പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും, കുട്ടിയുടുപ്പിട്ട് ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാളസിനിമയിൽ. കാവ്യയെയും, മഞ്ജുവിനെയും കുറിച്ച് ആരാധകർ..

0

മലയാളസിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് മലയാളികളുടെ മുന്നിൽ മഞ്ജുവാര്യർ എന്ന ഒറ്റ ഉത്തരമേയുള്ളൂ. കാരണം രണ്ട് വരവിലും കൂടി അത്രയേറെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ ആണ് മഞ്ജു വാരിയർ എന്ന അഭിനേത്രി മലയാളസിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെയും മഞ്ജു വാരിയർക്ക് ഒരുപാട് ആരാധകർ ഉണ്ട്. മലയാള സിനിമക്ക് മാത്രം സ്വന്തമായിരുന്ന മഞ്ജു തമിഴ് സിനിമയിലേക്കും ചുവടു വച്ചിരുന്നു.

അതേസമയം മഞ്ജുവിന്റെ പുതിയ ലുക്ക് ആയിരുന്നു കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ഒട്ടാകെ തരംഗം സൃഷ്ടിച്ചത്. മഞ്ജു വാര്യരുടെ പുതിയ ലുക്ക് സൃഷ്ടിച്ച തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നു തന്നെ പറയാം. മഞ്ജുവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചതുർമുഖം എന്ന സിനിമയുടെ വാർത്താ സമ്മേളനവുമായി ബന്ധപെട്ടു കൊച്ചിയിൽ എത്തിയപ്പോൾ ഉള്ള ലുക്ക് ആയിരുന്നു വൈറൽ ആയത്.

വെള്ള ഷർട്ടും, ബ്ലാക്ക് സ്കെർട്ടും ആയിരുന്നു താരത്തിന്റെ വേഷം. ലേഡി സൂപ്പർസ്റ്റാറിന്റെ പ്രായവും പുറകിലോട്ട് എന്ന വിശേഷണത്തോടെ ആയിരുന്നു അന്ന് ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായത്. അതിന്റെ തൊട്ടുപിന്നാലെ മഞ്ജുവിന്റെ ആ വേഷം അനുകരിച്ചു കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ രംഗത്ത് എത്തിയിരുന്നു. അവയെല്ലാം വൈറൽ ആയി മാറിയിരുന്നു.

ജീവിതത്തിൽ ഇത്രയേറെ പ്രതിസന്ധികൾ ഉണ്ടായിട്ടും, ഈ 42 ആം വയസ്സിൽ ഇതുപോലെ തിളങ്ങി നിൽക്കാൻ സാധിക്കുന്ന നടിമാർ അപൂർവ്വമാണെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം മഞ്ജുവിനെ വിമർശിച്ചും ഒരുപാട് ആളുകൾ രംഗത്ത് എത്തിയിരുന്നു. കുടുംബത്തിൽ അടങ്ങി, ഒതുങ്ങി ജീവിക്കേണ്ട ഈ പ്രായത്തിൽ മേക്കപ്പ് ഇട്ട് ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കാൻ നാണമില്ലേ എന്നും പലരും ചോദിച്ചിരുന്നു.

ഇതിനോടൊപ്പം ദിലീപ് ആൻഡ് കാവ്യ മാധവൻ ഫാൻസ്‌ ഗ്രൂപ്പിൽ വന്ന ഒരു കുറുപ്പും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. മഞ്ജുവിനെപോലെ ഇങ്ങനെ സുന്ദരിയാവാൻ കാവ്യക്ക് യാതൊരു മേക്കപിൻറെയും ആവശ്യമില്ലെന്നാണ് അവരുടെ കുറിപ്പുകളിൽ ഉള്ളത്. മഞ്ജു ചെയ്തതുപോലെ പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും, കുട്ടിയുടുപ്പിട്ട് ഇല്ലെങ്കിലും, പുട്ടി ഇട്ടില്ലെങ്കിലും ശാലീന സൗന്ദര്യമുള്ള ഒരു പെണ്ണ് ഉണ്ടായിരുന്നു മലയാള സിനിമയിൽ എന്നാണ് അവർ പറയുന്നത്.

അവൾക്ക് അവളുടെ ഭംഗി കൂട്ടാൻ ഒരു പോട്ടോ, കണ്മഷിയോ തന്നെ ധാരാളം ആയിരുന്നു. കൂടെ കൊണ്ടുനടക്കാൻ ഒരു മേക്കപ്പ് ബോക്സിന്റെ ആവശ്യം അല്ല വേണ്ടത്. മറിച്ചു വിശ്വാസമുള്ള ഒരാളെയാണ്. അല്ലാതെ കുട്ടിയേയും, കുടുംബത്തെയും നോക്കാതെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഇതുപോലെ ഒന്നിനെ അല്ല എന്നൊക്കെയാണ് ആരാധകർ പങ്കുവച്ച ആ കുറിപ്പിൽ പറയുന്നത്. വളരെ വലിയ രീതിയിൽ തന്നെ ആ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.