ആ മഹാ നടനെ ആയിരുന്നു ആദ്യo മുള്ളന്‍കൊല്ലി വേലായുധനാക്കാൻ നിശ്ചയിച്ചത്, വെളിപ്പെടുത്തലുമായി രഞ്ജന്‍ പ്രമോദ്

0
naran.mohanlal
naran.mohanlal

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ജോഷി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരന്‍. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.മുള്ളൻ കൊല്ലി എന്ന ഗ്രാമത്തിലെ നല്ലവനായ ചട്ടമ്പിയായി വളരെ മികച്ച അഭിനയം കാഴ്ച വെക്കാൻ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കഴിഞ്ഞു. മധു,സിദ്ദിഖ് ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ഭീമൻ രഘു, മാമുക്കോയ, ദേവയാനി, ഭാവന, ബിന്ദു പണിക്കർ, സോനാ നായർ, രേഖ, സായി കുമാർ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളായിരുന്നു. ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷാജിയായിരുന്നു അതെ പോലെ ചിത്രസംയോജനം രഞ്ജൻ എബ്രഹാംമായിരുന്നു. സെൻട്രൽ പിക്ചേഴ്‌സ് ആയിരുന്നു ചിത്രം വിതരണം ചെയ്‌തത്‌.

naran..
naran..

ചിത്രത്തിന്റെ തന്നെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളായിരുന്നു.കാലങ്ങൾ എത്ര കഴിഞ്ഞാലും മോഹന്‍ലാലിന്റെ മുള്ളംകൊല്ലി വേലായുധന്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു. ആ കാലത്ത് കേരളത്തിലെ തീയേറ്ററുകളില്‍ തകര്‍ത്താടിയ വളരെ മനോഹര ചിത്രമായിരുന്നു ‘നരന്‍’. ഇപ്പോഴിതാ നരന്‍ എന്ന ചിത്രം മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥയും സംഭാഷണവും എഴുതിയ രഞ്ജന്‍ പ്രമോദ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

naran
naran

രഞ്ജന്‍ പ്രമോദിന്റെ വാക്കുകള്‍ ഇങ്ങനെ…

രാജാവ് എന്നായിരുന്നു ചിത്രത്തിന് ആദ്യം താന്‍ പേര് ഇട്ടിരുന്നത് . അന്ന് ആ ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത് ലാലേട്ടനെയായിരുന്നില്ല മമ്മൂക്കയെ ആയിരുന്നു. ഇന്ന് ചിത്രത്തില്‍ കാണുന്നത് പോലെ മരം പിടുത്തവും മറ്റുമൊന്നും ആയിട്ടില്ലായിരുന്നു .ഒരു ആരംഭം മാത്രമായിരുന്നു അത്. ഈ ചിത്രത്തിനെ കുറിച്ച് മമ്മൂക്കയോട് സംസാരിച്ചു. ആ ചിത്രത്തിനോട് അനുഭാവപൂര്‍ണ്ണമായ നിലപാട് ആയിരുന്നു ആദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നാൽ അതിന് ശേഷം ആ സിനിമ നടക്കാത്ത ഒരു സാഹചര്യം വന്നു ചേർന്നു അതിന് ശേഷം പിന്നീട് ഞാന്‍ തന്നെ ചിത്രം സംവിധാനം ചെയ്യാം എന്നൊരു കാഴ്ചപ്പാടിലേയ്ക്ക് വന്നു. പിന്നീട് ഈ ചിത്രത്തിന്റെ കഥ പറയുന്നത് ലാലേട്ടനോടായിരുന്നു.അതെ പോലെ  ഈ ചിത്രത്തില്‍ അടി എന്നത് ഒരു പ്രധാന വിഷയമായി. എന്നാല്‍ ഈ ചിത്രത്തില്‍ അധികം അടി ഇല്ലായിരുന്നു. എന്നിരുന്നാലും ചിത്രത്തില്‍ പലതരത്തിലുള്ള ഇടികൾ ഉണ്ടായിരുന്നു.ആ സമയത്ത് എനിക്ക് മമ്മൂക്കയെ ഡയറക്ട് ചെയ്യാന്‍ പറ്റില്ല എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അതിന്റെ കാരണമെന്തെന്നാൽ  മമ്മൂക്കയ്ക്ക് മനസ്സില്‍ ഒരു ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത്രയും ഫൈറ്റ് എനിക്ക് മമ്മൂക്കയെ വെച്ച് കൊണ്ട് ഡയറക്ട് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നി. മനസ്സിൽ തുറന്ന് ഈ കാര്യം പറയണമെന്ന് ഉണ്ടായിരുന്നു. ആ സമയത്ത് പറയാൻ സാധിച്ചില്ല. അങ്ങനെയാണ് ഈ കഥയുടെ ചെറിയ രൂപം ലാലേട്ടനോട് പറയുന്നത്.