തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷം പങ്കു വെച്ചു യുവ കൃഷ്ണയും മൃദുല യും എന്നാൽ മട്ടിരു വാർത്ത ആരാധകരെ സങ്കടത്തിൽ ആക്കി….

0

ആരാധകരുടെ പ്രിയ താര ജോഡികളാണ് മൃദുല വിജയിയും യുവകൃഷ്ണയും. മിനിസ്‌ക്രീനിലൂടെ ആരാധകരുടെ പ്രിയങ്കരരായ ഇവര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനായിരുന്നു വിവാഹിതര്‍ ആയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മൃദുലയും യുവയും ജീവിതത്തിലെ പുതിയ ഓരോ വിശേഷങ്ങളും സന്തോഷ വാര്‍ത്തകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷ വാര്‍ത്തയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

തങ്ങളുടെ ജീവിതത്തിലേക്ക് ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്ന വിവരാണ് യുവയും മൃദുലയും പങ്കുവെച്ചത്. പ്രെഗ്നന്‍സി ടെസ്റ്റിന്റെ ചിത്രത്തോടെയാണ് മൃദുല ഗര്‍ഭിണിയാണെന്ന വിവരം താരങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ മൃദുല പങ്കുവെച്ച കുറിപ്പ വൈറലായി മാറുകയും ചെയ്തു. ഇതിന് പിന്നാലെ ഇവര്‍ക്ക് ആശംസകളുമായി സീരിയല്‍ ലോകത്ത് നിന്നുമുള്ളവരും ആരാധകരും രംഗത്തെത്തി.തങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചിരിക്കുകയാണെന്ന് മൃദുല പറയുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും വേണം, ഡോക്ടര്‍ തനിക്ക് വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ താന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്നും നടി പറയുന്നു.

”ഹായ് ഫ്രണ്ട്സ്, ഞങ്ങളുടെ ജൂനിയര്‍ സൂപ്പര്‍ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങള്‍ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ഞാന്‍ തുമ്ബപ്പൂ സീരിയലില്‍ നിന്നും പിന്മാറുകയാണ്. അതേസമയം ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ആയ മൃദ്വ വ്ളോഗ്സിലൂടെ നിങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കും” എന്നായിരുന്നു മൃദുല കുറിച്ചത്. ഇതിന് പിന്നാലെ താരദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി താരങ്ങള്‍ എത്തി. റെബേക്ക സന്തോഷ്, അലീന പടിക്കല്‍, ദിയ മേനോന്‍, ഷിയാസ് കരീം, തുടങ്ങിയ താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകള്‍ക്ക് മൃദുല നന്ദി പറയുകയും ചെയ്യുന്നുണ്ട്.