ട്രക്ക് മുതലാളിയായി ഇസക്കുട്ടൻ. ഹെവി ലൈസൻസ് ഉണ്ടോ എന്ന് ആരാധകർ. കിടിലൻ മറുപടിയുമായി ചാക്കോച്ചൻ..

0

മലയാളത്തിന്റെ എവെർഗ്രീൻ സൂപ്പർ ഹീറോ ആണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ചാക്കോച്ചനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പറ്റിയുള്ള വിശേഷങ്ങൾഒക്കെ അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമാണ്. ചാക്കോച്ചനെ പോലെ തന്നെ കൈനിറയെ ആരാധകർ ഉണ്ട് അദ്ദേഹത്തിന്റെ പൊന്നോമന പുത്രൻ ഇസഹാക്ക് ബോബനും. 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് ജനിക്കുന്നത്.

ഇസുകുട്ടൻ എന്നാണ് ആരാധകർ ഇസഹാക്കിനെ സ്നേഹത്തോടെ വിളിക്കുന്നത്. ഇസൂന്റെ വിശേഷങ്ങളും, ചിത്രങ്ങളും ഒക്കെ പങ്കുവച്ചുകൊണ്ട് മിക്കപ്പോഴും ചാക്കോച്ചൻ എത്താറുണ്ട്. സോഷ്യൽ മീഡിയയുടെ പോന്നോമനയാണ് ഇസക്കുട്ടൻ. ഇസക്കുട്ടന്റെ ചാക്കോച്ചൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. നിറയെ കുട്ടി ട്രക്കുകൾക്കരികിൽ നിൽക്കുന്ന ഇസ്സൂന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

ബോയ്സ് സോൺ.. ട്രക്ക് ലോർഡ് എന്നാണ് ഈ മനോഹരമായ ചിത്രത്തിന് ചാക്കോച്ചൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ. കലിപ്പാട്ടങ്ങൾ എല്ലാം അടുക്കിവച്ചിരിക്കുന്നതിന്റെ അരികിൽ കളിക്കാൻ റെഡി ആയി നിൽക്കുന്ന ഇസൂനെയും ചിത്രത്തിൽ കാണാം. ഇസൂന്റെ ചിത്രങ്ങൾ എപ്പോ ചാക്കോച്ചൻ ഷെയർ ചെയ്താലും നിമിഷനേരം കൊണ്ട് വലിയ രീതിയിൽ ആ ചിത്രം വൈറൽ ആയി മാറാറുണ്ട്. ഇത്തവണയും പതിവുപോലെ ചിത്രത്തിന് ലക്ഷകണക്കിന് ലൈകും, കമന്റും ഒക്കെയാണ് വരുന്നത്.

രസകരമായ കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. ഹെവി ലൈസൻസ് ഉണ്ടോ ഇസാക്കുട്ടാ, ക്വാറി മുതലാളി, നാളെ ലോക്‌ഡോൺ ആയോണ്ടാണോ പാർക്കിംഗ് ചെയ്തിരിക്കുന്നത്, വണ്ടി മുതലാളി, ആള് ഇച്ചിരി ഹെവിയാ, കോടീശ്വരൻ എന്നിങ്ങനെ ഉള്ള രസകരമായ കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 16 നു ആയിരുന്നു ഇസക്കുട്ടന്റെ രണ്ടാം ജന്മദിനം. ബണ്ണി തീമിൽ വലിയ രീതിയിൽ തന്നെ ആയിരുന്നു മകന്റെ രണ്ടാം ജന്മദിനം ചാക്കോച്ഛനും, കുടുംബവും ആഘോഷിച്ചത്.

2019 ൽ ആയിരുന്നു ചാക്കോച്ഛനും, പ്രിയയ്ക്കും ഇസ്സ ജനിക്കുന്നത്. വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകൻ ആയതുകൊണ്ട് തന്നെയായിരുന്നു ഇസക്ക് ഇസഹാക്ക് എന്ന പേര് പോലും അവർ മകന് നൽകിയത്. ക്രിസ്ത്യൻ വിശ്വാസപ്രകാരം അബ്രഹാമിനു തന്റെ നൂറാമത്തെ വയസ്സിൽ ലഭിച്ച മകൻ ആയിരുന്നു ഇസഹാക്ക്. മകൻ വന്നതിനു ശേഷം ചാക്കോച്ചൻ ഒരുപാട് മാറിയെന്നും പ്രിയ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മകനെ ചാക്കോച്ചൻ താലോലിക്കുന്നത് കാണുമ്പോൾ ഇത്രയും ആഗ്രഹം ഉള്ളിൽ ഒളിപ്പിച്ചിട്ടായിരുന്നോ തന്നെ ആശ്വസിപ്പിച്ചിരുന്നതെന്നു ചിന്തിക്കാറുണ്ടെന്നും പ്രിയ പറഞ്ഞിട്ടുണ്ട്.

മകൻ വന്നതിനു ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസം ചാക്കോച്ചൻ മനസ്സ് തുറന്നിരുന്നു. മകന്റെ വരവോടെ കരിയറിൽ വലിയ മാറ്റം ഉണ്ടായെന്നും, ഒരുപാട് നല്ല കഥാപാത്രങ്ങൾ ആണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെ മകൻ ഭാഗ്യം കൊണ്ടാണ് എത്തിയതെന്നും ചാക്കോച്ചൻ പറയുന്നു. വലിയ നല്ല മാറ്റങ്ങൾ ആണ് ചാക്കോച്ചന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.