മണിനാദം നിലച്ചിട്ട് ഇന്ന് അഞ്ച് വർഷം, ഒരിക്കലും മറക്കാത്ത ഓർമ്മകളിലേക്ക്

0
mani.image
mani.image

വളരെ താഴ്ച്ചയിൽ നിന്നും ഉന്നതിയിലേക്ക് എത്തിയ താര കലാഭവന്‍ മണി അഭിനയത്തിലൂടെയും നാടന്‍ പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ കലാഭവന്‍ മണി ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം പൂർത്തിയാക്കുകയാണ്.എന്നാലും എല്ലാവരുടെയും മനസ്സിൽ ഒളിമങ്ങാത്ത ഒരു ഓർമ്മയായി ഇന്നും കലാഭവന്‍ മണി ജീവിച്ചിരിക്കുന്നുണ്ട്.മലയാളം കണ്ട ഏറ്റവും  മികച്ച കലാകാരന്മാരില്‍ ഒരാളായ കലാഭവന്‍ മണിയെ  അങ്ങനെ മറക്കാൻ ചാലക്കുടികാരെ പോലെ തന്നെ ആർക്കും കഴിയില്ല.പോയകാലത്തിന്റെ യവനികയിലേയ്ക്ക് മണ്‌ മറഞ്ഞു പോയ കലാഭവൻ മണിയുടെ ഓര്‍മ്മകള്‍ ഇന്നും ചേനത്തുനാട്ടിലും മണിക്കൂടാരത്തിലും തങ്ങിനില്‍ക്കുന്നുണ്ട്. ഇന്നത്തെ ദിവസം മണിക്കൂടാരത്തിലെ തെക്കെ പുറത്തുള്ള കല്ലറ വർണ്ണശോഭമായ പൂക്കളാല്‍ നിറഞ്ഞിടരിക്കുകയാണ്.

mani3
mani3

ഏറ്റവും ദയനീയമായ ദാരിദ്യത്തിന്റെ കഠിനമായകറുത്ത ദിനങ്ങളില്‍ നിന്ന് ആരാധക മനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേയ്ക്കാണ് കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭ നടന്നു കയറിയത്.കലാഭവൻ മണി ഏതെങ്കിലും ഒരു വേഷത്തിൽ മാത്രമൊതുങ്ങിയ ഒരു നടൻ ആയിരുന്നില്ല ഒട്ടുമിക്ക ചില സിനിമകളില്‍ നായകന് എതിരായ ശക്തിയുളള പ്രതിയോഗിയായി, ഇടയ്ക്ക് നായകന്റെ നിഴലു പോലെയുളള സന്തതസഹചാരിയായി, ഹാസ്യ താരമായും സഹനടനായും നായകനായും വില്ലനായും ഇന്ത്യ മുഴുവന്‍ ആരാധകരെയുണ്ടാക്കിയ അനവധി വേഷങ്ങള്‍ ചെയ്തു പല രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ വലിയ തരത്തിൽ തന്നെ വിസ്മയിപ്പിച്ചു.ഈ ചാലക്കുടിക്കാരന്‍ സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്നു അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും മണി ആരാധക മനസില്‍ തന്റേതായ ഏറ്റവും വലിയ സ്ഥാനം നേടിയെടുക്കാന്‍ മണിയ്ക്ക് കുറെ കാലമൊന്നും അധികമായ വേണ്ടി വന്നിരുന്നില്ല.നാടന്‍പാട്ടിനെ ജനകീയമാക്കിയതില്‍ കലാഭവൻ മണിയ്ക്ക് വളരെയധികമായുള്ള സ്വാധിനം എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. താരം കേരളത്തിലെ നാടന്‍ പാട്ടുകളും രസമുള്ള ഈണങ്ങളും കണ്ടെടുത്ത് പുനരാവിഷ്‌കരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.അവയിൽ പലതും വളരെ വലിയ വിജയമായിരുന്നു. പ്രേക്ഷകർ പെട്ടെന്ന് തന്നെയാണ് ഈ നാടൻ പാട്ടുകൾ ഏറ്റെടുത്തത്.

kalabavan mani
kalabavan mani

മണിയുടെ ഗാനങ്ങള്‍. നാടന്‍പാട്ടിന്റെ ശീലുകളുളളതായിരുന്നു.അതിൽ തന്നെ വിഷയമായതാവട്ടെ സാധാരണക്കാരന്റെ ജീവിതവും.നോക്കുമ്പോൾ ഏതൊരു സാധാരണക്കാരനും എളുപ്പത്തില്‍ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകള്‍.മണ്‍മറഞ്ഞു തുടങ്ങിയ നാടന്‍ പാട്ടിനെ കൊച്ചുകുട്ടികള്‍ പോലും മൂളിനടക്കുന്ന തരത്തിലേയ്ക്ക്  തിരിച്ചെത്തിയ്ക്കാന്‍ മണിയ്ക്ക് നിമിഷങ്ങൾ കൊണ്ട് സാധിച്ചു.കലാഭവൻ മണി മരണത്തിനു കീഴടങ്ങിയത് 2016 മാര്‍ച്ചിന് ഇടപ്പള്ളിയിലെ  അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു. രണ്ടു ദിവസം ചേനത്തുനാട്ടിലെ പാഡിയില്‍ അബോധാവസ്ഥയിലായിരുന്ന കലാഭവന്‍ മണിയെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മരണകാരണം.

mani1
mani1

വിഷം അകത്തു ചെന്നെന്നാണ് എന്നാൽ ആന്തരികാവയവ പരിശോധന ഫലം പുറത്തുവന്നതോടെ വിഷയം വളരെ ഗുരുതരമായ പ്രശ്നത്തിലേക്ക് നീങ്ങി.അതിന് ശേഷം ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും മണിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.എന്നാലും മണിയുടെ ബന്ധുക്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ മനസിലും ഇപ്പോഴും ഒരു ഓർമ്മയായി തന്നെ നിലനിൽക്കുന്നു. അദ്ദേഹത്തിന് ഓർമ്മകൾക്ക് മുൻപിൽ ശതകോടി പ്രണാമം.