സിനിമയില്‍ അഭിനയിക്കാൻ കണ്ണന് ചാൻസ് വാങ്ങികൊടുത്തത് ഞാനല്ലെന്ന് ജയറാം, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെയാണ്!

0
sathiyan-anthikadu
sathiyan-anthikadu

പ്രശസ്ത സംവിധായകൻ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയിലൂടെയാണ് കാളിദാസ് ജയറാം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ആ സിനിമയിലേക്ക് സത്യന്‍ അന്തിക്കാട് നേരിട്ട് വിളിച്ചു ചോദിച്ചിട്ടാണ് കാളിദാസിനെ ഫിക്സ് ചെയ്തതെന്നും തന്നോട് സംസാരിക്കും മുന്‍പേ അവന്‍ ആ സിനിമയ്ക്ക് വേണ്ടി ഡേറ്റ് നല്‍കിയെന്നും ജയറാം പറയുന്നു. കാളിദാസ് ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയിലേക്ക് വന്ന സാഹചര്യത്തെക്കുറിച്ച്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു താരം.

kochu-kochu-santhoshangal-1
kochu-kochu-santhoshangal-1

‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ എന്‍റെ മകനായി അഭിനയിക്കാന്‍ ആദ്യം ഒരു കുട്ടിയെ നോക്കി. അത് ശരിയാകാതെ വന്നപ്പോള്‍ അടുത്ത കുട്ടിയെ നോക്കി, അവനും എന്തോ സുഖമില്ലാതെ വന്നപ്പോള്‍ ലളിത ചേച്ചിയാണ് (കെ.പി.എ.സി ലളിത) സത്യന്‍ അന്തിക്കാടിനോട് കാളിദാസിന്റെ കാര്യം പറയുന്നത്. ഷൂട്ടിങ് ഉടന്‍ തുടങ്ങേണ്ട സാഹചര്യമുള്ളതിനാല്‍ പെട്ടെന്ന് ഒരു കുട്ടിയെ കിട്ടുകയും വേണം. ലളിത ചേച്ചി പറഞ്ഞതിനനുസരിച്ച്‌ സത്യന്‍ അന്തിക്കാട് വീട്ടിലേക്ക് വിളിച്ചു. എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ല, ‘കണ്ണന്‍ അവിടെ ഉണ്ടോ? അവനൊന്ന് ഫോണ്‍ കൊടുത്തെ’ എന്ന് പറഞ്ഞു.

image
image

‘നിനക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമുണ്ടോ?’ എന്ന് സത്യേട്ടന്‍ ചോദിച്ചതും അവന്‍ ചാടി കയറി ഒക്കെ പറഞ്ഞു. അല്ലാതെ എന്നോട് അനുവാദം ചോദിച്ചിട്ട് ഒന്നുമല്ല കണ്ണനെ ആ സിനിമയില്‍ സത്യേട്ടന്‍ അഭിനയിപ്പിച്ചത്. അവനോട് നേരിട്ട് തന്നെ ചോദിക്കുകയായിരുന്നു’.