കാവ്യ മാധവന് ആ ഒരു കാര്യത്തിൽ മാത്രം മഞ്ജുവിനോളം എത്താൻ കഴിയില്ല. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ..

0

ഭാഗ്യലക്ഷ്മിയേ അറിയാത്ത മലയാളി പ്രേഷകർ ഉണ്ടാകില്ല. ഒരു അഭിനേതാവ്, അല്ലെങ്കിൽ അഭിനേത്രി എത്ര മികച്ച രീതിയിൽ അഭിനയം കാഴ്ചവച്ചാലും കൃത്യതയാർന്ന ഡബ്ബിങ് ആ കഥാപാത്രത്തിന് ലഭിച്ചില്ലെങ്കിൽ ആ കഥാപാത്രം പൂർണ പരാജയമായി മാറും. അങ്ങനെ മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത് ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ് ആണ്.

മലയാള സിനിമക്ക് എന്നും അഭിമാനമാണ് ഭാഗ്യലക്ഷ്മി. മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം മാത്രം മതി ഭാഗ്യലക്ഷ്മിയുടെ റേഞ്ച് മനസ്സിലാക്കാൻ. അതിലെ നാഗവല്ലിയുടെ ഓരോ ഡയലോഗും ഇന്നും മലയാളികൾക്ക് മനഃപാഠമാണ്. ഏതൊരു കഥാപാത്രത്തിനും ഡബ്ബ് ചെയ്യുമ്പോൾ അതിന് അതിന്റെ പൂർണ്ണതയിലെത്തിക്കാൻ ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റ് അങ്ങേയറ്റം ശ്രമിക്കാറുണ്ട്.

അതുകൊണ്ട് തന്നെയാണ് ഇന്നും മലയാളത്തിൽ നമ്മൾ ഓർത്തിരിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾക്ക് ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഉള്ളത്. അതുമാത്രമല്ല താൻ ഡബ്ബ് ചെയ്തു കൊടുത്ത ഓരോ താരത്തിന്റെയും മികവും, പോരായ്മകളും ഒക്കെ ഭാഗ്യലക്ഷ്മിക്ക് നന്നായി അറിയാം. ഭാഗ്യലക്ഷ്മി അത്തരത്തിലുള്ള പല വിവാദ പ്രസ്താവനകളും നടത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ മുൻപ് പറഞ്ഞ കുറച്ചു കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ; പാർവതി ഒരിക്കൽ ഒരു സിനിമയിൽ ഡബ്ബിങ് ചെയ്യാൻ വന്നപ്പോൾ ഞാൻ അവരോട് പറഞ്ഞിരുന്നു. പാർവതി നീ സ്വന്തമായി ഡബ്ബ് ചെയ്യണം. അങ്ങനെ ഞാൻ പാർവ്വതിയെ മൈക്കിന് അടുത്തു കൊണ്ടുപോയി നിർത്തി. പാർവതിയുടെ ഒരു പ്രശ്നം എന്താണെന്ന് വച്ചാൽ അവൾ വളരെ പതിയെ ആണ് സംസാരിക്കുന്നത്. ദേഷ്യപ്പെടുന്ന സീനിൽ പോലും അതിനുള്ള പവർ ഉണ്ടാകില്ല. പക്ഷേ ശബ്ദത്തിന് ശക്തി ഇല്ലെങ്കിലും മുഖഭാവം വളരെ കൃത്യമായി വരും.

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രം ഡബ്ബ് ചെയ്യുമ്പോൾ ഞാൻ കാവ്യയോട് അന്ന് പറഞ്ഞിരുന്നു, നീ തന്നെ ഡബ്ബ് ചെയ്യൂ എന്ന്. പക്ഷെ അന്ന് തനിക്ക് കഴിയില്ല എന്ന് പറഞ്ഞു കാവ്യ പാടെ മാറി നിന്നു. എന്നാൽ ഡബ്ബിങ്ങിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് മഞ്ജുവാര്യർ എന്ന നടിയാണ്. മഞ്ജു തൂവൽ കൊട്ടാരം എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. അത് അപ്പോൾ തന്നെ ക്ലിക്ക് ആവുകയും ചെയ്തു. അപ്പോൾ തന്നെ തനിക്കു തന്റെ ശബ്ദത്തിൽ തന്നെ ചെയ്യണമെന്ന് വാശി പിടിക്കുകയും ചെയ്തു.

അതുതന്നെയാണ് മഞ്ജു വാര്യർ എന്ന നടിയുടെ ഏറ്റവും വലിയ പൂർണ്ണത. എന്നാൽ മഞ്ജുവിനെ പോലെ മികച്ച കഴിവുള്ള വേറെ നടിമാരും ഇവിടെയുണ്ട്. പക്ഷേ അവരെ ആരെയും മഞ്ജുവിനോളം അംഗീകരിക്കപ്പെടാത്തത് ചിലപ്പോൾ മറ്റ് ഡബ്ബിങ് ആർട്ടിസ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നതുകൊണ്ട് ആയിരിക്കും. ഭാഗ്യലക്ഷ്മി പറഞ്ഞു.