എന്റെ ചിരി അരോചകമാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ചെറുപ്പമായി എന്നു കേൾക്കുന്നത് തീരെ ഇഷ്ടമില്ല. കാരണം ഇതാണ്; മഞ്ജു വാര്യർ..

0

 

മലയാളസിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് മലയാളികളുടെ മുന്നിൽ മഞ്ജുവാര്യർ എന്ന ഒറ്റ ഉത്തരമേയുള്ളൂ. കാരണം രണ്ട് വരവിലും കൂടി അത്രയേറെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ ആണ് മഞ്ജു വാരിയർ എന്ന അഭിനേത്രി മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെയും മഞ്ജു വാരിയർക്ക് ഒരുപാട് ആരാധകർ ഉണ്ട്. മലയാള സിനിമക്ക് മാത്രം സ്വന്തമായിരുന്ന മഞ്ജു തമിഴ് സിനിമയിലേക്കും ചുവടു വച്ചിരുന്നു.

അതേസമയം മഞ്ജുവിന്റെ പുതിയ ലുക്ക് ആയിരുന്നു കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ഒട്ടാകെ തരംഗം സൃഷ്ടിച്ചത്. മഞ്ജു വാര്യരുടെ പുതിയ ലുക്ക് സൃഷ്ടിച്ച തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നു തന്നെ പറയാം. മഞ്ജുവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചതുർമുഖം എന്ന സിനിമയുടെ വാർത്താ സമ്മേളനവുമായി ബന്ധപെട്ടു കൊച്ചിയിൽ എത്തിയപ്പോൾ ഉള്ള ലുക്ക് ആയിരുന്നു വൈറൽ ആയത്.

വെള്ള ഷർട്ടും, ബ്ലാക്ക് സ്കെർട്ടും ആയിരുന്നു താരത്തിന്റെ വേഷം. ലേഡി സൂപ്പർസ്റ്റാറിന്റെ പ്രായവും പുറകിലോട്ട് എന്ന വിശേഷണത്തോടെ ആയിരുന്നു അന്ന് ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായത്. അതിന്റെ തൊട്ടുപിന്നാലെ മഞ്ജുവിന്റെ ആ വേഷം അനുകരിച്ചു കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ രംഗത്ത് എത്തിയിരുന്നു. അവയെല്ലാം വൈറൽ ആയി മാറിയിരുന്നു.

എന്നാൽ തന്റെ ചിരിയെ കുറിച്ചും, പ്രായത്തെ കുറിച്ചുമുള്ള കമന്റുകൾ ക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജുവാര്യർ. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. എന്റെ ചിരി അരോചകം ആണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. പക്ഷേ നമുക്ക് നമ്മുടെ ചിരി മാറ്റാൻ പറ്റില്ലല്ലോ. ചിരി വന്നാൽ ഞാൻ ചിരിക്കും. ഒക്കെ ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷേ തമാശകൾ ഞാൻ ഒരുപാട് ആസ്വദിക്കാറുണ്ട്. ചിരിക്കാനുള്ള ഒരു അവസരവും ഞാൻ പാഴാക്കാറില്ല.

ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ടു ചിരിച്ചാൽ അതെന്താണെന്ന് ഞാൻ അങ്ങോട്ട് പോയി ചോദിച്ചു വാങ്ങി കണ്ട് ചിരിക്കും. സിനിമയിലൂടെ ഞാൻ ആരെയെങ്കിലും ചിരിപ്പിക്കുന്നുണ്ടെങ്കിൽ അത് സ്ക്രിപ്റ്റിന്റെ ഗുണം മാത്രമാണ്. പ്രായം പിന്നോട്ട് സഞ്ചരിക്കുന്നു, ചെറുപ്പമായി ഇരിക്കുന്നു എന്നൊക്കെ കേൾക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. പ്രായമാകുന്നത് സ്വാഭാവികമാണ്.

ആരാണെങ്കിലും പ്രായമാകും. സത്യത്തിൽ പ്രായമാകുന്നു എന്നുള്ളത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. നമുക്ക് പ്രായമാകുന്നതിനെ സന്തോഷത്തോടെ അനുഭവിക്കുകയാണ് വേണ്ടത്. ഞാൻ വിശ്വസിക്കുന്നത് ചെറുപ്പമോ നമ്മുടെ പ്രായം ഒന്നുമല്ല വിഷയം. നമ്മൾ സന്തോഷത്തോടെയാണോ ജീവിക്കുന്നത് എന്നത് മാത്രമാണ് കാര്യം. എന്റെ ഫോട്ടോകൾക്ക്കമന്റ് വരുമ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം ആണത്.

നമ്മുടെ സന്തോഷം ആണ് ഏറ്റവും പ്രധാനം. ചെറുപ്പമാണെങ്കിലും, പ്രായമായെങ്കിലും എപ്പോഴും നമ്മൾ സന്തോഷിച്ചു കൊണ്ടിരിക്കുകയാണ് വേണ്ടത്. മഞ്ജു വാര്യർ പറഞ്ഞു. മഞ്ജുവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് ചതുർമുഖം, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ്. രണ്ടിനും മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ലഭിച്ചത്.