മുക്ത വീണ്ടും അമ്മയാകാൻ പോകുന്നുവോ; പോസ്റ്റ് വൈറലാകുന്നു

0

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ സുപരിചിതയായ താരം തമിഴിലൂടെ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പിന്നീട് മിനിസ്ക്രീനിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ മുക്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ഗർഭിണിയാണ് എന്ന് തോന്നിക്കുന്ന ഒരു ചിത്രവും ആയിട്ടാണ് ഇപ്പോൾ താരം ആരാധകർക്ക് മുൻപിൽ എത്തുന്നത്

ചിത്രം കണ്ടതോടെ താരം വീണ്ടും അമ്മയാകാനൊരുങ്ങുന്നു എന്ന സംശയവുമായി ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാലിത് വിജയ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന പുതിയ പരമ്പരയുടെ തുടക്കമാണ്. എന്നുള്ള സൂചനയും താരം പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ്. ഒരു പുതിയ തുടക്കം എന്നും താരം പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. പരമ്പരയിലെ കഥാപാത്രമായ വേലമ്മാളിനെ പരിചയപ്പെടുത്താൻ ആയിട്ടാണ് മുക്ത ഇപ്പോൾ പോസ്റ്റുമായി എത്തിയിരിക്കുന്നത്.