സ്ഫടികത്തിന് ശേഷം അവസരങ്ങൾ വന്നു, ഈ കാരണം കൊണ്ട് അങ്ങനെ സംഭവിച്ചു, ‘ജോജി’യിലെ പനച്ചേല്‍ കുട്ടപ്പൻ

0
PN-Sunny.actor
PN-Sunny.actor

മലയാളത്തിൻെറ വിസ്‌മയ നടൻ മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രംമാണ് സ്ഫടികം.ഈ ചിത്രത്തിന്റെ കഥയെഴുതിയതും ഭദ്രൻ തന്നെയായിരുന്നു.ഈ സിനിമയുടെ ഒരു പ്രധാന ഭാഗംമാണ് സ്ഥലത്തെ പ്രമാണിയായ പൂക്കോയയുടെ മകളുടെ പ്രണയ വിവാഹത്തെ ആട്തോമ അനുകൂലിച്ച് സഹായിക്കുന്നു.വിവാഹത്തിനിടയിൽ പൂക്കോയയുടെ വാടക ഗുണ്ട തൊരപ്പൻ ഭാസിയുടെ കുത്തേറ്റ് തോമാ മരണാസന്നനായി ആശുപത്രിയിൽ ആവുന്ന രംഗം. അത് കൊണ്ട് തന്നെ തൊരപ്പൻ ബാസ്റ്റിൻയെ മറക്കാത്തവർ വളരെ ചുരുക്കമാണ്. ഇപ്പോളിതാ ‘ജോജി’യിലെ പനച്ചേല്‍ കുട്ടപ്പനെ അവിസ്മരണീയമാക്കിയ പിഎന്‍ സണ്ണി എന്ന നടനിപ്പോള്‍ ഒരു സൂപ്പര്‍ താരം എന്നതിനേക്കാൾ വളരെ ` വലുതായി കഴിഞ്ഞു.വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ‘സ്ഫടികം’ എന്ന സിനിമയിലെ തൊരപ്പന്‍ ബാസ്സിനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ മനസിലാകാന്‍ ജോജി എന്ന സിനിമയുടെ ഉദയം വരെ കാത്തിരിക്കേണ്ടി വന്നു.

PN Sunny..
PN Sunny..

പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയ സ്ഫടികത്തിന് ശേഷം താന്‍ എന്തുകൊണ്ട് സിനിമയില്‍ സജീവമാകാതെ പോയി എന്നതിന് ഒരു പ്രമുഖ  മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് പിഎന്‍ സണ്ണി.’സ്ഫടികത്തിന് ശേഷം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം വന്നിരുന്നു. പക്ഷേ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇന്നത്തെ പോലെ അന്ന് സോഷ്യല്‍ മീഡിയയും, മൊബൈല്‍ ഫോണ്‍ ഒന്നും സജീവമല്ലാത്തത് കൊണ്ട് സ്ഫടികത്തിനുശേഷം വന്ന ചില ഓഫറുകള്‍ എനിക്ക് നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ ഫോണ്‍ ഇല്ലാത്തത് കാരണം സിനിമാക്കാര്‍ക്ക് ബന്ധപ്പെടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല. എല്ലാംവരും എന്നോട്  ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിരിരുന്നു അതെ പോലെ ചിലര്‍ ജോലി സ്ഥലത്ത് അന്വേഷിച്ചു വരാറുണ്ട്. എന്നാൽ എന്റെ ജോലിതിരക്ക് കാരണം രണ്ടുമൂന്നു ദിവസം കഴിയുമ്പോഴായിരിക്കും ഞാന്‍ ഈ കാര്യം അറിയുന്നത്.സ്ഫടികത്തിന് ശേഷം ഞാന്‍ അഭിനയിക്കുന്നത് ‘സ്വസ്ഥം ഗൃഹഭരണം’ എന്ന ചിത്രത്തിലാണ്.

PN Sunny
PN Sunny

സ്ഫടികംത്തിന് ശേഷം ഭദ്രന്‍ സാറിന്റെ മറ്റൊരു മനോഹര സിനിമയിലും ഞാന്‍ അഭിനയിച്ചിരുന്നു. മലയാളത്തിൻെറ പ്രിയ യുവ നടൻ പൃഥ്വിരാജ് നായകനായ ‘വെള്ളിത്തിര’ എന്ന സിനിമയായിരുന്നു അത്.ആ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് നടന്‍ വിനായകനെ പരിചയപ്പെട്ടത്.അങ്ങനെ കുറെ ഏറെ കാര്യങ്ങൾ സംസാരിച്ചു ആ സമയത്ത് വിനായകന്‍ അമല്‍ നീരദിന്റെ അടുത്ത് എന്റെ കാര്യം പറഞ്ഞു. അങ്ങനെ ‘ഇയ്യോബിന്‍റെ പുസ്തകം’ എന്ന സിനിമയില്‍ നല്ലൊരു വേഷം കിട്ടി. ആ സിനിമയുടെ ലൊക്കേഷനില്‍ വച്ച്‌ ചെമ്പൻ വിനോദിനെ പരിചയപ്പെട്ടു.ചെമ്പൻ വഴിയാണ് എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഡബിള്‍ ബാരല്‍’ എന്ന സിനിമയില്‍ അവസരം ലഭിച്ചത്. ഇനിയും സിനിമയില്‍ സജീവമാകണമെന്ന് തന്നെയാണ് ആഗ്രഹം’.