എപ്പിസോഡുകളുടെ എണ്ണം കൂടുന്തോറും ആരാധകരും വർധിക്കുന്ന ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയലിന് ആരാധകരും അതുപോലെ ഫാൻസ് പേജുകളും ഒരുപാടാണ്. ഒരു പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സീരിയൽ അണിയറപ്രവർത്തകർ.

തിങ്കൾ മുതൽ ശനി വരെയുള്ള സീരിയൽ ഇനി മുതൽ ഞായർ വരെ ആയിരിക്കും എന്നാണ് ആരാധകർക്ക് അണിയറ പ്രവർത്തകർ നൽകിയ വാഗ്ദാനം. എന്നാൽ ഈ വാഗ്ദാനം കഴിഞ്ഞ ഞായറാഴ്ച പാലിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്. ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും സീരിയലിന് ആയി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു എന്തിനാണ് ഞങ്ങളോട് ഈ ചതി എന്നാണ് പല ആരാധകരും സീരിയൽ അണിയറ പ്രവർത്തകരോട് ചോദിക്കുന്നത്.

വൻ താര നിര തന്നെയാണ് സീരിയലിൽ അണിനിരക്കുന്നത്. ചിപ്പി രഞ്ജിത്ത് ഗോപിക അനിൽ, രക്ഷ രാജ്, സജിൻ തുടങ്ങി ഒരു വൻ താരനിര തന്നെ സീരിയൽ ഉണ്ട്. സാന്ത്വനത്തിൽ അണിനിരക്കുന്ന താരങ്ങളെല്ലാം തന്നെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നു. തനിമയാർന്ന അഭിനയശൈലി ആണ് ഇതിന് കാരണമെന്നാണ് ആരാധകരുടെ പക്ഷം.
