അതായിരുന്നു എനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ പരാജയം ; ഇന്ദുലേഖ..

0

ഒരുപാട് വർഷങ്ങളായി മലയാള സിനിമാ സീരിയൽ ഇൻഡസ്ട്രിയിൽ സജീവസാന്നിധ്യമാണ് നടി ഇന്ദുലേഖ.. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിലേക്ക് എത്തിയ ഇവർ ഇതിനോടകം 50 ൽ അധികം സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞു.. ഇപ്പോൾ താരം തന്റെ വ്യക്തിജീവിതത്തെ കുറിച്ചു തുറന്നുസംസാരിക്കുകയാണ്.. ഇന്ദുലേഖയുടെ വാക്കുകൾ ; മൂന്നരവയസ്സ് മുതൽ ക്യാമെറയ്ക്ക് മുന്നിൽ ആണ് ജീവിതം.. ഡോക്ടർ ആകാൻ ആയിരുന്നു ആഗ്രഹം.

കുറേനാൾ ബാങ്കിൽ ജോലിക്ക് പോയി. അഭിനയം ആണ് വഴിയെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.  ശങ്കരൻ പോറ്റി എന്നയാളെ ആണ് വിവാഹം ചെയ്തത്.. ഒരു അപകടത്തിൽ പെട്ട് അദ്ദേഹം കിടപ്പിലായി.. വർഷങ്ങളോളം അങ്ങനെ കിടന്നു.. ദേവി മാഹാത്മ്യം എന്ന സീരിയലിൽ ഒക്കെ അഭിനയിക്കുമ്പോൾ അദ്ദേഹം തീർത്തും കിടപ്പിൽ ആയിരുന്നു.. അഭിനയത്തിൽ നിന്നും മാറിനിൽക്കാൻ കഴിയാത്തതിനാലും ചിലവുകൾ ഏറെ ഉള്ളതുകൊണ്ടും ഭർത്താവിനെ നോക്കാൻ ഒരു ഹോം നഴ്സിനെ ഏർപ്പെടുത്തിയിട്ടാണ് ജോലിക്ക് പോയിരുന്നത്..

ഭർത്താവ് സുഖമില്ലാതെ കിടന്നപ്പോൾ അഭിനയിക്കാൻ പോയതിനു തന്നെ നേരിട്ട് അറിയാവുന്ന പലരും കുറ്റപ്പെടുത്തി.. അതുതന്നെ ആയിരുന്നു ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പരാജയം.. പിന്നീട് അദ്ദേഹം വിടപറഞ്ഞപ്പോൾ മകൾക്ക് വേണ്ടി മാത്രമാണ് ജീവിച്ചത് അത്രയും.. പുറത്തുനിന്നു നോക്കുന്നവർക്ക് വലിയ ആഡംബര ജീവിതമാണ് ഞങ്ങളുടേത് എന്ന് തോന്നുമെങ്കിലും നമ്മുടെ ദുഃഖങ്ങൾ മറ്റാരും അറിയുന്നില്ല.. ഇന്ന്‌ തനിക്കു വേണ്ട എല്ലാ പിന്തുണയും നൽകി തന്റെ ഒപ്പം നിൽക്കുന്നത് മകൾ ആണെന്നാണ് ഇന്ദുലേഖ പറയുന്നത്..