ആ രണ്ട് കാര്യങ്ങളിൽ ഞാൻ വളരെ കംഫര്‍ട്ടബിളാണ്, വിമര്‍ശനങ്ങള്‍ക്കെതിരെ നിമിഷ സജയന്‍

0
nimisha_sajayan
nimisha_sajayan

മലയാള സിനിമാ പ്രേക്ഷകർക്ക് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായി  മാറിയ താരമാണ് നിമിഷ സജയൻ. താരം ജനിച്ചതും വളർന്നതും  മുംബൈയിലെ അംബർനാഥിലാണ്. മുംബൈയിൽ ഒരു പ്രമുഖ കമ്പനിയിൽ  എഞ്ചിനീയറാണ്പിതാവ് സജയൻ നായർ,അമ്മ ബിന്ദു.പഠനകാലഘട്ടം ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു. ആ സമയത്ത് തന്നെ നിമിഷ സജയൻ    കലാകായികരംഗങ്ങളിൽ വളരെ സജീവമായി തന്നെ പങ്കെടുത്തിരുന്നു.താരം ചെറു പ്രായത്തിൽ മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി.കൊറിയൻ ആയോധനകലയിൽ വളരെ പ്രധാനപ്പെട്ട തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി.അതെ പോലെ തന്നെ തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു.

ഈ സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു. മലയാളസിനിമാ ലോകത്ത് ചുരുങ്ങിയ സമയം കൊണ്ട് മികച്ച നടിയെന്ന് തെളിയിച്ച വ്യക്തിയാണ് നിമിഷ സജയന്‍. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നിമിഷ ആസ്വാദക മനസ്സിൽ സ്ഥാനം നേടി.അതെ പോലെ ശക്തമായ കഥാപാത്രങ്ങള്‍ വളരെ തന്‍മയത്വത്തോടെ അവതരിപ്പിക്കുന്ന നടിയെന്ന് ലേബലും നിമിഷയ്ക്കുണ്ട്.ഒരിക്കലും  സ്വന്തം സ്വഭാവം സ്‌ക്രീനില്‍ കാണിക്കാറില്ലെന്നും ചെയ്ത ഒരു കഥാപാത്രവും നിമിഷയാണ് എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും നിമിഷ വിജയന്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിമിഷ ഇക്കാര്യം വ്യക്തമാക്കിയത്.

താരം അവതരിപ്പിച്ച കഥാപാത്രങ്ങളോ അതെ പോലെ  കടന്നുപോയതായ സാഹചര്യങ്ങളോ ഒന്നും തനിക്ക് ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും താനായിരുന്നു അതിലൂടെ കടന്നുപോകുന്നതെങ്കില്‍ ആ കഥാപാത്രങ്ങള്‍ പ്രതികരിച്ചതിലും ശക്തമായി പ്രതികരിച്ചേനെയെന്നും നിമിഷ പറയുന്നു.’ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലേതുപോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടില്‍ പരിചയമേയില്ല. എന്നാൽ  ചുറ്റുവട്ടത്ത് മിക്കവരുടെയും ജീവിതം കാണുന്നുണ്ടെന്നും’ നിമിഷ അഭിമുഖത്തില്‍ പറയുന്നു. വളരെയധികം വേര്‍തിരിവോടെ ഇരുണ്ട നിറക്കാരെ കാണുന്ന അനുഭവം സിനിമയിലോ ജീവിതത്തിലോ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവരുണ്ടാകാമെന്നും എന്നാല്‍ താന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ലെന്നുമായിരുന്നു നിമിഷയുടെ മറുപടി.ആ കാരണം കൊണ്ട് തനിക്ക് വേര്‍തിരിവ് തോന്നിയിട്ടില്ലെന്നും തന്റെ നിറത്തിലും ചര്‍മത്തിലും താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും നിമിഷ പറഞ്ഞു.കേവലം ഒരു  ഷോര്‍ട്സ് ഇട്ടാല്‍ വിമര്‍ശിക്കുന്നവരെ കുറിച്ച്‌ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അങ്ങനെ അനാവശ്യ വിമര്‍ശനങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ല എന്നായിരുന്നു നിമിഷയുടെ കിടിലൻ മറുപടി. ‘അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ട് എടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ.