ആ മരണത്തിന് ശേഷം എന്റെ വീടും ജീവിതവും എനിക്ക് ചിന്തിക്കാൻ കൂടി പറ്റിയില്ല, മനസ്സ് തുറന്ന് മഞ്ജു വാരിയർ

0
Manju-Warrier.Family
Manju-Warrier.Family

അഭിനയശേഷി കൊണ്ടും അതെ പോലെ തന്നെ സൗന്ദര്യം കൊണ്ടും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാരിയർ. യുവ പ്രേക്ഷകർക്ക് ഉൾപ്പെടെ മഞ്ജു ചേച്ചിയാണ് താരം. നിരവധി ചിത്രങ്ങളിലെ വേറിട്ട അഭിനയ കൊണ്ട് ആസ്വാദകരുടെ മനസ്സിൽ വളരെ വലിയ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു.ഈ അടുത്ത സമയത്ത് കൂളിങ് ഗ്ലാസും മാസ്കും കറുത്ത ടീഷർട്ടും ആർമി പാന്റ്സും ധരിച്ച് കാറിൽ നിന്ന് മഞ്ജു ഇറങ്ങി വരുന്ന വീഡിയോ വൈറലായിരുന്നു.വെറുതെയല്ല മഞ്ജുവിനെ മലയാളത്തിൻെറ ലേഡി സൂപ്പർസ്റ്റാർ എന്ന്  വിശേഷിപ്പിക്കുന്നത്  എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ.

Manju Warrier2
Manju Warrier2

സിനിമാലോകവും അതെ പോലെ തന്നെ പ്രേക്ഷകരും ഒരേ പോലെ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായ ചതുര്‍മുഖം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.മഞ്ജു ഈ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോളിതാ അമ്മയെക്കുറിച്ച്‌ മനസ്സ് തുറന്നു വീണ്ടും മഞ്ജു വാര്യര്‍. തന്റെ അച്ഛന്റെ മരണ ശേഷം വല്ലാതെ ഒറ്റപ്പെട്ടു പോയ അമ്മ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍.

മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്…..

വലിയ സന്തോഷം തരുന്ന കാര്യമാണ് അമ്മ വീണ്ടും എഴുതിത്തുടങ്ങിയത്. ഇപ്പോള്‍ എഴുത്ത് മാത്രമല്ല അമ്മയുടെ അല്ലാതെയുള്ള ആഗ്രഹങ്ങളൊക്കെ നടക്കുന്നുണ്ട്. കഥകളി പഠിക്കാന്‍ തുടങ്ങി. ഇതില്‍ നിന്നൊക്കെ എനിക്ക് വലിയ പ്രചോദനം കിട്ടുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് ഞാനല്ല എന്റെ അമ്മയാണ് ഇപ്പോള്‍ തെളിയിച്ചു കാണിച്ചിരിക്കുന്നത്. അമ്മയാണ് എന്നെക്കാള്‍ വലിയ പ്രചോദനം. ജീവിതത്തില്‍ അമ്മയാണ് എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍. സ്തനാര്‍ബുദം വന്നപ്പോള്‍ അമ്മ മനഃശക്തി കൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിനുശേഷം പഴയതിലും സന്തോഷവതിയായി.പഴയതിലും സുന്ദരമായും ജീവിതത്തിലേക്ക് തിരിച്ചുവന്നു അമ്മ. അച്ഛന്‍ ഞങ്ങളെ വിട്ടു പോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു.

Manju Warrier5
Manju Warrier5

ഒരിക്കലും അച്ഛനും അമ്മയും ഒരുമിച്ച്‌ അല്ലാതെ ഞാന്‍ കണ്ടിട്ടേയില്ല. എന്ത് കാര്യത്തിനും എവിടെ പോകാനും രണ്ടുപേരും ഒരുമിച്ചായിരുന്നു.അങ്ങനെയൊരാള്‍ പെട്ടെന്ന് നമ്മളെ വിട്ടു പോയി കഴിയുമ്പോൾ  ഏതൊരാളും തളര്‍ന്നുപോകും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്ക് ചിന്തിക്കാന്‍ പറ്റിയിരുന്നില്ല. അതിനുശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോൾ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം അമ്മ തന്നെ സ്വയം ഇഷ്ടമുള്ള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകി. സന്തോഷവതിയായി കരുത്തോടെ മുന്നോട്ട് പോയി. അമ്മയിങ്ങനെ ആക്ടീവായി ഇരിക്കുന്നത് കാണുമ്പോൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിയുമ്പോൾ എനിക്ക് ദൂരെ സ്ഥലങ്ങളില്‍ പോലും സമാധാനത്തോടെ ഷൂട്ടിങ്ങിന് പോകാന്‍ കഴിയുന്നു. ഇപ്പോള്‍ അമ്മ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും, അത്ഭുതത്തോടെയും, ആരാധനയോടെ നോക്കി കൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാന്‍’.