മൂന്നാഴ്ചകൊണ്ട് ഒരുങ്ങുന്ന മൃദുലയുടെ കല്യാണസാരിയുടെ അമ്പരിപ്പിക്കുന്ന വീഡിയോ..

0

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ് യും. ഇവർ രണ്ടുപേരും ജീവിതത്തിലും ഒന്നിക്കുകയാണ്. കഴിഞ്ഞ വർഷം അവസാനം ആയിരുന്നു ഇവരുടെ എൻഗേജ്മെന്റ്. ഇരുവരുടെയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിത്. ഇവരെ സംബന്ധിക്കുന്ന വാർത്തകൾ ഒക്കെ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

ഇവർ തങ്ങളുടെ പ്രണയ നിമിഷങ്ങൾ ഒക്കെ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തങ്ങളുടെ വിവാഹതീയതി പുറത്തുവിട്ട് യുവ കൃഷ്ണ രംഗത്തെത്തിയിരുന്നു.. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങങൾക്ക്  മറുപടി പറയുമ്പോൾ ആയിരുന്നു യുവ വിവാഹം എന്നെന്ന് വ്യക്തമാക്കിയത്. വിവാഹമെന്നാണ് എന്നായിരുന്നു കൂടുതലാളുകളും ചോദിച്ചത്.

ഇതിനു മറുപടിയായി ജൂലൈയിൽ വിവാഹം ഉണ്ടാകുമെന്നും തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും യുവ പറഞ്ഞു. മൃദുല യെ കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു യുവയോട് ആരാധകർ കൂടുതലും ചോദിച്ചത്. നിങ്ങളിൽ ആരാണ് ഏറ്റവും കൂടുതൽ റൊമാന്റിക് എന്ന് ചോദിച്ചപ്പോൾ ഫോണിൽ മൃദുലയും, യഥാർത്ഥ ജീവിതത്തിൽ താനും ആണെന്നായിരുന്നു യുവയുടെ മറുപടി.

മൃദുലയിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം എന്താണെന്ന് ചോദിച്ചപ്പോൾ മറ്റുള്ളവരെ മനസ്സിലാക്കുന്നത് എന്നായിരുന്നു യുവയുടെ മറുപടി. ഇരുവരും സ്ക്രീനിൽ ഒരുമിച്ച് എത്തുമോ എന്ന് ചോദിച്ചപ്പോൾ ഒരുമിച്ച് എത്താം, പക്ഷേ ഹീറോയിൻ വില്ലനെ പ്രേമിക്കണം എന്നാണ് യുവ പറഞ്ഞത്. കൂടാതെ വിവാഹ ഒരുക്കങ്ങൾ എന്തായി എന്നും, എപ്പോഴാണ് ഇനി സ്റ്റാർ മാജികിൽ എത്തുന്നതെന്നും ഒക്കെ ആരാധകർ ചോദിച്ചു..

ഇവരുടെ വിവാഹ ഒരുക്കത്തിലാണ് ഇരു കുടുംബങ്ങളും. ഇപ്പോഴിതാ മൃദുലയുടെ കല്യാണപുടവ ഒരുക്കുന്നതിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. 500 മണിക്കൂർ കൊണ്ട് 10 ഓളം ജോലിക്കാർ ആണ് മൃദുലയുടെ കല്യാണപുടവ ഒരുക്കുന്നത്.. എൻഗേജ്മെന്റിന് ശേഷം ഒരു 6 മാസത്തിനു ശേഷമേ വിവാഹം ഉണ്ടാകു എന്ന് നേരത്തെ തന്നെ ഇരുവരും പറഞ്ഞിരുന്നു. മഴവിൽ മനോരമയുടെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഇവർ തങ്ങളുടെ വിവാഹവാർത്ത അറിയിച്ചത്. ഇതൊരു പ്രണയവിവാഹം അല്ലെന്നും വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹമാണെന്നും ആ ഫേസ്ബുക്ക് പോസ്റ്റിൽ മെൻഷൻ ചെയ്തിരുന്നു.

രണ്ടുപേരുടെയും കോമൺ സുഹൃത്തായ സീരിയൽ താരം രേഖ വഴി വന്ന ആലോചന ആയിരുന്നു ഇത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ യുവയുടെ അമ്മയുടെ വേഷമാണ് രേഖ ചെയ്യുന്നത്. സീ കേരളത്തിൽ പൂക്കാലം വരവായി എന്ന പരമ്പരയിൽ മൃദുലയുടെയും അമ്മയായി വേഷമിടുന്നത് രേഖ തന്നെയാണ്. മൃദുലയുടെയും, യുവയുടെയും വീടുകളിൽ വിവാഹാലോചനകൾ നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ രേഖ ആയിരുന്നു എന്നാൽ പിന്നെ നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ എന്ന് ചോദിച്ചത്.

അങ്ങനെ ആണ് പിന്നീട് ഇത് മുന്നോട്ട് പോയത്. വിവാഹം ഉറപ്പിച്ചതിനു ശേഷം ഇരുവരും സ്റ്റാർ മാജിക്‌ എന്ന പരിപാടിയിൽ ഒക്കെ ഒരുമിച്ചു എത്തിയിരുന്നു. യുവ മൃദുലക്ക് ഒരുപാട് സർപ്രൈസുകളും കൊടുക്കാറുണ്ട്. അതിന്റെ വീഡിയോ ഒക്കെ ഇവരുടെ യൂട്യൂബ് ചാനൽ വഴി പുറത്തുവിടാറും ഉണ്ട്.