മകന്റെ വിവാഹദിനത്തിൽ അത്ഭുതപ്പെടുത്തുന്ന കഥയുമായി അമ്മ

0
wedding..
wedding..

ഈ വിചിത്രമായ കഥ നടക്കുന്നത് ചൈനയിലാണ്.വിവാഹ ദിവസം സ്വന്തം മകന്റെ വധുവാകാന്‍ പോകുന്നത് സ്വന്തം മകളാണെന്നാണ് അമ്മ തിരിച്ചറിഞ്ഞത്.ഈ എല്ലാവരെയും അംമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. ഏതാണ്ട് വർഷങ്ങൾക്ക് മുൻപ് നഷ്ടമായ മകളെ മകന്റെ ഭാവി വധുവായി കണ്ടതിന്റെ വളരെ അത്ഭുതമായ അവസ്ഥയിലായിരുന്നു അമ്മ. ചൈനയിലെ ജിയാങ്സൂ പ്രവിശ്യയിലുള്ള സൂചോ എന്ന സ്ഥലത്താണ് സിനിമാകഥയെ വെല്ലുന്ന ആശ്ചര്യകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.വിവാഹം തീരുമാനിച്ചിരുന്നത് മാര്‍ച്ച്‌ 31 നായിരുന്നു. മകന്റെ വിവാഹ ദിവസം ഭാവി മരുമകളെ കാണാനെത്തിയതായിരുന്നു അമ്മ. ആ സമയത്ത് വളരെ അവിചാരിതമായി യുവതിയുടെ കയ്യില്‍ കണ്ട പാടാണ് വിവാഹ ദിനം അപൂര്‍വ സംഗമ വേദിയാക്കി മാറ്റിയത്.ഇരുപത് വര്‍ഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ടമായ മകളുടെ കയ്യിലും സമാനമായ പാട് ഉണ്ടായിരുന്നു. യുവതിയുടെ കയ്യിലെ പാട് കണ്ടതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് കാര്യങ്ങള്‍ അന്വേഷിച്ചതാണ് വഴിത്തിരിവായത്.

wedding.2
wedding.2

യുവതിയെ ദത്തെടുത്താണോ എന്നായിരുന്നു മാതാപിതാക്കളോട് വരന്റെ അമ്മ ചോദിച്ചത്. എന്നാല്‍ മകളായി വളര്‍ത്തിയ യുവതിയെ തങ്ങള്‍ ദത്തെടുത്തതാണെന്ന് ഇരുവരും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വരന്റെ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ ആദ്യം പകച്ചെങ്കിലും തങ്ങള്‍ ദത്തെടുത്തതാണെന്ന കാര്യം അവര്‍ അറിയിച്ചു.
ഒരു റോഡരികില്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിനെ തങ്ങള്‍ സ്വന്തം മകളായി വളര്‍ത്തുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ പറഞ്ഞത് എല്ലാവരേയും ഞെട്ടിച്ചു. പക്ഷെ ആ പറഞ്ഞതിനേക്കാൾ  അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുതയായിരുന്നു വരന്റെ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.വർഷങ്ങൾക്ക് മുൻപ് തനിക്ക് നഷ്ടമായ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ച മകളാണ് വധുവായി തന്റെ മുന്നില്‍ നില്‍ക്കുന്നതെന്നായിരുന്നു അമ്മയുടെ വെളിപ്പെടുത്തല്‍.വളരെ അത്ഭുതപ്പെടുത്തുന്ന നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ തന്നെ പ്രസവിച്ച അമ്മയെ കണ്ടെത്തിയതില്‍ മനസ്സ് നിറയെ അതിയായ സന്തോഷമുണ്ടെന്നായിരുന്നു യുവതിയുടെ വിതുമ്പിയുള്ള പ്രതികരണം.എന്നാൽ യുവതി പറഞ്ഞത് താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് മൂത്ത സഹോദരനെയായിരുന്നുവെന്ന വസ്തുത ഏറെ പ്രയാസകരവും ഞെട്ടലുണ്ടാക്കിയെന്നുമാണ്.

Wedding
Wedding

പക്ഷെ ഇനിയാണ് അടുത്ത ട്വിസ്റ്റുമായി വരന്റെ അമ്മ വീണ്ടും രംഗത്തെത്തുന്നത്. വരനായ യുവാവിനെ താന്‍ ദത്തെടുത്തതാണെന്നും അതിനാല്‍ തന്നെ ഇരുവരും രക്തബന്ധമുള്ള സഹോദരങ്ങള്‍ അല്ലെന്നും അമ്മ മകനേയും മകളേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു.ഇരുപത് വര്‍ഷം മുൻപ് ആ സമയത്ത് മകളെ നഷ്ടമായതോടെയാണ് വിഷമം സഹിക്കാൻ പറ്റാത്ത ആ ദിനങ്ങളിലെ അവസ്ഥയ്ക്ക് ഒരു പരിവസാനം എന്നോണം ഒരു ആണ്‍കുട്ടിയെ തന്നെ ദത്തെടുത്തതെന്ന് സ്ത്രീ പറയുന്നു. എല്ലാ പ്രതീക്ഷകളും നഷ്ടമായ തന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു മകന്‍. മകളെ കുറിച്ച്‌ വര്‍ഷങ്ങളോളം അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ മകളെ മകന്റെ ഭാവി വധുവിന്റെ വേഷത്തില്‍ വീണ്ടും കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.അമ്മയെ തിരിച്ചു കിട്ടിയതിലൂടെ വിവാഹത്തേക്കാള്‍ സന്തോഷമാണ് തനിക്കുണ്ടായിരിക്കുന്നതെന്നാണ് യുവതിയുടെ പ്രതികരിച്ചത്.