ഗ്ലാമർ നായിക ആകാനുള്ള ഒരുക്കത്തിൽ സാനിയ. മാലിദ്വീപിലെ ആഘോഷങ്ങൾ തീരുന്നില്ല. ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ..

0

ക്വീൻ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സാനിയ അയ്യപ്പൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ, വളരെ ചെറുപ്രായത്തിൽ തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ സാനിയ അയ്യപ്പന് സാധിച്ചിട്ടുണ്ട്. 2016 മുതൽ സാനിയ സിനിമാ രംഗത്ത് സജീവമാണ്.

മഴവിൽ മനോരമയിൽ സംപ്രേഷണം  ചെയ്തുകൊണ്ടിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സാനിയ അയ്യപ്പനെ മലയാളികൾ അറിഞ്ഞു തുടങ്ങുന്നത്. മികച്ച നർത്തകി കൂടിയായ സാനിയ ഇതിനോടകംതന്നെ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം മിക്കപ്പോഴും തന്റെ പുതിയ ചിത്രങ്ങളും, വിശേഷങ്ങളുമായും എല്ലാം എത്താറുണ്ട്.

കഴിഞ്ഞവർഷം ബിസിനസ് രംഗത്തേക്കും സാനിയ അയ്യപ്പൻ ചുവടെ വച്ചിരുന്നു. സ്വന്തം ഫാഷൻ സ്റ്റേറ്റ്മെന്റുകൾ അവതരിപ്പിക്കാൻ സാനിയ മിക്കപ്പോഴും ശ്രമിക്കാറുണ്ട്. ഒരു നടി എന്നതിലുപരി മികച്ച ഒരു മോഡലായും, ഡാൻസറായുമെല്ലാം സാനിയ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു സാനിയ തന്റെ 19 ആം പിറന്നാൾ ആഘോഷിച്ചത്. തന്റെ പിറന്നാൾ ആഘോഷത്തിനായും, അവധി ആഘോഷത്തിനുമായും സാനിയ തിരഞ്ഞെടുത്തത് മാലിദ്വീപ് ആയിരുന്നു. ഇപ്പോൾ സിനിമാതാരങ്ങൾ എല്ലാം അവധി ആഘോഷത്തിനായി തിരഞ്ഞെടുക്കുന്ന, അല്ലെങ്കിൽ അവരുടെയൊക്കെ ആദ്യ ചോയ്സ്ആയി തന്നെ മാലിദീപ് മാറിയിട്ടുണ്ട്.

പിറന്നാൾ ആഘോഷത്തിന്റെ മനോഹരമായ ചിത്രങ്ങൾ എല്ലാം സാനിയ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. അന്ന് സാനിയ പങ്കുവച്ച ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ മാലിദ്വീപിലെ ആഘോഷങ്ങൾ തീരുന്നില്ല എന്ന് അറിയിച്ചു കൊണ്ട് നിരവധി ചിത്രങ്ങളാണ് സാനിയ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ഓരോ ചിത്രങ്ങളിലും ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത ഗ്ലാമർ നായിക ആകാനുള്ള ഒരുക്കത്തിലാണോ സാനിയ എന്നും ഒരുപാട് ആരാധകർ ചോദിക്കുന്നുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ ഇതിനുമുമ്പും പലതവണ സാനിയ സോഷ്യൽ മീഡിയയുടെ ഇര ആയിട്ടുണ്ട്. പക്ഷേ തനിക്ക് നേരെ വരുന്ന വിവാദങ്ങളെ, വിമർശനങ്ങളെ എല്ലാം സധൈര്യം സാനിയ നേരിടാറുമുണ്ട്. തന്റെ ചിത്രങ്ങൾക്ക് താഴെ അശ്ലീല കമന്റുകൾ ചെയ്യുന്നവർക്കെതിരെ അതേ രീതിയിൽ തന്നെ മറുപടി നൽകാനും സാനിയ മടി കാണിക്കാറില്ല.

മാലിദ്വീപിൽ നിന്നും സാനിയ പങ്കുവച്ച ചിത്രങ്ങളെല്ലാം അതീവ ഗ്ലാമറസ്സ്ചിത്രങ്ങൾ ആയതുകൊണ്ട് തന്നെ താരത്തെ വിമർശിക്കാനും ചിലർ മടികാണിച്ചില്ല. സാനിയ മിക്ക ചിത്രങ്ങളിലും സിമ്മിംഗ് സ്യൂട്ട് ആണ് ധരിച്ചിരിക്കുന്നത്. മാലിദ്വീപിലെ ഒരു സ്വകാര്യ റിസോർട്ടിൽ ആയിരുന്നു സാനിയ തന്റെ അവധിക്കാല ആഘോഷം ചിലവഴിച്ചത്. ഈ റിസോർട്ടിൽ നിന്നും താരം പങ്കുവച്ച് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.