മലയാളികളുടെ സ്വീകരണമുറിയിലേക്ക് തീപ്പൊരി ഡയലോഗുമായി ‘സന്തോഷ് പണ്ഡിറ്റ്’ വീണ്ടും എത്തുന്നു…

0

ആദ്യകാലഘട്ടങ്ങളിൽ മലയാളികളുടെ വലിയ പരിഹാസത്തിന് ഇരയാവുകയും എന്നാൽ പിൽക്കാലത്ത് മലയാളികളുടെ പ്രിയപ്പെട്ടവനായി മാറുകയും ചെയ്ത താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി ചർച്ചകളിലൂടെയും സാമൂഹിക പ്രവർത്തിയിലൂടെയും ഏവർക്കും പ്രിയപ്പെട്ടവനായി മാറിയ സന്തോഷ് പണ്ഡിറ്റ് ഇപ്പോഴിതാ മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തുകയാണ്.
സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘തിങ്കള്‍ കലമാന്‍’ എന്ന പരമ്പരയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു ടിവി പരമ്പയില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. തിങ്കള്‍കലമാന്റെ മഹാ എപ്പിസോഡിലാണ് താരം എത്തുന്നത്.

സന്തോഷ് പണ്ഡിറ്റ് സീരിയലിന്റെ ഭാഗമാകുന്ന പ്രമോ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്വതസിദ്ധ ശൈലിയിൽ നർമ്മ മുഹൂർത്തങ്ങളിലൂടെ ഉശിരൻ സംഭാഷണത്തിലൂടെയാണ് അദ്ദേഹം സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനേതാവ് എന്ന നിലയിൽ തീപ്പൊരി ഡയലോഗുകളാണ് സന്തോഷ് പണ്ഡിറ്റിന്റെ മുഖമുദ്ര.

സിനിമകളിലും ചാനൽ ചർച്ചകളിലുമല്ലാതെ ഇപ്പോഴിതാ മിനിസ്ക്രീൻ പ്രേക്ഷകർക്കും അദ്ദേഹത്തിന്റെ ഇത്തരം തീപ്പൊരി ഡയലോഗുകളും മികച്ച അഭിനയ മുഹൂർത്തങ്ങളും കാണാൻ അവസരം ഉണ്ടായിരിക്കുകയാണ്. ചെറിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ധാരാളം വിമർശനങ്ങൾ നേരിട്ടുവെങ്കിലും മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ‘മാസ്റ്റർ പീസി’ൽ അഭിനയിച്ചുകൊണ്ട് തന്റെ കരിയർ മെച്ചപ്പെടുത്തുകയും ചെയ്തു.