അനാവശ്യമായി പോയി ഇത്, ആളാകാൻ വേണ്ടി ചീപ്പ് ഷോ കാണിക്കരുത്, സബിറ്റയുടെ പോസ്റ്റിനു എതിരെ സോഷ്യൽ മീഡിയ

0
sabita.new.image
sabita.new.image

ടെലിവിഷൻ പ്രേക്ഷകരുടെ  ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് ഫ്ളവേഴ്സ് ടിവിയിൽ  സംപ്രേക്ഷണം ചെയ്യുന്ന’ചക്കപ്പഴം. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയില്‍ നിരവധി താരങ്ങള്‍ ആണ് അണിനിരക്കുന്നത്. എസ്പി ശ്രീകുമാര്‍, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് സീരിയല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. പരമ്പരയില്‍ ലളിത എന്ന കഥാപാത്രമായി എത്തുന്നത് മിനി സ്‌ക്രീനില്‍ പുതുമുഖം ആയ സബിറ്റ ജോര്‍ജാണ്. സബിറ്റയെയും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സബിറ്റയെ മാത്രമല്ല, പരമ്പരയിലെ ഓരോ താരങ്ങളെയും പ്രേക്ഷകര്‍ നല്ല രീതിയിലാണ് വരവേറ്റത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സബിറ്റയുടെ ചില വാക്കുകള്‍ ആണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

chakka
chakka

സഹപ്രവര്‍ത്തകന്‍ രാഹുലിന്റെ വേര്‍പാടിനെകുറിച്ചാണ് നടി തുറന്നെഴുതിയത്. സിനിമാ സഹസംവിധായകന്‍ ആണ് ആര്‍ രാഹുല്‍. കഴിഞ്ഞദിവസമാണ് മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുന്നത്. കൊച്ചിയിലെ മരടിലെ ഹോട്ടല്‍ മുറിയില്‍ രാവിലെ തൂങ്ങി മരിച്ച നിലയില്‍ ആണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിയതായിരുന്നു രാഹുല്‍. രാഹുലിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത സുഹൃത്തുകള്‍ക്ക് ഇപ്പോഴും അംഗീകരിക്കാം കഴിഞ്ഞിട്ടില്ല.

Sabitta
Sabitta

എന്തുകൊണ്ട് ഇത് രാഹുല്‍ ചെയ്തു എന്നതിന് വ്യക്തമായ ഉത്തരമില്ല. എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഒന്നും മനസ്സിലാകുന്നില്ല, അതിനുള്ള വ്യക്തമായ ഉത്തരം ഇനി ലഭിക്കാനിടയില്ല. ഒരുമിച്ച് ജോലിചെയ്യുമ്പോള്‍ ഞങ്ങള്‍ കുറച്ച് തവണ മാത്രമേ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളൂ, പക്ഷേ നിങ്ങള്‍ തീര്‍ച്ചയായും എന്നില്‍ വളരെ സ്വാധീനം ചെലുത്തി. ഇപ്പോള്‍ നിങ്ങള്‍ നല്ല സമാധാനത്തിലാണെന്ന് അറിയുന്നത് തന്നെ സമാധാനം. ഇന്നലെ ഈ സമയത്ത് ജീവനോട് ഉണ്ടായിരുന്ന നീ ഇന്ന് വെറും ചാരം മനുഷ്യന്റെ കാര്യം ഇത്രമേ ഉള്ളൂ എന്നും സബിറ്റ പോസ്റ്റിലൂടെ പറഞ്ഞു. എന്നാല്‍ ചില ആളുകള്‍ സബിറ്റയുടെ പോസ്റ്റിനു എതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ ഫോട്ടോ അനാവശ്യ ഷോ ആയിപ്പോയി.. ചീപ്പ് ഷോ … ഇത് കേരളമാണ്.. തമിഴ്‌നാടോ ആന്ധ്രയോ അല്ല എന്നുതുടങ്ങിയ കമന്റുകള്‍ ആണ് ഇപ്പോള്‍ താരത്തിന് ലഭിക്കുന്നത്.

sabita.image
sabita.image

സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ പങ്കിടുന്ന സബിറ്റയുടെ മിക്ക പോസ്റ്റുകളും ചിത്രങ്ങളും അതിവേഗം ആണ് വൈറല്‍ ആകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മകനെ കുറിച്ചെഴുതിയ വാക്കുകള്‍ അല്‍പ്പം നൊമ്ബരം ഉണര്‍ത്തുന്ന ഒന്നായിരുന്നു. കോട്ടയം കടനാടാണ് സ്വദേശിയായ സബിറ്റ സ്‌കൂള്‍-കോളജ് കാലമെല്ലാം ബോര്‍ഡിങ്ങിലും ഹോസ്റ്റലിലും ആയിരുന്നു. പിന്നീട് പഠനശേഷം ചെന്നൈ എയര്‍പോര്‍ട്ടില്‍ ജോലിനോക്കിയ സമയത്താണ് വിവാഹം നടക്കുന്നത്. പിന്നീടുള്ള 20 വര്‍ഷങ്ങള്‍ സബിറ്റയുടെ ജീവിതം അമേരിക്കയില്‍ ആയിരുന്നത് കൊണ്ടുതന്നെ അമേരിക്കന്‍ സിറ്റിസണ്‍ ആണ് ഇപ്പോള്‍ സബിറ്റ. രണ്ടുമക്കള്‍ ആയിരുന്നു സബിറ്റക്ക് . മൂത്ത മകന്‍ മാക്സ്വെല്‍ ജനനസമയത്തുണ്ടായ ഒരു ഹെഡ് ഇഞ്ചുറി മൂലം ഭിന്നശേഷിക്കാരനായി മാറി. ശേഷം 12 ാം വയസ്സില്‍ മകന്‍ മരണത്തിന് കീഴടങ്ങി .അത് തന്റെ ജീവിതത്തിലെ വലിയൊരു ദുഖമായിരുന്നു എന്ന് സബിറ്റ പറയുന്നു. ഇളയ മകള്‍ സാഷ ഇപ്പോള്‍ അമേരിക്കയില്‍ പഠിക്കുകയാണ്.