വളരെ ചുരുങ്ങിയ കാലയളവിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സംയുക്ത മേനോന്. താരം സിനിമാ രംഗത്തിലേക്ക് വരുന്നത് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ്.സംയുക്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറച്ചു ഫോട്ടോകള്‍ കണ്ട് ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു.ആ ഫോട്ടോഷൂട്ടിലൂടെ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടത്തോടെ പോപ്കോണ്‍ എന്ന മനോഹര ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയിരുന്നു.ഈ ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.അതെ പോലെ ഈ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സംയുക്ത മേനോന് കൂടുതലും പ്രശസ്തയാവുന്നത് 2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്.ഈ ചിത്രത്തിൽ വളരെ അപ്രതീക്ഷിതമായിയാണ് താരം മെത്തുന്നത്.


ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സിനിമയില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ഒട്ടു മിക്ക വ്യക്തികളും തനിക്ക് വിഷാദ രോഗമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്ന് നടി പറഞ്ഞിരുന്നു. എന്നാല്‍ ചില ആളുകൾ ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയയില്‍ കാണുന്നതാണെന്ന ധാരണയാണ് ഇത്തരത്തിലുളള ചിന്തകള്‍ക്ക് കാരണം എന്ന് നടി പറയുന്നു. തനിക്ക് സൗകര്യവും സമയവും ഉളളപ്പോഴാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാറുളളതെന്നും സംയുക്ത പറയുന്നു.ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുന്നത് ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്ടിവിറ്റിയാണെന്ന് ധരിക്കുന്നത് കൊണ്ടാണെന്നാണ് സംയുക്ത പറയുന്നത് അതേ പോലെ, സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. മാത്രമല്ല ഈ സമയങ്ങളിലെല്ലാം പുതിയ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും പിന്നെ എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. എന്നാല്‍ പലരും ഡിപ്രസ്ഡാണോ, ഓകെയല്ലെ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. സിനിമയില്‍ സ്വാഭാവികമായി വന്ന ഗ്യാപ്പിനൊപ്പം ലോക്ഡൗണ്‍ കൂടിയായപ്പോള്‍ അത് അല്‍പ്പം നീണ്ടും എന്നേയുളളൂ, മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സംയുക്ത മേനോന് വ്യക്തമാക്കി.