെടുത്തിയത്.

കഴിഞ്ഞദിവസം  ഫ്ലവേഴ്സ് ടിവി യിലെ സ്റ്റാർ മാജിക് എന്ന ജനപ്രിയ പരിപാടിയിൽ അതിഥിയായി നടി സനുഷ എത്തിയിരുന്നു. ആ ഷോയിൽ വച്ചാണ് താൻ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന കാര്യം സനുഷ തുറന്നു പറഞ്ഞത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മാസം മുഴുവൻ താൻ കാശ്മീരിൽ ആയിരുന്നുവെന്നും സനുഷ പറഞ്ഞു. എന്നാൽ ആ സിനിമയുടെ കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ പുറത്തു വിടാൻ പാടില്ല എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നതെന്നും സനുഷ അറിയിച്ചു.

2016  ൽ ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രമായി എത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന സിനിമയിലാണ് മലയാളത്തിൽ സനുഷ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പിന്നീട് മലയാളത്തിൽ നിന്നും സനുഷ വിട്ടുനിന്നു. പക്ഷേ കന്നടയിലും, തമിഴിലും, തെലുങ്കിലും സനുഷ സജീവമായിരുന്നു. 2019 ൽ റിലീസ് ചെയ്ത നാനി നായകനായ ജഴ്സി എന്ന ചിത്രത്തിലാണ് സനുഷ ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയയിൽ പോലും താരത്തെ കാണാൻ ഇല്ലായിരുന്നു.

എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ആയിരുന്നു സനുഷ താൻ കഴിഞ്ഞ കുറച്ചുനാളുകളായി വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നു വെളിപ്പെടുത്തി രംഗത്തു വന്നത്. താൻ കടന്നുപോയ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും, വിഷാദത്തെ കുറിച്ചും സനുഷ തന്നെ തന്റെ യൂട്യൂബ് ചാനൽ വഴി മനസ്സ് തുറക്കുകയാണ് ചെയ്തത്. ഒരു സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത്  തന്റെ ചിരി ആയിരുന്നു എന്നാണ് സനുഷ പറഞ്ഞത്.