കന്നി അങ്കത്തിൽ പണികിട്ടി കൃഷ്ണകുമാർ. വിടാതെ ട്രോളി സോഷ്യൽ മീഡിയ..

0

തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും, നടനുമായ കൃഷ്ണകുമാർ രംഗത്തെത്തി. തന്റെ കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും, തന്നോടൊപ്പം രാപകൽ ഇല്ലാതെ പ്രവർത്തിച്ച പാർട്ടി പ്രവർത്തകരായ സഹോദരങ്ങൾക്ക് നന്ദി പറയുന്നതായും കൃഷ്ണകുമാർ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.. നമസ്കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി.. ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ.

തൊട്ടുപിന്നാലെ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും ഇതിന് പ്രതികരണം അറിയിച്ചുകൊണ്ട് എത്തി. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ ശ്രമിച്ചു. നിങ്ങളെ കുറിച്ചോർത്തു വളരെ അധികം അഭിമാനം തോന്നുന്നു. നിങ്ങളുടെ മണ്ഡലം നിങ്ങളെ അർഹിക്കുന്നില്ല., സിന്ധു കുറിച്ചു. കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ സ്ക്രീന്ഷോട് ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി ഇട്ടുകൊണ്ട് ആയിരുന്നു സിന്ധു ഈ കാര്യങ്ങൾ പറഞ്ഞത്.

കഴിഞ്ഞ ദിവസം ഇലക്ഷൻ റിസൾട്ട്‌ വന്നപ്പോൾ കൃഷ്ണകുമാറിന്റെ മക്കളുടെ പ്രൊഫൈലിലും ആളുകൾ പരിഹാസവുമായി എത്തിയിരുന്നു. അന്ന് അഹാന ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഒരു പോസ്റ്റിനെ താഴെ ആളുകൾ വളരെ വലിയ രീതിയിൽ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളുമായി എത്തിയിരുന്നു. തൊട്ടുപിന്നാലെ രണ്ടാമത്തെ മകൾ ആയ ദിയ കൃഷ്ണ പങ്കുവച്ച വീഡിയോയ്ക്ക് താഴെയും പരിഹാസകമന്റുകൾ എത്തിയിരുന്നു. അച്ഛൻ സുഖമായി ഇരിക്കുന്നല്ലോ, എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം.

ഉടനടി ആ ചോദ്യത്തിന് ദിയ മറുപടിയുമായി എത്തി. ഒരു തിരഞ്ഞെടുപ്പ് ആളുകളെ നശിപ്പികുകയില്ല. പക്ഷെ കോറോണയ്ക്ക് അത് കഴിയും. നിങ്ങൾ നിങ്ങളുടെ വീട്ടിൽ സുരക്ഷിതമായി തുടരുക എന്നായിരുന്നു ദിയ മറുപടി നൽകിയത്. കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥി ആന്നെന്നു അറിഞ്ഞപ്പോൾ മുതൽ വലിയ രീതിയിൽ ഉള്ള പരിഹാസങ്ങൾ ആണ് ഇവർ നേരിട്ടുകൊണ്ടിരിക്കുന്നത്. താൻ ബിജെപി ആയതുകൊണ്ട് മക്കളുടെ സിനിമാ അവസരം വരെ നഷ്ടമാകുന്നു എന്നു പറഞ്ഞു ഒരിക്കൽ കൃഷ്ണകുമാർ രംഗത്ത് വന്നിരുന്നു.