കുഴപ്പിക്കുന്ന ചോദ്യവുമായി ആരാധകർ. ഒടുവിൽ ഒഴിഞ്ഞുമാറി ശ്രീനിഷ്..

0

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും, അവതാരികയും, മോട്ടിവേഷണൽ സ്പീക്കറും ഒക്കെയാണ് പേളി മാണി. സകലകലാവല്ലഭ എന്ന് തന്നെ പേളി മാണിയെ നിസ്സംശയം വിശേഷിപ്പിക്കാം. കാരണം കലാപരമായ എല്ലാ രംഗത്തും തന്റെ പ്രാഗല്ഭ്യം പേളി മാണി തെളിയിച്ചു കഴിഞ്ഞു. മികച്ച അവതരണത്തിലൂടെയാണ് പേളി മാണി കുടുംബപ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റിയതെന്ന് വേണമെങ്കിൽ പറയാം.

ഇന്ത്യാവിഷനിൽ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന യെസ്ജുക്സ്ബോക്സ് എന്നാ പരിപാടിയിലൂടെയാണ് പേളി മാണി അവതാരികയായി ആദ്യം ക്യാമറയുടെ മുന്നിൽ എത്തുന്നത്. പക്ഷേ എന്നാൽ പേളി മാണിയെ ആളുകൾ തിരിച്ചറിഞ്ഞും, സ്നേഹിച്ചും ഒക്കെ തുടങ്ങിയത് മഴവിൽ മനോരമയിൽ സംപ്രേഷണം  ചെയ്തുകൊണ്ടിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ്. ആ പരിപാടിയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ പേളിക്ക് സാധിച്ചു.

പിന്നീടങ്ങോട്ട് മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒക്കെയായി പേളി മാണി തിളങ്ങി. കൈനിറയെ പരിപാടികളും ഒക്കെയായി പോകുന്ന സമയത്ത് ആയിരുന്നു മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഒന്നാമത്തെ സീസണിലേക്ക് പേളി മാണി മത്സരാർത്ഥിയായി എത്തുന്നത്. ആ പരിപാടിയിൽ ചെന്നതോടെ പേളി മാണിക്ക് ആരാധകർ വർദ്ധിക്കുകയാണ് ചെയ്തത്. ആ പരിപാടിയിലൂടെയാണ് പേളിയുടെ ജീവിതം തന്നെ മാറിമറിഞ്ഞത് എന്നു തന്നെ പറയാം..

അവിടെവച്ച് ആയിരുന്നു ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയും, നടനുമായ ശ്രീനിഷ് അരവിന്ദിനെ പരിചയപെടുന്നതും, പ്രണയത്തിലാകുന്നതും എല്ലാം. ബിഗ് ബോസ്സ് ഒന്നാം സീസണിലെ റണ്ണറപ്പ് കൂടിയായിരുന്നു പേർളി. ഈ പരിപാടിയിൽ നിന്നും പുറത്ത് വന്നതിനു ശേഷമാണ് പേളിയും, ശ്രീനിഷും വിവാഹിതർ ആകുന്നതും. 2019 മെയ്‌ 5 ന് ആയിരുന്നു ആഡംബരമായി ഇവരുടെ വിവാഹം നടന്നത്.

സോഷ്യൽമീഡിയയിലും വളരെ സജീവമായ പേളിയും ശ്രീനിഷും താങ്കളുടെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട്  മിക്കപ്പോഴും എത്താറുണ്ട്. അവയൊക്കെ പെട്ടെന്ന് തന്നെ വൈറൽ ആയും മാറാറുണ്ട്. ഈ കഴിഞ്ഞ മാർച്ചിൽ ആയിരുന്നു പേളിക്കും, ശ്രീനിഷിനും ഒരു പെൺകുഞ്ഞു ജനിക്കുന്നത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങളും പേളി പങ്കുവയ്ക്കുണ്ടായിരുന്നു. നില എന്നാണ് ഇവർ ഇവരുടെ പോന്നോമനക്ക് പേര് നൽകിയിരിക്കുന്നത്.

കുഞ്ഞുമോത്തുള്ള ഓരോ നിമിഷവും പേളിയും, ശ്രീനിഷും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ നൂലുകെട്ടും, മറ്റ് ചടങ്ങുകളും ഒക്കെ വലിയ രീതിയിൽ തന്നെ വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ ശ്രീനിഷ് ഇൻസ്റ്റഗ്രാമിൽ നടത്തിയ ക്യു ആൻഡ് എ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പേളിയെ ആണോ നിലയെ ആണോ കൂടുതൽ ഇഷ്ടം എന്നാണ് ഒരു ആരാധകൻ ശ്രീനിഷിനോട് ചോദിച്ചത്, ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ശ്രീനിഷ് തന്റെ ചുരുളമ്മ തന്നെയാണ് തനിക്കു പ്രിയപ്പെട്ടത് എന്നാണ് ശ്രീനിഷ് പറഞ്ഞത്.. ഇത് ഇപ്പോൾ വൈറൽ ആകുകയാണ്..