സല്‍മാന്‍ ഖാൻ ആ നിമിഷം എന്നോട് അങ്ങനെ ചെയ്തു, തുറന്ന് പറഞ്ഞ് ബോളിവുഡ് താരം സോമി അലി

0
Bollywood-Somi-Ali
Bollywood-Somi-Ali

ബോളിവുഡ് സിനിമാ ലോകത്ത് മിന്നി തിളങ്ങിയ താരമാണ് സോമി അലി. അഭിനയമികവ് കൊണ്ട് നിരവധി പ്രേക്ഷകരുടെ മനസ്സിൽ ഉണർവേകിയ താരസുന്ദരിയാണ് സോമി.ഇപ്പോളിതാ തനിക്ക് നേരെ ഉണ്ടായ അതി ക്രൂരമായ  ലൈംഗികാതിക്രമങ്ങളെ കുറിച്ച് മനസ്സ്‌ തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം സോമി അലി. പല സമയങ്ങളിലായി ബോളിവുഡിലെ അനവധി സംവിധായകരില്‍ നിന്നും വളരെ മോശം അനുഭവങ്ങള്‍ ഉണ്ടായതായും, അതെ പോലെ വളരെ വ്യത്യസ്തമായ സംസാരവും നടന്നിട്ടുടെന്നും.ആ സമയത്ത് മനസ്സിനെ പോലും വിഷമത്തിലാക്കിയ നിമിഷങ്ങളായിരുന്നു എന്നും മറ്റും ഒരു പ്രമുഖ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.അവരിൽ പലരും അങ്ങനെയൊരു ബന്ധത്തിന് വളരെയധികം നിര്‍ബന്ധിച്ചതായും സോമി പറഞ്ഞു. ‘നിരവധി സംവിധായകര്‍ എന്നോട് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടു. നരകതുല്യമായ ഒരു അവസ്ഥയിലായിരുന്നു ഞാന്‍. പലപ്പോഴും ചതിക്കുഴികളില്‍ വീണു പോകുകയും ചെയ്തു’- സോമി മനസ്സ് തുറന്ന് തന്നെ വ്യക്തമാക്കി.അത് കൊണ്ട് തന്നെ സിനിമാ ലോകത്ത് തുടർന്ന് നില്‍ക്കാന്‍ കഴിയില്ലെന്നു മനസ്സിൽ  ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

Somi Ali
Somi Ali

വളരെ ഏറെ ആഗ്രഹത്തോടെയും സ്വാപ്നത്തോടെയുംമാണ് അഭിനയരംഗത്തിലേക്ക് വന്നത് എന്നാൽ ലഭിച്ചത് അതിലും വളരെ വലിയ സങ്കടങ്ങൾ മാത്രം.ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇനി ഒരിക്കലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.ബോളിവുഡിന്റെ വിസ്മയ നടൻ സല്‍മാന്‍ ഖാനോടുള്ള ദിവ്യമായ  പ്രണയത്തിലാണ് 90കളില്‍ മുംബൈയില്‍ എത്തി ചേർന്നത് . എട്ടുവര്‍ഷം സല്‍മാനുമായി ഡേറ്റിങ്ങിലായിരുന്നു.ആ സമയത്ത് സല്‍മാന്‍ ഖാന്‍ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ആ ബന്ധം അവിടെ അവസാനിപ്പിക്കുകയായിരുന്നു എന്നും സോമി അലി വ്യക്തമാക്കിയത്. ഒരു പ്രധാനപ്പെട്ടതായ കാര്യങ്ങൾ ഒന്നും തന്നെ സല്‍മാനില്‍ നിന്നും നല്ലതൊന്നും പഠിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരുപാട് നന്മയുള്ളവരാണെന്ന് ബോധ്യപ്പെട്ടതായും താരം പറഞ്ഞു.അവർക്ക് എന്നെ ഒരു പാട് ഇഷ്ട്ടമായിരുന്നു.

Bollywood star Somi Ali
Bollywood star Somi Ali

‘അവര്‍ മതംനോക്കാത്ത മനുഷ്യരായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയ എറ്റവും പ്രധാനപ്പെട്ടകാര്യം. മനുഷ്യരെ തുല്യരായി കാണാന്‍ അവര്‍ക്ക് നല്ലവണം അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകള്‍ ആര്‍ക്കു നേരെയും കൊട്ടിയടച്ചില്ല. അവരുടെത് സ്നേഹമുള്ള കുടുംബമായിരുന്നു. അവർ വിശക്കുന്നവന്റെ വിശപ്പ് മാറ്റുന്നതിൽ വളരെ ശ്രദ്ധ കൊടുത്തിരിരുന്നു.സ്വന്തംമായി എടുക്കുന്ന തിരുമാനം എന്ത് പ്രതിസന്ധികൾ വന്നാലും ‘- സോമി അലി പറഞ്ഞു.യാര്‍ ഗദ്ദര്‍,അന്ധ്,കൃഷന്‍ അവതാര്‍,മാഫിയ എന്നിങ്ങനെയുള്ള മനോഹരമായ  ചിത്രങ്ങളില്‍ നായികയായി എത്തിയ സോമി നിലവില്‍ ഒരു സന്നദ്ധ സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ്. താരത്തിന്റെ വ്യക്തി ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് ‘നോ മോര്‍ ടിയേഴ്സ്’ എന്ന എന്‍ജിഒയ്ക്ക് തുടക്കമിട്ടതെന്നും താരം വ്യക്തമാക്കി. ജീവിതത്തിലെ മോശം അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്നും സോമി അലി മനസ്സ് തുറന്ന് പറഞ്ഞു.