ദുൽഖർ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി നിത്യാ മേനോൻ..

0

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡിയാണ് ദുൽഖർ സൽമാനും നിത്യാ മേനോനും. ഉസ്താദ് ഹോട്ടൽ, ഓക്കേ കണ്മണി, 100 ഡേയ്സ് ഓഫ് ലവ് എന്നീ ചിത്രങ്ങളിലൂടെ ഒക്കെ ഇവർ ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. അത്രക്ക് മനോഹരമായിരുന്നു ഇവരുടെ സിനിമകളിലെ കെമിസ്ട്രി. ദുൽഖറുമായുള്ള ആ കെമിസ്ട്രിയുടെ രഹസ്യം നിത്യാ മേനോൻ തന്നെ മുമ്പ് തുറന്നു പറഞ്ഞിട്ടുള്ളതാണ്. സിനിമ സെറ്റിലെ പരിചയം മാത്രമേ ഞങ്ങൾക്കിടയിൽ ഉള്ളൂ.

പക്ഷേ എന്നാലും വർഷങ്ങൾ പരിചയമുള്ള കൂട്ടുകാരെ പോലെ ആണ് ഞങ്ങൾ. ഞങ്ങൾക്കിടയിൽ വളരെ നല്ല സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെയാണ് വളരെ ആഴമുള്ള അതിനേക്കാൾ വലിയ ബന്ധങ്ങൾ സ്ക്രീനിൽ കാണിക്കാൻ ഞങ്ങൾക്ക് കഴിയുന്നത്. ആ ഓൺസ്ക്രീൻ മാജിക് പലപ്പോഴും ഞങ്ങളെതന്നെ വിസ്മയിപ്പിക്കാറുണ്ട്. ഞങ്ങളുടെ സിനിമകൾ ഇറങ്ങി കഴിഞ്ഞപ്പോഴാണ് ആ കെമിസ്ട്രി ഞങ്ങൾ തന്നെ ആസ്വദിക്കുന്നത്.

2012 ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാനും നിത്യാ മേനോനും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് അഞ്ജലി മേനോൻ ഒരുക്കിയ ബാംഗ്ലൂർ ഡെയ്സിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു എങ്കിലും നിത്യാ മേനോൻ ഫഹദിന്റെ നായികയായിരുന്നു. പിന്നീട് മണിരത്നം ഒരുക്കിയ ഓക്കേ കണ്മണി എന്ന ചിത്രത്തിൽ ലിവിങ് ടുഗദറിൽ വിശ്വസിച്ച് പിന്നീട് വിവാഹിതരാകുന്ന കമിതാക്കളായ ആദി, താര എന്നീ കഥാപാത്രങ്ങളെ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.

വളരെ നല്ല സുഹൃത്തുക്കൾ കൂടിയായ ഇവർ ഓഫ്സ്ക്രീനിലും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള ജോഡിയാണ്. ഇപ്പോഴിതാ തന്നെ വിവാഹം കഴിക്കാൻ ദുൽഖർ നിർബന്ധിച്ചിരുന്നു എന്ന് നിത്യാ മേനോൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ഡീ ക്യു പൂർണ്ണമായും ഒരു ഫാമിലി മാനാണ്. വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരം ആണെന്ന് അറിയുമോ എന്നൊക്കെ ദുൽഖർ പലപ്പോഴും വന്നു പറയാറുണ്ട്. വിവാഹം കഴിക്കണമെന്നും ദുൽഖർ പലപ്പോഴും തന്നെ നിർബന്ധിക്കാൻ ഉണ്ടെന്നും നിത്യാ മേനോൻ പറയുന്നു.

ദുൽഖർ അമാലിനെ ജീവിതത്തിലേക്ക് ക്ഷണിച്ച്തിനെക്കുറിച്ചും, അവരുടെ വിവാഹ ജീവിതത്തെ കുറിച്ചും ഒക്കെ പലപ്പോഴും വാചാലനായി തന്റെ പകൽ എത്താറുണ്ട്. മകളായ അമീറ മറിയത്തെ പറ്റിയും ദുൽഖർ വാതോരാതെ സംസാരിക്കാറുണ്ട്. അതൊക്കെ ദുൽഖർ തന്നോട് പറയുന്നത് വിവാഹ ജീവിതം എത്ര മനോഹരമാണെന്ന് കാണിക്കാൻ കൂടിയാണെന്ന് നിത്യ മേനോൻ പറയുന്നു. നിത്യ ഒരിക്കൽ തന്റെ പ്രണയ പരാജയത്തെക്കുറിച്ചു പറഞ്ഞതൊക്കെ വൈറൽ ആയി മാറിയിരുന്നു.

ബാംഗ്ലൂരിലാണ്നിത്യ ജനിച്ചതും വളർന്നതും എല്ലാം. പക്ഷേ നിത്യയുടെ മാതാപിതാക്കൾ മലയാളികൾ ആണ്. അച്ഛൻ കോഴിക്കോട് സ്വദേശിയും, അമ്മ പാലക്കാട് സ്വദേശിനിയും ആണ്. ജെണലിസം പൂർത്തിയാക്കിയ താരം കൂടിയാണ് നിത്യാമേനോൻ. അച്ഛനും അമ്മയ്ക്കും തന്നെ ഒരു ഡോക്ടർ ആക്കാൻ ആയിരുന്നു ആഗ്രഹം എന്നും, ഒരിക്കലും ഒരു നടി ആകാൻ താൻ ആഗ്രഹിച്ചിട്ടില്ല എന്നും മറിച്ചു ഒരു പത്രപ്രവർത്തക ആകാനായിരുന്നു തന്റെ ആഗ്രഹം എന്നും നിത്യ പറയുന്നു.