“പ്രിയപ്പെട്ട അച്ചൂട്ടന്”. പാർവ്വതിക്ക് പിറന്നാൾ ആശംസകളുമായി ജയറാമും മക്കളും.

0

അഭിനയത്തിൽ നിന്നും ഇടവേള എടുത്തിട്ട് കാലമിത്ര കഴിഞ്ഞിട്ടും മലയാളികൾ ഇന്നും അവരുടെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന നായികമാരിൽ ഒരാളാണ് പാർവ്വതി ജയറാം. സിനിമാലോകത്ത് താരമിപ്പോൾ അത്ര സജീവമല്ലെങ്കിലും പാർവതി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും പകിട്ടോടെ തന്നെ മലയാളികൾ ഇന്നും ഓർക്കാറുണ്ട്. നടൻ ജയറാമും ആയുള്ള വിവാഹത്തിനു ശേഷമാണ് പാർവതി സിനിമയിൽ നിന്നും അകന്നത്. പാർവതിയുടെ ജന്മദിനമായ ഇന്ന് പാർവ്വതിക്ക് ആശംസകൾ നേർന്നു എത്തിയിരിക്കുകയാണ് ജയറാമും മക്കളും. പ്രിയപ്പെട്ട അച്ചൂട്ടന് പിറന്നാൾ ആശംസകൾ എന്നാണ് പാർവതിയുടെ മനോഹരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ജയറാം കുറിച്ചത്.

പാർവ്വതി ക്കൊപ്പം ഉള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു കാളിദാസിന്റെ ആശംസ. സ്നേഹവും കരുണയും, ഗ്രേസും ഒരു സ്ത്രീ എന്നാണ് അമ്മയെപ്പറ്റി കാളിദാസ് ജയറാം വിശേഷിപ്പിച്ചത്. മകളായ മാളവിക ജയറാമും ഹൃത്യമായ ഒരു ആശംസ നേർന്നു കൊണ്ട് പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം 1992 ലാണ് ഇവർ വിവാഹിതരായത്. ഇപ്പോഴത്തെ മലയാള സിനിമയിലെ മാതൃകാ ദമ്പതികൾ ആണ് ജയറാമും പാർവതിയും. 28 വർഷങ്ങൾക്ക് മുമ്പ് 1992 സെപ്റ്റംബർ ഏഴിനായിരുന്നു ഇരുവരുടെയും ആഡംബരപൂർണമായ ആ വിവാഹം നടന്നത്.

1998 ൽ പുറത്തിറങ്ങിയ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പാർവതി ജയറാം കാണുന്നതും പരിചയപ്പെടുന്നതും ഒക്കെ ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. ജയറാം സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ പാർവതി സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു. അപരൻ ചിത്രം പാർവതിയുടെ പതിനഞ്ചാമത്തെ ചിത്രമായിരുന്നു. തുടർന്ന് നാലു വർഷത്തോളം ഇരുവരും തമ്മിൽ പ്രണയിച്ചു. ആദ്യമൊക്കെ രണ്ടുപേരും പ്രണയം രഹസ്യം ആക്കി വെച്ചിരുന്നു. ആ പ്രണയം കണ്ടുപിടിച്ചത്  ശ്രീനിവാസനായിരുന്നു. ജയറാമും പാർവതിയും തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് മലയാള സിനിമയുടെ അകത്ത് ചർച്ച നടക്കുന്ന സമയത്തായിരുന്നു തലയണമന്ത്രം എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ഇവരുടെ ബന്ധത്തെ പറ്റി സത്യൻ അന്തിക്കാടിന് സംശയമാണ്. ഇത് ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് അറിയണം. അതിനായി സത്യൻ അന്തിക്കാട് ശ്രീനിവാസനെ അത് കണ്ടുപിടിക്കാൻ ഏൽപ്പിച്ചു.

അങ്ങനെ ഇരിക്കെ ഞാൻ ഒരു ദിവസം ആദ്യം ഷൂട്ടിങ്ങിന് വന്നു. കുറച്ചുനേരം കഴിഞ്ഞ് പാർവതിയും എത്തി. കുറച്ചുസമയം ഞങ്ങൾ ഇരിക്കുന്നിടത്ത് വന്ന് ശ്രീനിയേട്ടൻ ഞങ്ങളെ തന്നെ നോക്കി നിന്നു. എന്നിട്ട് അപ്പോൾ തന്നെ സത്യൻ അന്തിക്കാടിനെ വിളിച്ചുപറഞ്ഞു. സത്യാ സംഗതി സത്യം തന്നെ ആണെന്ന്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ശ്രീനിവാസൻ, പാർവതി, ഉർവശി തുടങ്ങിയവർ അഭിനയിച്ച ചിത്രമായിരുന്നു തലയണ മന്ത്രം.