വഴങ്ങി കൊടുത്ത ശേഷം അവസാനം അതും പറഞ്ഞു നടക്കുന്നത് നല്ലതല്ല. തുറന്നടിച്ച് നടി മീര വാസുദേവ്..

0

2005 ൽ ബ്ലെസ്സി ഒരുക്കിയ മോഹൻലാൽ നായകനായ തന്മാത്ര എന്ന ഒറ്റ ചിത്രം മാത്രം മതി മീരാ വാസുദേവ് എന്ന അഭിനേത്രിയെ മലയാളികൾക്ക് എന്നും ഓർക്കാൻ. തന്മാത്ര എന്ന ചിത്രത്തിൽ അത്ര മികവുറ്റ പ്രകടനം ആയിരുന്നു മീരാ വാസുദേവ് കാഴ്ചവച്ചത്. മലയാളത്തിൽ നിന്നുമാണ്  അഭിനയ ജീവിതം തുടങ്ങിയത് എങ്കിലും തെന്നിന്ത്യ ഒട്ടാകെ മീര ഇതിനോടകം വേഷമിട്ടു കഴിഞ്ഞു.

ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം മീര മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിഞ്ഞു. പിന്നീട് കുറെ കാലങ്ങളായി താരം സിനിമകളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് മീരയാണ്. ഈ പരമ്പരയിലൂടെ മീര ഒരുപാട് കുടുംബപ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു.

ഇപ്പോഴിതാ മീര കുറച്ചുനാളുകൾക്കു മുമ്പ് നടന്ന മീറ്റു വിവാദതത്തെ തുടർന്നു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ ഒരു സംഭവത്തിൽ ഒരുപാട് താരങ്ങൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങളെ തുറന്നു കാണിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. പല താരങ്ങളുടേയും ആ തുറന്നുപറച്ചിലുകളെ മീര വാസുദേവ് എതിർത്തുകൊണ്ട് ആയിരുന്നു സംസാരിച്ചത്. താരങ്ങൾ അങ്ങനെ ചെയ്യുന്നത് ഒട്ടും മര്യാദയല്ല എന്നാണ് മീര പറയുന്നത്.

ഒരു സിനിമയിൽ ഗ്ലാമറസായി അഭിനയിച്ചതിനു ശേഷം അത് തെറ്റായിപ്പോയി എന്ന് പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ലെന്ന് മീര പറയുന്നു. അപ്പോൾ തന്നെ, അത് എനിക്ക് കഴിയില്ല നിങ്ങൾ മറ്റൊരാളെ വിളിച്ച് ചെയ്യൂ എന്ന് പറയണമായിരുന്നു. അല്ലാതെ അത് ചെയ്തതിനുശേഷം തെറ്റായിപ്പോയി എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. താൻ എല്ലാ കാര്യങ്ങളിലും ധൈര്യത്തോടെ സംസാരിക്കാറുണ്ട്. അങ്ങനെ സംസാരിക്കാൻ തക്കവണ്ണം തന്നെയാണ്  തന്റെ വീട്ടുകാർ തന്നെ വളർത്തിയതെന്നും മീര പറയുന്നു.

നിങ്ങൾ നിങ്ങളുടെ സ്ഥാനത്ത് ഉറച്ചു നിൽക്കുകയാണെങ്കിൽ, നിങ്ങളെ ആരും ചൂഷണം ചെയ്യുകയില്ല. എന്നെ ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഉറപ്പായും ഞാൻ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറയുന്ന കാര്യങ്ങളൊന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ മാതാപിതാക്കൾ എന്നെ ബോൾഡ് ആയിട്ടാണ് വളർത്തി ഇരിക്കുന്നത്. നമ്മുടെ സ്വന്തം നിലപാടുകളിൽ എപ്പോഴും ഉറച്ചു നിൽക്കണം എന്നും, അങ്ങനെ ഉറച്ചുനിന്നാൽ  ആരും നമ്മളെ ഒരു കാര്യത്തിനും നിർബന്ധിക്കില്ല എന്നും മീര തുറന്നുപറയുന്നു.

അവർ ആവശ്യപ്പെടുന്ന രീതിയിൽ നമ്മൾ അഭിനയിക്കാൻ അവർ നമ്മളെ നിർബന്ധിക്കുക ആണെങ്കിൽ തനിക്ക് അത് പറ്റില്ല, നിങ്ങൾ വേറെ ആരെയെങ്കിലും കൊണ്ട് അഭിനയിപ്പിചോളൂ എന്നു പറയാൻ യാതൊരു മടിയും കാണിക്കേണ്ടതില്ല. അങ്ങനെ പറയാൻ നടിമാർക്ക് സാധിക്കണം. അല്ലാതെ അവർ പറയുന്ന എല്ലാ കാര്യത്തിനും വഴങ്ങി കൊടുത്തിട്ട് അവസാനം അവർ എന്നെ അങ്ങനെ ചെയ്തു എന്ന് വിളിച്ചു പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. മീര പറഞ്ഞു.