ബിഗ് ബോസ്സ് ഹൗസിൽ വീണ്ടും കയ്യാങ്കളി. ഫിറോസിനും, അനൂപിനും താക്കീതുമായി ബിഗ് ബോസ്സ്..

0

ബിഗ് ബോസ്സ് മൂന്നാം സീസൺ 33 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വളരെ    മികച്ച രീതിയിലാണ് ഓരോ മത്സരാർത്ഥികളും ഗെയിമിന്റെ ഭാഗമാകുന്നത്. ഇടയ്ക്ക് വിവാദങ്ങളിലേക്കും, കയ്യാങ്കളിയിലേക്കും ഒക്കെ പോകുന്ന തർക്കങ്ങളും ഉണ്ടാകാറുണ്ട്. മിക്ക ദിവസത്തെ സംഘർഷങ്ങളിളെയും പ്രധാന വ്യക്തി ഫിറോസ് ഖാൻ ആണ്. ഇന്നലെയും ഫിറോസ് പതിവ് തെറ്റിച്ചില്ല. ഫിറോസ് ഖാനും, അനൂപ് കൃഷ്ണനും തമ്മിൽ ആയിരുന്നു ഇന്നലെ ഹൗസിനുള്ളിൽ വാക്കേറ്റം. അനൂപിനെ ലക്ഷ്യം വച്ചുകൊണ്ട് ഫിറോസ് ആസൂത്രണം ചെയ്ത വാക്കേറ്റമാണ് ഇന്നലെ ഹൗസിനുള്ളിൽ അരങ്ങേറിയത്. വീക്കിലി ടാസ്കിന്റെ ഭാഗമായി നടന്ന റംസാന്റെ ഡാൻസിന് പുറകെയായിരുന്നു അനൂപിനെ പ്രെവോക്ക്  ചെയ്യാനായി ഫിറോസ് ഖാൻ സംസാരിച്ചു തുടങ്ങിയത്.

റംസാൻ ഡാൻസ് ചെയ്തപ്പോൾ താൻ എന്തിനാണ് സജ്‌നയെ സ്റ്റേജിന്റെ മുന്നിൽ നിന്നും പിടിച്ചുമാറ്റിയത്, എന്തുകൊണ്ടാണ് നിനക്ക് എല്ലാ കാര്യങ്ങളിലും ഈ 2 നയം എന്നൊക്കെ ചോദിച്ചുകൊണ്ടാണ് ഫിറോസ് വാകേറ്റം ആരംഭിച്ചത്. മറ്റുള്ളവർ അവിടെ ഡാൻസ് ചെയ്തപ്പോൾ അനൂപും, ബാക്കി മറ്റുള്ളവരും സ്റ്റേജിന്റെ മുൻപിൽ നിന്ന്, ക്യാമറ മറഞ്ഞു ഡാൻസ് കളിചില്ലേ, അതൊക്കെ എന്തിനാരുന്നു എന്നൊക്കെ ഫിറോസ് ഖാൻ കുത്തി കുത്തി ചോദിച്ചു. ഈ വീടിനുള്ളിൽ ഇരട്ടതാപ്പ് കാണിക്കുന്ന ആളാണ് അനൂപ് എന്നും, അനൂപ് ഒരു സൈലന്റ് കില്ലർ ആണെന്നും ഒക്കെ ഫിറോസ് വിളിച്ച് പറഞ്ഞു. അനൂപും ഇതിനൊന്നും വിട്ടുകൊടുക്കാതെ തന്നെ ഫിറോസ്സുമായി കലഹിച്ചു. ആ കലഹം അവസാനം അതിരു വിട്ട് അസഭ്യമായ വാക്കുകളിലേക്ക് ഒക്കെ പോയി.

ഏറെനേരം നീണ്ടുപോയ ഈ തർക്കം കഴിഞ്ഞപ്പോൾ ബിഗ് രണ്ടുപേരെയും കൻഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. എന്നിട്ട് വഴക്കിന്റെ കാര്യം എന്താണെന്നു രണ്ടുപേരോടും ബിഗ് ബോസ്സ് ചോദിച്ചു. രണ്ടുപേരും വഴക്കുണ്ടായ സാഹചര്യം ബിഗ് ബോസ്സിനോട് വിശദികരിച്ചു. ശേഷം രണ്ടുപേരോടും ആയിട്ട് ബിഗ് ബോസ്സ് പറഞ്ഞു. ശ്രദ്ധിക്കുക, ഇത് കുടുംബപ്രേഷകർ കാണുന്ന ഒരു ഫാമിലി ഷോ ആണ്. ഈ ബിഗ് ബോസ്സ് വീട്ടിൽ ചില കാര്യങ്ങൾക്ക് അഭിപ്രായവ്യത്യാസങ്ങളും, വഴക്കുകളും ഒക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം നിസ്സാര കാര്യങ്ങളുടെ പേരിൽ ഉണ്ടാകുന്ന വഴക്കുകൾ അധികം നീട്ടികൊണ്ട് പോകാതെ പറഞ്ഞുതീർക്കാൻ ശ്രമികുക.

പ്രേഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കാതിരിക്കുക. ഒരിക്കൽ പറഞ്ഞു തീർത്ത വിഷയങ്ങൾ വീണ്ടും ചർച്ചാവിഷയം ആക്കാതിരിക്കുക. ഇതായിരുന്നു ബിഗ് ബോസ്സ് രണ്ടുപേരോടും ആയിട്ട് പറഞ്ഞത്. ശേഷം ഈ ആഴ്ചയിലെ ക്യാപ്ടൻസി ടാസ്കിനുള്ള മത്സരാർത്ഥികളെ എല്ലാവരും കൂടെ തിരഞ്ഞെടുത്തു. കളിയാട്ടം എന്ന ടാസ്കിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച കിടിലൻ ഫിറോസ്, ഋതു മന്ത്ര, മണിക്കുട്ടൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ ദിവസം കഴിയുംതോറും സോഷ്യൽ മീഡിയയിൽ ഇവരുടെ വഴക്കും,  വാക്ക്തർക്കങ്ങളും ഒക്കെ പുതിയ ചർച്ചകളിലേക്ക് ആണ് പ്രേഷകരെ കൊണ്ടുപോകുന്നത്.