50-ാം വയസ്സില്‍ മോഡലായതിന്റെ പിന്നിലെ രഹസ്യമിതാണോ ?

0
dinesh-mohan...jp
dinesh-mohan...jp

ദിനേശ് മോഹന് പ്രായം 62 ആയെങ്കിലും 31ന്റെ ചെറുപ്പമാണ് അദ്ദേഹത്തിന്.മോഡല്‍, ആക്ടര്‍, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നൊക്കെയുള്ള വിശേഷണങ്ങളിൽ തിളങ്ങുകയാണ് അദ്ദേഹം.ഹോട്ട് മോഡല്‍ എന്നാണ് ഇദ്ദേഹം മോഡലിംഗ് രംഗത്ത് അറിയപ്പെടുന്നത്.അദ്ദേഹത്തെ കണ്ടാല്‍ അല്ല എന്ന് ആരും പറയുകയുമില്ല. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് കൊണ്ടും നീലക്കണ്ണുകള്‍ കൊണ്ടും ഫാഷന്‍ ലോകത്തെ കീഴടക്കുന്ന ദിനേശ് അഞ്ച് വര്‍ഷം മുന്‍പ് വരെ ഇങ്ങനെയേ അല്ലായിരുന്നു. 50-ാം വയസില്‍ താന്‍ മോഡലായതിന്റെ കഥ ഹ്യൂമണ്‍സ് ഓഫ് ബോംബൈയോട് വിശദീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ദിനേശ്.” 44-ാം വയസില്‍ എനിക്ക് വ്യക്തിപരമായൊരു നഷ്ടമുണ്ടായി. അതെന്നെ തളര്‍ത്തി, ഒരു വര്‍ഷത്തോളം ഞാന്‍ കിടപ്പിലായി. സഹോദരിയും അവളുടെ ഭര്‍ത്താവുമാണ് എന്നെ നോക്കിയത്.

dinesh
dinesh

സൈക്യാട്രിസ്റ്റിന്റെ സഹായവും ഒരു സമയത്ത് എനിക്ക് തേടേണ്ടി വന്നു. അധ്വാനിക്കാതെ ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കുക മാത്രം ചെയ്തു. എന്റെ ശരീരഭാരം 130 കിലോയായി. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടി വന്നു. ഒരു ദിവസം കുടുംബം തന്നോട് ചില കാര്യങ്ങള്‍ ചോദിച്ചു. അതോടെയാണ് തന്റെ ജീവിതം മാറി മറിഞ്ഞത്. എന്താണ് മുന്നോട്ടുളള ജീവിതത്തില്‍ ചെയ്യാന്‍ പോകുന്നത്. ഈ കിടക്കയില്‍ കിടന്ന് നിങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന് മനസിലാവുന്നില്ലേ? അവരുടെ ഈ വാക്കുകള്‍ എന്നെ ഉണര്‍ത്തി.8 വര്‍ഷത്തിനു ശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു. ഒരു ഡയറ്റീഷ്യന്റെ അടുത്ത് ഞാന്‍ പോവുകയും വര്‍ക്ക്‌ഔട്ട് തുടങ്ങുകയും ചെയ്തു. ഓരോ സെഷന്‍ കഴിയുമ്ബോഴും സിക്‌സ് പാക്ക് വന്നോയെന്ന് ഞാന്‍ നോക്കും. അങ്ങനെ ഞാന്‍ 50 കിലോ കുറച്ചു. എന്റെ ആത്മവിശ്വാസം വര്‍ധിച്ചു, പല ജോലികള്‍ക്കും ഞാന്‍ ശ്രമിച്ചു.

dinesh mohan
dinesh mohan

ഒരു ദിവസം യാദൃച്ഛികമായി എന്നെ അയല്‍വാസി കണ്ടു. അദ്ദേഹത്തിന് എന്നെ മനസിലായില്ല. ഫാഷന്‍ മാഗസിനിലായിരുന്നു അദ്ദേഹത്തിന് ജോലി. എന്റെ പഴയതും പുതിയതുമായ ലുക്കിലുളള ഫോട്ടോകള്‍ അദ്ദേഹം പോസ്റ്റ് ചെയ്തു. അതിനു ശേഷം മോഡലിങ് ഏജന്‍സികളില്‍ നിന്നും എനിക്ക് കോള്‍ വന്നു തുടങ്ങി. ജീവിതത്തില്‍ അതുവരെ ഞാനൊരു മോഡലിങ് ചെയ്തിട്ടില്ല. പക്ഷേ എന്റെ 50-ാം വയസില്‍ ഞാന്‍ യെസ് പറഞ്ഞു.ഓഡിഷന് പോകാന്‍ തീരുമാനിച്ചു. അവിടെ യുവാക്കളെ കണ്ടപ്പോള്‍ ഞാനൊന്നു ഭയപ്പെട്ടു. എന്റെ അവസരം വന്നപ്പോള്‍ ഞാന്‍ ധൈര്യത്തോട പോസ് ചെയ്തു. ആ ഓരോ നിമിഷവും ഞാന്‍ ഒരുപാട് ആസ്വദിച്ചു. ഷൂട്ടിനു ശേഷം ഫൊട്ടോഗ്രാഫര്‍മാര്‍ പറഞ്ഞു, നിങ്ങളെ ഇവിടെ വേണം, ആ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടതോടെ എന്റെ ജീവിതം പൂര്‍ണമായും മാറി.

dinesh-mohan..dinesh-mohan..
dinesh-mohan..

ഞാന്‍ തികച്ചും വ്യത്യസ്തനായൊരു മനുഷ്യനായി. ഞാന്‍ ജോലി തിരക്കിലായി.എന്റെ ആദ്യ ഷോ കണ്ടപ്പോള്‍ എന്റെ കുടുംബം ഭ്രമിച്ചു പോയി. നടക്കാന്‍ കഴിയാതിരുന്ന ഞാന്‍ റാംപിലെത്തിയത് അവര്‍ക്ക് വിശ്വസിക്കാനായില്ല. ഞാന്‍ പ്രശസ്തനായതോടെ സിനിമാ ഓഡിഷനുകള്‍ക്ക് പോയി. സല്‍മാന്‍ ഖാന്‍, രജനീകാന്ത് എന്നിവര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചു. ഇന്ന് എനിക്ക് 62 വയസുണ്ട്. നൂറോളം ഷോകളും എണ്ണം പറയാനാകാത്ത ഷൂട്ടുകളും ഞാന്‍ ചെയ്തു. സാധാരണ ജീവിതത്തില്‍, അസാധാരണമായ എന്തെങ്കിലും സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ പാടുപെടുന്ന ആളുകളെ പ്രചോദിപ്പിക്കാന്‍ എന്റെ കഥയ്ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” – ദിനേശ് കുറിയ്ക്കുന്നു.