മക്കൾ ആയിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. പക്ഷേ ഇപ്പോൾ അവരല്ല. മനസ്സ് തുറന്ന് മല്ലികാ സുകുമാരൻ..

0

മല്ലിക സുകുമാരൻ എന്ന അഭിനേത്രിയെയും, അവരുടെ കുടുംബാംഗങ്ങളെയും സിനിമാപ്രേമികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തി കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മല്ലികാ സുകുമാരൻ നടത്തിയ ഒരു അഭിമുഖത്തിലെ കാര്യങ്ങളൊക്കെ വലിയ രീതിയിൽ തന്നെ  സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മക്കളെയും, മരുമകളെയും, കൊച്ചുമക്കളെയും ഒക്കെ കുറിച്ച് അന്ന് മല്ലികാ സുകുമാരൻ വാചാല ആയിരുന്നു.

ഇപ്പോഴിതാ മല്ലികാ സുകുമാരൻ തന്റെ കൊച്ചുമക്കളെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കുഞ്ഞുങ്ങൾ ആയിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, പക്ഷേ ഇപ്പോൾ  തനിക്ക് സന്തോഷം തരുന്നത് തന്റെ കൊച്ചുമക്കൾ ആണെന്ന് പറയുകയാണ് മല്ലികാ സുകുമാരൻ. അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു; കുഞ്ഞുങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

പക്ഷേ ഇപ്പോൾ അവർ വലുതായി  കല്യാണം ഒക്കെ കഴിഞ്ഞപ്പോൾ എനിക്ക് പലപ്പോഴും തോന്നാറുണ്ട്, കൊച്ചു മക്കളാണ് ഏറ്റവും വലിയ സന്തോഷം എന്ന്. മക്കളെ ഇപ്പോൾ പഴയപോലെ അടുത്ത കിട്ടില്ലല്ലോ. ജോലി, തിരക്കുകൾ, ഉത്തരവാദിത്തങ്ങൾ അങ്ങനെയൊക്കെ അവർ അങ്ങ് പോകും. അപ്പോഴായിരിക്കും ഫോണിലൂടെ അച്ചമ്മാ എന്നു പറഞ്ഞു കിലുക്കാംപെട്ടി പോലെ സംസാരിക്കാൻ വരുന്നത്. അത് കേൾക്കുമ്പോൾ കിട്ടുന്നൊരു സുഖമുണ്ട്.

അതാണ് എന്റെ ജീവിതത്തിലെ ഇപ്പോഴുള്ള വലിയ സന്തോഷം. മരുമക്കളെ കുറിച്ചും മറിചൊരു അഭിപ്രായം മല്ലികയ്ക്ക് ഇല്ല. അമ്മായിയമ്മ എന്ന ഒരു പോസ്റ്റിൽ ഞാനിതുവരെ ഇരുന്നിട്ടില്ല. പൂർണിമയും, സുപ്രിയയും എപ്പോഴും പറയുന്നത് ഒരിക്കലും അമ്മായി അമ്മയായി ഞങ്ങൾ അമ്മയെ കണ്ടിട്ടില്ല എന്ന് തന്നെയാണ്. എപ്പോഴും ഞാൻ അവരുടെ കൂടെ താമസിക്കുന്നില്ല എന്ന പരാതിയാണ് അവർക്ക്.

പക്ഷേ അവരോട് ഞാൻ എപ്പോഴും പറയാറുണ്ട്, സുകുവേട്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞിട്ടാണ് പോയത്. നമുക്ക് ആൺമക്കളാണ്. കല്യാണം കഴിഞ്ഞാൽ അവരെ അങ്ങ് സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് ഒരു പൊറുതി വേണ്ട. കാണാൻ തോന്നുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു പോയാൽ മതി. മക്കളോടൊപ്പം എപ്പോഴും ഒരു കൂട്ടുകാരിയെ പോലെ ആണ് ഞാൻ നിന്നിട്ടുള്ളത്.

അവരുടെ വിവാഹ കാര്യത്തിൽ പോലും അവർക്ക് ഒരേ ചിന്തകളായിരുന്നു. അവർ തന്നെ അവരുടെ കൂട്ട് കണ്ടെത്തി. കല്യാണം കഴിക്കാനുള്ള സമയം ആയപ്പോൾ ഇന്ദ്രനും രാജുവും ഒരുപോലെ വന്ന് പറഞ്ഞു, ഒരു പെൺകുട്ടിയെ അമ്മയെ കൊണ്ടുവന്ന് കാണിക്കാം എന്ന്. അമ്മ സംസാരിച്ചിട്ട് നോക്കി തീരുമാനിച്ചാൽ മതി എന്ന്. അപ്പോൾ അന്ന് ഞാൻ അവരോട് തമാശയ്ക്ക് ചോദിച്ചു.

സംസാരിച്ചു കഴിഞ്ഞതിനു ശേഷവും ഇവരോട് എനിക്ക് ഒരു ഇഷ്ടക്കേട് തോന്നിയാൽ നിങ്ങൾ രണ്ടുപേരും ഇതിൽ തന്നെ ഉറച്ചു നിൽക്കുമോ എന്ന്. ഉറച്ചുനിൽക്കുമെന്ന് തന്നെയായിരുന്നു അവരുടെ രണ്ടു പേരുടെയും മറുപടി. പിന്നെ എന്തിനാടാ നീയൊക്കെ എന്നോട് അഭിപ്രായം ചോദിക്കുന്നത് എന്ന് അന്നു ഞാൻ അവരോട് ചോദിച്ചിട്ടുണ്ട്. പക്ഷേ വിവാഹത്തിനു മുമ്പ് രണ്ടുപേരും അവർ കണ്ടെത്തിയ പെൺകുട്ടികളെ എന്റെ മുന്നിൽ കൊണ്ടുവന്ന് സംസാരിക്കുകയും ചെയ്തിരുന്നു.