സൂര്യ നമ്മൾ ഉദ്ദേശിച്ച ആളല്ല. അതിബുദ്ധിമതിയാണ്. കാരണം ഇതാണ്..

0

ബിഗ് ബോസ്സ് മത്സരാർത്ഥിയായ സൂര്യയെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ വൈറൽ ആകുന്നു.

എനിക്ക് സൂര്യയെ സപ്പോർട്ട് ചെയ്യുന്നത് ഒരു ത്രിൽ ആണ് എത്രയോ പരിഹാസങ്ങൾ ഞാൻ കേൾക്കുന്നു പക്ഷേ അതൊന്നും എന്നെ തളർത്തില്ല. എത്രനാൾ അവിടെ നിൽക്കുന്നു അത്രയും നാൾ സപ്പോർട്ട് ചെയ്യും.എനിക്ക് എന്റെ ശരി ഒരുപക്ഷേ ഏറ്റവും അശക്തയെന്ന് മറ്റുള്ളവർ കരുതുന്ന ഒരു മത്സരാർഥി ഹാറ്റേഴ്സ് കൂടുതൽ ഉള്ള ഒരാൾ എങ്കിൽ പിന്നെ അവളിലെ പോസിറ്റീവ് ഞാൻ കാണാൻ ശ്രമിക്കുന്നു അത്രയേ ഉള്ളൂ അതാണ് എന്റെ ത്രില്ല് . ഞാൻ മനസ്സിലാക്കുന്നത് മണിക്കുട്ടൻ കഴിഞ്ഞാൽ ഒറ്റയ്ക്ക് കളിക്കുന്ന ഏറ്റവും ശക്തയായ വനിതാ മത്സരാർത്ഥി സൂര്യ ആണ്. നിങ്ങൾ ഒരുപക്ഷേ വിശ്വസിക്കില്ല എന്നാൽ അത് സത്യമാണ്. മണിക്കുട്ടൻ പോലും അവളുടെ സ്ട്രാറ്റജിയിൽ കൺഫ്യൂഷൻ ആയി നിൽക്കുകയാണ് സത്യത്തിൽ സൂര്യയ്ക്ക് മണിക്കുട്ടനോട് പ്രണയമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് അത് അവൾ മണിക്കുട്ടന്റെ അച്ഛനും അമ്മയോടും തുറന്നു പറഞ്ഞപ്പോൾ എനിക്ക് തോന്നിയ കാര്യമാണ് ഫേക്ക് ആണെങ്കിൽ ഒരിക്കലും അത് പറയില്ല.

മണിക്കുട്ടൻ പക്ഷേ പറഞ്ഞു 12 വർഷം കൊണ്ട് അറിയാം ഇപ്പോഴാണോ പ്രണയം തോന്നുന്നത് oviya ആകാനുള്ള ശ്രമം ആണോ എന്നൊക്ക അത് സ്വാഭാവികമായും ഒരു വ്യക്തി എന്ന നിലയിലും ഒരു ഗെയിമർ എന്ന നിലയിലും മണിക്കുട്ടന്റെ സംശയമാണ് കുറ്റം പറയുന്നില്ല.പിന്നെ പ്രണയം ആർക്കും എപ്പോഴും തോന്നാം ഒരു സെക്കൻഡ് മതി അത് തോന്നാൻ പിന്നെ 12 വർഷമായി അറിയാവുന്ന ഇവൾക്ക് മണിക്കുട്ടനോട് പ്രേമം തോനാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ. ഫേക്ക് ആണ് എന്ന് സ്ഥാപിക്കാൻ ഹേറ്റേഴ്സിന് ആകെ പറയാൻ പറ്റുന്നത് അവൾ ക്യാമറ നോക്കി സംസാരിക്കുന്നു എന്നാണ് സത്യത്തിൽ അവളുടെ പുറകെ ആണ് ക്യാമറ. പിന്നെ അവർ സുഹൃത്തുക്കളുമാണ് ഇവിടെ ഒരുസാഹചര്യം വന്നു അവളത് വളരെ ഭംഗിയായി അവതരിപ്പിച്ചു അന്നുമുതൽ അവൾ ഷോയുടെ പ്രധാന ഘടകവുമാണ്. പിന്നെ ക്യാമറയിൽ നോക്കിയുള്ള ഒറ്റയ്ക്കുള്ള സംസാരവും മറ്റും അവളുടെ സ്വാഭാവികമായ സ്വഭാവം ആയേ എനിക്ക് തോന്നിയുള്ളൂ. അത് അവളുടെ സ്പേസ് അവൾക്കിഷ്ടമുള്ള കാണിക്കാം അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകും എതിർക്കുന്നവർ ഉണ്ടാവും തൽക്കാലം കാണുക അല്ലാതെ വേറെ മാർഗ്ഗമില്ല. അതെന്തോ ആയിക്കോട്ടെ ഇനി അവളിലെ വ്യക്തിയിലേക്ക് വരാം.

ആൾ വളരെ ഇമോഷണൽ ആണ് പെട്ടെന്ന്
കരയും ചിരിക്കും സന്തോഷിക്കും എല്ലാം പെട്ടെന്ന് തന്നെ ഉണ്ടാകും . വഴക്കിനിടയിൽ ഫിറോസിനോട് പൊട്ടിത്തെറിച്ചപ്പോൾ കരയുന്നത് കണ്ടു. ഫിറോസ് അന്നേരം പറയുകയാണ് ഫേക്ക് ഫേക്ക് ഇതാണ് ഒറിജിനൽ സൂര്യ എന്ന്. ദേഷ്യം വന്നാൽ പ്രതികരിക്കാത്ത മനുഷ്യരുണ്ടോ സത്യത്തിൽ അവൻ ഗെയിം കളിച്ചതാണ് അല്ലെങ്കിൽ അവൾക്കെതിരെയുള്ള ഒരു സ്ട്രാറ്റജി. വളരെ ബുദ്ധിമതിയായ വ്യക്തിയാണ് സൂര്യ എല്ലാവരെയും നല്ലോണം നിരീക്ഷിക്കും എല്ലാരെ കുറിച്ചും അവൾക്ക് ഒരു ധാരണയുണ്ട്. അധികം സംസാരിക്കാറില്ല. ഇതുവരെയും മറ്റുള്ളവരെ ബഹുമാനമില്ലാതെ കണ്ടിട്ടില്ല. അനാവശ്യമായി ഒരു പദപ്രയോഗം നടത്തിയിട്ടില്ല. പറയേണ്ട കാര്യം മാത്രം പറയുന്നു കൃത്യമായ പോയിന്റകൾ . ആദ്യദിവസം മുതൽ അങ്ങനെ തന്നെയാണ് ഈ ദിവസങ്ങൾ അത്രയും വളരെ അച്ചടക്കമുള്ള ഒരു മത്സരാർത്ഥിയായാണ് അവിടെ നിന്നത് അതും തുടക്കം മുതലുള്ള അതേ സ്വഭാവത്തിൽ നിൽക്കുന്ന ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാൾ.അപ്പോൾ തന്നെ മനസ്സിലാകും ഇതുതന്നെയാണ് അവളുടെ സ്വഭാവം അല്ലെങ്കിൽ ഒരാൾക്ക് ഇത്രയും നാൾ മറ്റൊരാളായി ജീവിക്കാൻ പറ്റുമോ. വീട്ടിലെ പ്രാരാബ്ദങ്ങളുടെ കാര്യം അവൾ ഓപ്പണായി പറഞ്ഞ കാര്യമാണ്. ഒരാൾക്ക് മുന്നേറാൻ എവിടെയും പോയി വായിട്ട് അലക്കേണ്ട കാര്യമില്ല 100 ദിവസം അവിടെ നിൽക്കണം അതാണ് ഗെയിം. സത്യത്തിൽ വളരെ നിഷ്കളങ്കയായി മുന്നോട്ടുപോകുന്ന അവളുടെ സ്ട്രാറ്റജി ആർക്കും മനസ്സിലാകുന്നില്ല ഭാഗ്യലക്ഷ്മി തന്നെ ചോദിച്ചു നീ ഇതെങ്ങനെ എലിമിനേഷനിൽ വീണ്ടും അകത്ത് വരുന്നു അതാണ് സൂര്യ അതങ്ങനെ സംഭവിക്കുന്നതാണ് ഭാഗ്യലക്ഷ്മി ഇത് ചോദിച്ചപ്പോൾ വ്യക്തമായ ഒരു ഉത്തരം നൽകാതെ അവൾ നടന്നു നീങ്ങി അതാണ് സാമാന്യബുദ്ധി. അവിടെ ഉള്ളവരിൽ നമ്മുടെ വീട്ടിലെ ഒരു കുട്ടിയെ പോലെ തോന്നിക്കുന്നത് സൂര്യയാണ്. പിന്നെ കുറ്റം പറയാൻ കാത്തിരിക്കുന്ന മലയാളിക്ക് മണിക്കുട്ടനെ പ്രണയിച്ചാൽ കുറ്റം, കരഞ്ഞാൽ കുറ്റം, നല്ല ഡ്രസ്സ് ധരിച്ചാൽ കുറ്റം, മിണ്ടിയാൽ കുറ്റം മിണ്ടാതിരുന്നാൽ കുറ്റം എന്നിട്ട് ഒരു പേരും ഫേക്ക് ആണെന്ന്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ചിന്തിക്കാതെ അത് കേട്ട് ഇറങ്ങുന്ന കൊറേ എണ്ണം കഷ്ടം തന്നെ.

പിന്നെ പ്രണയിച്ചു കൊണ്ടിരിക്കുക എന്നുള്ളത് മാനസികമായി കരുത്ത് തരുന്ന ഒരു വികാരമാണ് ഒരു ലക്ഷ്യത്തിലേക്ക് പോകുമ്പോൾ നമ്മളെ തളരാതെ നോക്കുന്ന ശക്തി അത് റിയൽ ആണോ സ്ട്രടെജി ആണോ അവൾക്ക് മാത്രം അറിയാം .വീണ്ടും വീണ്ടും മണികുട്ടന്റെ പുറകെ പോകുന്നത് അവളെ കൂടുതൽ ശക്ത ആക്കുകയെ ഉള്ളൂ.മിക്കവാറും എല്ലാ പ്രണയങ്ങളും ഇങ്ങനെ പുറകെ നടന്നു കൺവിൻസ് ചെയ്തിട്ട് സംഭവിച്ചത് തന്നെയാണ് അതിൽ നാണിക്കേണ്ട കാര്യമൊന്നുമില്ല ടിവിയിൽ കൂടെ കാണുന്നതാണ് നാണം എങ്കിൽ ബിഗ് ബോസ് കാണണ്ടേ. വ്യക്തമായ നിലപാട് ഓടെ മുന്നോട്ടുപോകുന്ന സൂര്യ ഫൈനലിൽ വരും എന്നെനിക്ക് സംശയമില്ല 50 ദിവസത്തിനുശേഷം അവളെ കൂടുതൽ ആൾക്കാർ മനസ്സിലാക്കുന്നു അവൾ കൂടുതൽ ശക്തയാകുന്നു അതിന്റെ കാരണം ഊഹിച്ചാൽ മനസ്സിലാവും ഇതൊക്കെ അങ്ങനെ സംഭവിക്കുന്നതാണ് അല്ലാതെ അവർ കണക്കുകൂട്ടി ചെയ്യുന്ന ഒന്നല്ല.. She is a nice gamer and a silent killer.