വിവാഹമെന്നാൽ ജീവിതത്തിന്റെ അവസാനമെന്നാണ് കരുതിയത്, സ്വപ്‍നം കണ്ടതു പോലെയുള്ള ജീവിതമായിരുന്നില്ല എനിക്ക് ലഭിച്ചത്, തുറന്ന് പറഞ്ഞ് നളിനി

0
nalini.image.new
nalini.image.new

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നളിനി. ഒട്ടേറെ  സിനിമകളിലൂടെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു.ഐവി ശശിയുടെ ചിത്രങ്ങളില്‍ നിറസാന്നിധ്യമായി താരത്തെ തേടി നിരവധി റോളുകളില്‍ ഉള്ള കഥാപാത്രങ്ങളായിരുന്നു എത്തിയിരുന്നത്. നളിനിയെ വിവാഹം കഴിച്ചത് തമിഴിലെ അറിയപ്പെടുന്ന രാമരാജന്‍ എന്ന സംവിധായകനാണ്. ഇരുവരുടെയും ഒരു പ്രണയ വിവാഹമായിരുന്നു. വിവാഹബന്ധം ഇടക്കുവെച്ച്‌ വേര്‍പെടുത്തേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്റെ വിവാഹ ജീവിതത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ്.

nalini
nalini

ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്. ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സ്വപ്നം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്.തമിഴില്‍ കുറേ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങള്‍ വേര്‍പിരിയുകയായിരുന്നുവെന്നും താരം പറയുന്നു.

nalini.image
nalini.image

വിവാഹ ജീവിതം ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്.ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും,ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല.അധികം വൈകാതെ വേര്‍പിരിഞ്ഞു.വിവാഹം ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെയാണെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നളിനി പറയുന്നു. വിവാഹമോചനത്തിന് ശേഷമായി താരം വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു.മക്കളായിരുന്നു തിരിച്ചുവരവിനായി നിര്‍ബന്ധിച്ചത്.അവരുടെ പിന്തുണയോടെയാണ് താന്‍ തിരിച്ചെത്തിയതെന്നും താരം പറഞ്ഞിരുന്നു.