അമ്മയെ പോലെ തന്നെ കേരളാസാരിയിൽ സുന്ദരിയായി മീനാക്ഷി. അമ്മ കൂടെയില്ലാത്ത മീനാക്ഷിയുടെ ഒരു വിഷുകൂടി..

0

ഒരൊറ്റ ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള താര പുത്രിയാണ് മീനാക്ഷി. ക്യാമറകൾക്ക് മുൻപിൽ പോലും വരാറില്ലത്ത മീനാക്ഷിക്ക് ലക്ഷകണക്കിന് ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. മീനാക്ഷിയുടെ പേരിൽ ഫാൻസ് അസോസിയേഷനുകൾ വരെ സോഷ്യൽ മീഡിയയിൽ ഉണ്ട്. അച്ഛനായ ദിലീപിനൊപ്പം വളരെ വിരളമായിട്ടേ മീനാക്ഷിയെ കാണാറുള്ളു. മഞ്ജു വാര്യരുടെയും, ദിലീപിന്റെയും മകളായ മീനാക്ഷിക്ക് മഞ്ജു വാര്യരുടെ അതെ അഴകു തന്നെയാണ് ലഭിച്ചിരിക്കുന്നത്. നിഷ്കളങ്കത നിറഞ്ഞ ഒരു ചെറു പുഞ്ചിരി ആയിട്ടാണ് മീനാക്ഷി അച്ഛനൊപ്പം ചടങ്ങുകൾക്ക് ഒക്കെ എത്തുന്നത്. ക്യാമറ കണ്ണുകൾക്ക് പിടികൊടുക്കാതെ മീനാക്ഷി ഒഴിവാകുമെങ്കിലും മലയാളികൾ മീനാക്ഷിയെ പിന്തുടരാറുണ്ട്.

മലയാളി പ്രേക്ഷകരും, മലയാള സിനിമാ ലോകവും ഏറെ ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു മഞ്ജു വാര്യരുടെയും, ദിലീപിന്റെയും. മലയാളികളുടെ ഇഷ്ട ജോഡികൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ ആ സന്തോഷം മതിമറന്ന് തന്നെയാണ് ആഘോഷിച്ചത്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിന്നും  മഞ്ജുവാര്യർ പടി ഇറങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ  മഞ്ജുവിനു ഒരു പെൺകുഞ്ഞ് ജനിച്ചപ്പോൾ മലയാളികളും മഞ്ജുവിനൊപ്പം ചേർന്ന് ആ കുഞ്ഞിനെ താലോലിച്ചു. നീണ്ട നാളത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിയുന്നു എന്ന വാർത്ത വളരെ ഞെട്ടലോടെ തന്നെയാണ് കുടുംബ പ്രേക്ഷകർ കേട്ടത്.

പരസ്പരം വേർപിരിഞ്ഞെങ്കിലും മഞ്ജുവിനോടും, ദിലീപിനോടും പ്രേക്ഷകർക്കുള്ള ഇഷ്ടം തീരെ കുറഞ്ഞില്ല. ഇവരോടുള്ള അതെ ഇഷ്ടം തന്നെയാണ് പ്രേക്ഷകർക്ക് മീനാക്ഷിയോടുമുള്ളത്. മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും, ചിത്രങ്ങളും പ്രേക്ഷകർ ഏറെ ആഘോഷത്തോടെ തന്നെയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ തന്റെ വിഷു ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. നിമിഷം നേരം കൊണ്ടാണ് ഈ ചിത്രം വൈറൽ ആയതു. കേരളാ കസവു സാരിയിൽ നിറപുഞ്ചിരിയോടെ അതി സുന്ദരിയായിട്ടാണ് ചിത്രത്തിൽ മീനാക്ഷിയെ കാണാൻ സാധിക്കുന്നത്. മീനാക്ഷി അമ്മയായ മഞ്ജുവിനെ പോലെ തന്നെ സുന്ദരി ആയിരിക്കുന്നു എന്നാണ് പ്രേഷകർ പറയുന്നത്. മീനാക്ഷി ഇതിനുമുമ്പ് പങ്കു വച്ചിട്ടുള്ള ചിത്രങ്ങൾക്കും ഇതേരീതിയിലുള്ള  കമന്റുകൾ ധാരാളം വന്നിട്ടുണ്ടായിരുന്നു.

ഈ അടുത്തിടെയാണ്  മീനാക്ഷി സമൂഹ മാധ്യമത്തിൽ സജീവമായി മാറുന്നത്. മീനാക്ഷി ഇനി എന്നാണ്  സിനിമയിലേക്ക് വരുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി മീനാക്ഷിയുടെ  ചിത്രങ്ങളാണ്  സോഷ്യൽ മീഡിയ ഒട്ടാകെ പരന്നത്. നാദിർഷ യുടെ മകൾ ആയിഷയുടെ വിവാഹത്തിന് മീനാക്ഷി എത്തിയപ്പോഴുള്ള മനോഹരമായ ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയ ഒട്ടാകെ. പിന്നീട് മീനാക്ഷി തന്റെ ജന്മദിനത്തിന് പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാമറകൾക്ക് മുന്നിൽ എത്തുമെങ്കിലും ആരാധകരുടെ യാതൊരു ചോദ്യങ്ങൾക്കും മീനാക്ഷി മറുപടി നൽകാറില്ല.