സത്യം പറഞ്ഞാൽ എന്താണ് ഫെമിനിസം? സമൂഹത്തിന്റെ പൊതുധാരണ ഇരട്ടിയായി വളരേണ്ടിയിരിക്കുന്നു..

0

“പഴയത് എല്ലാം മറക്കാനും പൊറുക്കാനും ഞാൻ തയ്യാറാണ്. നീ പഴയത് പോലെ അടങ്ങി ഒതുങ്ങി ജീവിച്ചാൽ മതി”..
“എൽവിസ് എന്തിനാ എന്നോട് ക്ഷമിച്ചെന്നു പറഞ്ഞത്?.. അങ്ങനെ ആണെങ്കിൽ ഞാൻ തിരിച്ചു എൽവിസിന്റെ അടുത്തും ക്ഷമികണ്ടേ??.. എൽവിസ് എന്നോടും തെറ്റ് ചെയ്തിട്ടില്ലേ?.. അതിനു ഇമ്പോർട്ടന്റ് ഇല്ലേ??…. എൽവിസിന്റെ ജീവിതം അഴിച്ചു വിട്ട പട്ടം പോലെ ആയിരുന്നു. എന്തും ചെയ്യാം, ഒന്നിലധികം പെണ്ണുമായി സമ്പർക്കം പുലർത്താം.അതൊക്കെ തെറ്റ് ആണ് എന്ന് ഞാൻ വാദിക്കുന്നില്ല. പക്ഷെ സ്വന്തം ഭാര്യക്ക് അങ്ങനെ ഒരു താല്പര്യം വരുമ്പോൾ അതിനെ എതിർക്കാൻ ശ്രമിക്കുന്നതിൽ ആണ് എനിക്ക് എതിർപ്പ്. തനിക്ക് ആവാം എങ്കിൽ എന്തുകൊണ്ടു അവൾക്ക് ആയിക്കൂടാ??..

സ്വന്തം ഇഷ്ടത്തിന് വേണ്ടി നിലപാട് ഉറപ്പിച്ചു തല ഉയർത്തുന്ന പെണ്ണിനെ ഫെമിനിസ്റ്റ് ,പുരുഷ വിരോധി എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തുന്ന കളിയാക്കപ്പെടുന്ന സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്.( “ഫെമിനിസ്റ്റ്” എന്നത് കളിയാക്കുന്ന പദം പോലെ ആണ് പലരും പറയുന്നതു. സത്യം പറഞ്ഞാൽ എന്താണ് ഫെമിനിസം എന്ന് ഇവിടെ പലർക്കും അറിയില്ല. അല്ലെങ്കിൽ അറിഞ്ഞിട്ടു അറിയാത്തതു പോലെ നടിക്കുന്നു).

ചിത്രത്തിന്റെ ക്ലൈമാക്സ് എനിയും മനോഹരം ആകാം എന്ന് തോന്നിയിട്ടുണ്ട്. രാമന്റെ കൂടെ കയ്യും പിടിച്ചു തല ഉയർത്തി നടക്കുന്ന മാലിനിയെ സ്‌ക്രീനിൽ ഉയർത്തി കാണിക്കായിരുന്നു. മലയാളത്തിന്റെ സദാചാര ബോധത്തിന് ഇളക്കം തട്ടാതിരിക്കാൻ നൈസ് ആയിട്ട് അവരെ സുഹൃത്താക്കി കഥ അവസാനിപ്പിച്ചു. പെണ്ണിന്റെ ‘Se. x. ua. l life’ എക്‌സ്‌പ്ലോർ ചെയ്യാൻ മലയാള സിനിമ എനിയും വളരേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ പൊതുധാരണ അതിലും ഇരട്ടി വളരേണ്ടിയിരിക്കുന്നു..