ബിഗ് ബോസിൽ ആദ്യമായി ലാലേട്ടന് മുന്നിൽ മത്സരാർത്ഥികളുടെ കൈവിട്ട കയ്യാങ്കളി. ഇതുവരെ കാണാത്ത രൗദ്രഭാവത്തിൽ മത്സരാർത്ഥികൾക്ക് മുന്നിൽ ലാലേട്ടൻ…

0

ബിഗ് ബോസ് മൂന്നാം സീസൺ മൂന്ന് ആഴ്ചകൾ പിന്നിടുമ്പോൾ വീക്കിലി എപ്പിസോഡിന് ആയി ബിഗ് ബോസ് ഹൗസിലെത്തിയ മോഹൻലാലിന് ഇന്നലെ കാണേണ്ടിവന്ന കാഴ്ചകൾ അല്പം കടുത്തതായിരുന്നു. പ്രധാനമായും കഴിഞ്ഞ എപ്പിസോഡുകളിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കലായിരുന്നു ഇന്നലെ എത്തിയപ്പോൾ മോഹൻലാലിന്റെ പണി. ആദ്യം തന്നെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായ സജ്ന, സായി എന്നിവരുടെ പ്രശ്നങ്ങളിലേക്കാണ് ലാലേട്ടൻ പോയത്. എന്താണ് നിങ്ങൾക്കിടയിൽ സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ഇരു മത്സരാർത്ഥികളും അവരുടേതായ ഭാഗങ്ങൾ ന്യായീകരിക്കുകയാണ് ചെയ്തത്. എന്നാൽ ആ വഴക്കിന്റെ സത്യാവസ്ഥ അറിയാനായി അവർ തമ്മിൽ നടന്ന വഴക്കിലെ കാഴ്ചകൾ അവർക്കായി പ്ലേ ചെയ്തു കൊടുത്തു. സായി മനപ്പൂർവ്വം സജ്നയെ ഉപദ്രവിച്ചതല്ല എന്ന് തെളിയിക്കുന്ന രീതിയിൽ ആയിരുന്നു ആ വീഡിയോ.

തുടർന്ന് ഡിംപൽ – ഫിറോസ് ഖാൻ എന്നിവർ  തമ്മിലും, രമ്യയും ഫിറോസ് ഖാനും തമ്മിലും, സായിയും  മണിക്കൂട്ടനും തമ്മിലുള്ള ഇഷ്യൂവിലേയും ഒക്കെ വിശദീകരണം ലാലേട്ടൻ ചോദിച്ചറിഞ്ഞു. എന്നാൽ ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ഒന്നും തീരുന്നില്ല എന്ന് കണ്ടപ്പോൾ എന്നാൽ പിന്നെ നിങ്ങൾ തമ്മിൽ തല്ലി തീർക്കു, അതിനായിട്ട് ഞാനൊരു ഗെയിമുമായി വരാം എന്നുപറഞ്ഞ് ലാലേട്ടൻ അകത്തുപയി പുറത്ത് വന്നപ്പോഴേക്കും ബിഗ് ബോസ് ഹൗസ് ഒരു പടക്കളമായി മാറിയിരുന്നു. ഇതിനിടയിൽ സംസാരത്തിനിടയിൽ എപ്പോഴോ ഫിറോസ് ഖാൻ ഡിംപലിനെ കള്ളി എന്ന് വിളിച്ചിരുന്നു. അങ്ങനെ വിളിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അനൂപ് കൃഷ്ണൻ വന്നത്. ഫിറോസ് ആകട്ടെ അനൂപിനെതിരെയും അതിരൂക്ഷമായി തന്നെ തിരിഞ്ഞു.

ഒരാളെ എങ്ങനെയാണ് കള്ളി എന്ന് വിളിക്കാൻ സാധിക്കുക, നിങ്ങടെ എന്തെങ്കിലും അവൾ കട്ടെടുത്തോ, എന്നൊക്കെയുള്ള ചോദ്യശരങ്ങളുമായി അനൂപ് കൃഷ്ണൻ ഫിറോസിനെതിരെ തിരിഞ്ഞു. മോഹൻലാൽ തിരിച്ചെത്തിയപ്പോഴും ഇവർ തമ്മിൽ പോർവിളി നടത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ മുന്നിൽവച്ച് മത്സരാർത്ഥികൾ തമ്മിൽ തർക്കിക്കുന്നത് കണ്ടപ്പോൾ മോഹൻലാലും ഷുഭിതനായി. സ്ക്രിപ്റ്റ് അനുസരിച്ച് തനിക്ക് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞു ഫിറോസ് വീണ്ടും അനൂപിനെതിരെ തിരിഞ്ഞു. ഇത് കേട്ട് നിന്ന ശേഷം എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞയക്കും എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ഇങ്ങനെയാണ് ലാലേട്ടൻ പറഞ്ഞത്.

ഞാൻ അവസാനമായിട്ട് പറയുകയാണ്. തരികിട അഭ്യാസം എന്റെ അടുത്ത് കാണിക്കരുത്. ഞാൻ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ. അതുകൊണ്ടുതന്നെയാണ് ഇവിടെ വന്നു നിൽക്കുന്നത്. നിങ്ങളെക്കാൾ നല്ലതായിട്ട് കളിക്കാൻ എനിക്കും അറിയാം. ഞാൻ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങൾക്ക് നല്ല പണി തരും. എന്നായിരുന്നു മോഹൻലാൽ ദേഷ്യപ്പെട്ടു മത്സരാർത്ഥികളോടായി  പറഞ്ഞത്. തുടർന്ന് നിയന്ത്രണംവിട്ട് പെരുമാറിയതിന് അനൂപും ഫിറോസും മോഹൻലാലിനോട് മാപ്പുചോദിച്ചു. ഒടുവിൽ സൗഹൃദങ്ങളിൽ ഒരിക്കലും ചെളി പുരട്ടരുത് എന്നുപറഞ്ഞാണ് മോഹൻലാൽ ആ എപ്പിസോഡ് അവസാനിപ്പിച്ചത്.