രോഹിത്തിനൊപ്പം ആരുമറിയാതെയാണ് ട്രിപ്പിന് പോയത്, അമ്മയോട് പകരം വീട്ടണമെന്ന് എലീന പടിക്കല്‍

0
alina-padikkal.actress
alina-padikkal.actress

എലീന പടിക്കൽ അവതാരകയും നടിയുമായിയൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ്. അതെ പോലെ ബിഗ്‌ബോസിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിത രോഹിത്തിനോടൊപ്പമുള്ള വീട്ടുകാര്‍ അറിയാതെയുളള ആദ്യ യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് എലീന.2014 ല്‍ കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു ആദ്യമായി യാത്ര പോയത്. ഞങ്ങളുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അമ്മയും അപ്പയും നാട്ടില്‍ പോയ സമയത്തായിരുന്നു ഈ യാത്ര. വീട്ടില്‍ അറിഞ്ഞാല്‍ വിടില്ലെന്ന് ഉറപ്പായിരുന്നു. ഒരു സെമിനാറിന്റെ ഭാഗമായി ഹൈദരാബാദില്‍ പോകണം എന്നുപറഞ്ഞാണ് ഞങ്ങള്‍ പോണ്ടിച്ചേരിലേക്കു പോയത്. കഷ്ടക്കാലത്തിന് ഫോണ്‍ ഓഫ് ആയി.

alina.image
alina.image

ഫോണ്‍ ചാര്‍ജായപ്പോള്‍ അമ്മയെ വിളിച്ചു. ആദ്യം അമ്മ ചോദിച്ചത് സത്യം പറ നീ എവിടെയാണ് എന്നാണ്. നീ തമിഴ്‌നാട്ടിലാണല്ലോ എന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നെ സത്യം പറയേണ്ടി വന്നു. വേഗം തിരിച്ചു നാട്ടില്‍ വരണമെന്നും പറഞ്ഞു. ട്രിപ് പൊളിഞ്ഞു പിന്നെ ഒന്നു നോക്കിയില്ല നേരേ വീട്ടിലേക്കു പോയി. ഫോണ്‍ ഓഫ് ആയപ്പോള്‍ തമിഴില്‍ പറയുന്നത് കേട്ടാണ് അമ്മ മനസ്സിലാക്കിയത്. ആദ്യ യാത്ര അങ്ങനെയായി. അന്ന് മനസ്സില്‍ കുറിച്ചതാണ് വിവാഹശേഷം രോഹിത്തിനൊപ്പം പോണ്ടിച്ചേരിയില്‍ പോയിട്ട് അമ്മയ്ക്ക് സെല്‍ഫി അയച്ചു കൊടുക്കണം എന്നിട്ട് പകരം വീട്ടണം എന്ന്.

alina padikkal
alina padikkal

രോഹിത്തിന്റെയും എലീനയുടെയും വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങ്. ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. ബിഗ് ബോസ് താരങ്ങളായ മഞ്ജു പത്രോസ്, അലക്സാന്‍ഡ്ര ജോണ്‍സണ്‍, രേഷ്മ രാജന്‍, പരീക്കുട്ടി പെരുമ്പാവൂര്‍, സുരേഷ് കൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍, ദിയ സന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

alina
alina

അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാര്‍ഥിയായും ശ്രദ്ധ നേടി. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കള്‍.സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിര്‍ത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.