ആ കാരണം കൊണ്ടാണ് അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിക്കാതിരുന്നത്, സംഭവിച്ചത് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

0
Ranjini-Haridas.family...
Ranjini-Haridas.family...

അവതരണ ശൈലി കൊണ്ട് ആസ്വാദകരുടെ മനസ്സിൽ വളരെ വലിയ രീതിയിൽ സ്ഥാനം നേടിയ നടിയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്ന താരം  ഈ ഒരു ഒറ്റ ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി അതെ പോലെ തന്നെ ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി. 2010 ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് ലഭിച്ചു. ചൈന ടൗൺ എന്ന സിനിമയിലെ ഒരു ചെറിയ കഥാപാത്രത്തിലൂടെയാണ് അഭിനയ രംഗത്തിലേക്ക് കടന്നു വരുന്നത്. 2013ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിലെ  ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി തിളങ്ങിയ താരം നല്ലൊരു മികച്ച  അഭിനേത്രി കൂടിയാണ്.അവതരണത്തിന് ഒരു പ്രത്യേക പിന്തുണയും അതിനു മറ്റൊരു മുഖവുമൊക്കെ കൊണ്ട് വന്ന ഒരു താരമാണ് രഞ്ജിനി.

Ranjini Haridas.Mother
Ranjini Haridas.Mother

ഇപ്പോൾ ശ്രദ്ധേയമാവുന്നത് എന്തെന്നാൽ അമ്മ സുജാതയ്‌ക്കൊപ്പമുള്ള രഞ്ജിനിയുടെ പുതിയ യൂട്യൂബ് വീഡിയോയാണ്.വിവാഹം എന്നത് ജീവിതത്തിൽ  പ്രധാനപ്പെട്ട ഒരു ഘടകമാണ്.അത് കൊണ്ട് തന്നെ രഞ്ജിനിയ്ക്ക് വിവാഹത്തെ കുറിച്ചുള്ള കാഴ്ചപാടുകളെ കുറിച്ചും അതെ പോലെ  അച്ഛന്‍ മരിച്ചിട്ടും അമ്മ രണ്ടാമതും വിവാഹം കഴിക്കാത്തതിന്റെ കാരണവുമാണ് പുതിയ വീഡിയോയിലൂടെ ഇരുവരും ഒരുമിച്ചിരുന്ന് പ്രിയപ്പെട്ടവരോടായി പങ്കുവെക്കുന്നത്. ഇപ്പോള്‍ ഇതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇരുപതാം വയസിലാണ് അമ്മ വിവാഹം കഴിക്കുന്നത്.എന്നാൽ മുപ്പതാമത്തെ വയസില്‍ വളരെ ചെറിയ പ്രായത്തില്‍ ഭര്‍ത്താവ് മരിച്ചു.പിന്നീട് അങ്ങോട്ട് ജീവിതം എന്നത് ഒരു ഏകതയാണ്.അത്രെയും വർഷം ഒരുമിച്ചു ഒരു മനസ്സ് പോലെ ജീവിച്ചു ഒടുവിൽ എല്ലാം പെട്ടെന്ന് അവസാനിക്കുക എന്നത് തന്നെ ഒരു ഷോക്ക് പോലെയാണ് ജീവിതത്തെ സംബന്ധിച്ച്.അതെ പോലെ രണ്ടാമത് വിവാഹത്തെ കുറിച്ച്‌ അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല എന്നതിന് വളരെ കൃത്യമായ മറുപടിയും പറഞ്ഞു.

Ranjini Haridas.fam
Ranjini Haridas.fam

‘വ്യക്തിപരമായി രണ്ടാം വിവാഹം നല്ലതായി തോന്നിയിട്ടില്ലെന്നാണ് രഞ്ജിനിയുടെ അമ്മ പറയുന്നത്. എനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാന്‍ പ്രധാന്യം കൊടുത്തത്.അവരുടെ മുന്നോട്ടുള്ള ജീവിതം നല്ല രീതിയിൽ തന്നെ പോകണം അവരെ ഒരു നിലയ്ക്ക് എത്തിക്കണം.ഒറ്റയ്ക്കായി എന്ന തോന്നലിന് ഒരു ആശ്വാസമായിരുന്നുഎം മക്കൾ.അത് കൊണ്ട് തന്നെ  എനിക്ക് മുന്നിലേക്ക് വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല എന്നുമാണ് രഞ്ജിനിയുടെ അമ്മ പറഞ്ഞത്.മംഗ്ലീഷ് സംസാരിച്ച്‌ കൊണ്ട് മലയാളികളുടെ മനസ്സിൽ വളരെയധികം തരംഗമുണ്ടാക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്.അർത്ഥവത്തായ  തീരുമാനങ്ങളുടെയും ശക്തമായ നിലപാടുകള്‍ കൊണ്ടും രഞ്ജിനി പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. പക്ഷെ ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് രഞ്ജിനിയെ കുറിച്ചുള്ള മുന്‍വിധികള്‍ പലതും മാറിയത്.നിലവിൽ ഒരു ദിവ്യമായ  പ്രണയത്തിലാണ് കുറച്ചു നാൾ മുൻപ് താരം വെളിപ്പെടുത്തിയിരുന്നു.