അച്ഛൻ പോയതിനുശേഷം അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല ; മണിയുടെ ഓർമ്മകളിൽ വിതുമ്പി മകളുടെ വാക്കുകൾ..

0

ഒരു നടനെന്ന നിലയിലും, മനുഷ്യസ്നേഹി എന്ന നിലയിലും മണിയെ പോലെ പ്രേക്ഷകമനസ്സുകളിൽ ഇത്രയേറെ കയറിക്കൂടിയ മറ്റൊരു വ്യക്തി ഉണ്ടോ എന്നറിയില്ല. മണിയെ പോലെ ഒരാൾ സിനിമാ ചരിത്രത്തിൽ തന്നെ വിരളമായിരിക്കും.. മലയാളികൾക്ക് പറഞ്ഞറിയിക്കാനാവാത്ത, എഴുതി ഫലിപ്പിക്കാൻ ആകാത്ത, അത്രയും സ്നേഹവും ബഹുമാനവും എന്നും മലയാളികൾക്ക് മണി എന്ന നടനോടുണ്ട്..

അദ്ദേഹം വിട പറഞ്ഞിട്ടും, പ്രായ ഭേത വ്യത്യാസമില്ലാതെ ഒരു ജനത മുഴവൻ അദ്ദേഹത്തെ ഇന്നും സ്നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുന്നുണ്ട്… നടൻ, ഗായകൻ, മിമിക്രി കലാകാരൻ, എന്നീ നിലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ച അപൂർവ്വം നടന്മാരിൽ ഒരാളാണ് മണി.. മലയാളിയും, മലയാള സിനിമയും നിലനിക്കുന്ന കാലത്തോളം മണി എന്നും ഇങ്ങനെ ഓർമ്മിക്കപ്പെട്ടുകൊണ്ടേ ഇരിക്കും.

2016 മാർച്ച്‌ 6 നാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം നമ്മളെ വിട്ട് അകലുന്നത്.. അദ്ദേഹം വിട്ടുപോയി എന്ന സത്യം ഉൾക്കൊള്ളാനാവാത്ത ഒരുപാട് ആളുകൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്.. അച്ഛന്റെ ഓർമയിൽ വിതുമ്പി മകൾ ശ്രീലക്ഷ്മി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. ഒരച്ഛനും തന്റെ മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല.. ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല.. ഒരു കൂട്ടുകാരനും ഇതുപോലെ കൂട്ടുകാരെ സ്നേഹിച്ചിട്ടുണ്ടാവില്ല.. ഒരു സഹോദരനും ഇതുപോലെതന്നെ മിത്രങ്ങളെ സ്നേഹിച്ചിട്ടുണ്ടാവില്ല.. എന്റെ അച്ഛൻ അല്ലാതെ..

അച്ഛൻ ഇപ്പോഴും ഞങ്ങളോടൊപ്പം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല.. എന്റെ പത്താം ക്ലാസ് പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആ വേർപാട് സംഭവിക്കുന്നത്.. പരീക്ഷയ്ക്ക് കുറച്ചുനാൾ മുൻപ് അച്ഛൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു, മോളെ എന്റെ സമയത്ത് എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പിന്നെ കോപ്പിയടിചിട്ടും ഞാൻ പത്താംക്ലാസ് ജയിച്ച്തുമില്ല.. പക്ഷെ മോൾ നന്നായി പഠിക്കണം.. മിടുക്കി ആകണം.. ഒരു ഡോക്ടർ ആകണം.. എന്നിട്ട് അച്ഛൻ ചാലക്കുടിയിൽ ഒരു ആശുപത്രിയിട്ട് തരും.. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം എന്നൊക്കെ…

അച്ഛൻ എന്നെ മോനെ എന്നായിരുന്നു വിളിച്ചിരുന്നത്.. ആൺകുട്ടിയെ പോലെ എല്ലാം ഒറ്റക്ക് നോക്കി നടത്തണം എന്നൊക്കെ പറയും.. വീട്ടിൽ വന്നാൽ അച്ഛൻ എപ്പോഴും പാട്ട് ആയിരിക്കും.. ചിലർ പറയുന്നത് കേട്ടിട്ടുണ്ട് മണി കുടുംബത്തേക്കാൾ ഇഷ്ടം, കൂട്ടുകാരെ ആണെന്ന്.. പക്ഷേ എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല.. കുടുംബം കഴിഞ്ഞേ അച്ഛന് മറ്റെന്തും ഉണ്ടായിരുന്നുള്ളൂ..

ഞാൻ കിടക്കുന്ന മുറി മുഴുവൻ അച്ഛൻ ചിരിക്കുന്ന ചിത്രങ്ങളാണ്.. ആ ചിരിക്കുന്ന മുഖം കണ്ടിട്ട് ഉറങ്ങാനാണ് എനിക്കിഷ്ടം.. അച്ഛൻ പോയതിനുശേഷം അമ്മ അങ്ങനെ വീടുവിട്ടു പുറത്തിറങ്ങാറില്ല.. ആരെങ്കിലും അച്ഛന്റെ പേര് ഒന്നു പറഞ്ഞാൽ മതി അപ്പോൾ തുടങ്ങും അമ്മയ്ക്ക് സങ്കടം.. ഇത്ര തിടുക്കത്തില് അച്ഛൻ ഞങ്ങളെ വിട്ട് എങ്ങോട്ടാണ് പോയതെന്ന് ഞങ്ങൾ ചിലപ്പോൾ ഓർക്കും.. ശ്രീലക്ഷ്മി പറഞ്ഞു..