കട്ട കലിപ്പിൽ കാർത്തി; രശ്മികയോട് “കടക്ക് പുറത്ത് ” സംഭവം ഇങ്ങനെ

0
Rashmi-Mandana-karthi
Rashmi-Mandana-karthi

തമിഴിന്റെ പ്രിയ നടൻ കാർത്തി നായകനായിയെത്തിയ സൂപ്പർ ആക്ഷൻ ചിത്രമാണ് സുൽത്താൻ.ഈ ചിത്രം ഏപ്രിൽ രണ്ടാം തീയതി മുതൽ തീയറ്ററുകളിൽ എത്തിയിരുന്നു. രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കെജിഎഫ്-ലെ സൂപ്പർ വില്ലൻ രാമചന്ദ്ര രാജു, ലാൽ, യോഗി ബാബു, ഹരീഷ് പേരടി, നവാബ് ഷാ, നെപ്പോളിയൻ തുടങ്ങിയ നിരവധി  താരങ്ങളും അണിനിരന്നിരിക്കുന്നു.അതെ പോലെ തന്നെ  ശിവകാർത്തികേയൻ, കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘റെമോ’യെന്ന ഹിറ്റ് ചിത്രമൊരുക്കിയ ബാക്യരാജ് കണ്ണനാണ് സുൽത്താൻ്റെ തിരക്കഥാകൃത്തിൻ്റേയും, സംവിധായകൻ്റേയും സ്ഥാനത്തുള്ളത്.ചിത്രത്തിന് വേണ്ടി ഫണ്ടിംഗ് ചെയ്തിരിക്കുന്നത് ഡ്രീം വാരിയർ പിക്ചേഴ്സാണ്.

sulthan
sulthan

ഒരു പ്രധാന കാര്യമെന്തെന്നാൽ മറ്റു  ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വളരെ  വ്യത്യസ്തമായി നായിക കഥാപാത്രത്തിന് പ്രധാന്യമുള്ള ചിത്രമാണ് ‘സുല്‍ത്താന്‍’ എന്ന് മനസ്സ് തുറന്ന് പറയുകയാണ് നടൻ കാര്‍ത്തി. സുല്‍ത്താന് നിലവിൽ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് വളരെ മികച്ച പ്രതികരണങ്ങളാണ്.എടുത്ത്ആ പറയേണ്ടതായ ഒരു കാര്യമാണ് ആക്ഷൻ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. അങ്ങനയെല്ല സുല്‍ത്താനില്‍. രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ ഏറെ പ്രധാന്യമുണ്ട്. ഒരു ശക്തമായ കഥാപാത്രമാണത് എന്നാണ് കാര്‍ത്തി പറയുന്നത്. രശ്മിക മന്ദാനയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍.

karthi
karthi

രശ്മിക വേഷമിടുന്നത് ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ്. അതെ പോലെ എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ആത്മാവിശ്വാസത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും.ഇതൊന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയും.കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക. കട്ട് പറഞ്ഞാല്‍ രശ്മിക ക്യാമറുടെ അടുത്തേക്ക് പോവുകയും ചെയ്യും. ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും എന്നാണ് നടിയെ കുറിച്ച്‌ കാര്‍ത്തി പറയുന്നത്.

Rashmi Mandana
Rashmi Mandana

ഇതിനോടകം തന്നെ കർഷകരുടെ സങ്കീർണമായ അവസ്ഥകൾ ചർച്ച ചെയ്യുന്ന എത്രയോ സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടെന്നു കൃത്യമായി എണ്ണിപ്പറയുക വളരെ വിഷമമാണ്. തമിഴ്-തെലുങ്ക് സിനിമകളെ സംബന്ധിച്ച് വിദേശത്ത് പഠിച്ചവരോ അതെ പോലെ  ജോലി ചെയ്യുന്നവരോ ആയ നായകന്മാരെ കൃഷിഭൂമിയിലിറക്കി ഹീറോയാകാനും ആക്ഷനും ചെയ്യിപ്പിച്ച് അതിനൊപ്പം കർഷകരുടെ വേദനയും കൂട്ടികലർത്തി തീയേറ്ററിൽ എത്തിക്കാൻ തുടങ്ങിയിട്ട് കാലം കുറെ പിന്നിട്ട് കഴിഞ്ഞു.ചർച്ച ചെയ്യേണ്ട വിഷയമാണ് കർഷകരുടേതും, ഭൂമിയുടേതുമെങ്കിലും ഒരേ ഫോർമാറ്റിലുള്ള അവതരണങ്ങൾ ഇത്തരം വിഷയത്തിലെത്തുന്ന ചിത്രങ്ങളിൽ നിന്നും പ്രേക്ഷകർ മുഖം തിരിക്കാൻ കാരണമാകുന്നുണ്ട്. അടിസ്ഥാനപരമായി മേൽപ്പറഞ്ഞ വിഷയങ്ങൾ തന്നെയാണ് ‘സുൽത്താനി’ലും കാണാനുള്ളത്. എന്നാൽ ആ വിഷയം സംവിധായകൻ  അവതരിപ്പിച്ച രീതി വളരെ വ്യത്യസ്തവും, രസകരവുമാണ് എന്നതാണ് സുൽത്താൻ്റെ പ്രത്യേകത.