‘രണ്ട് വര്‍ഷമാകുന്നു വിവാഹം നിശ്ചയം കഴിഞ്ഞിട്ട് ഓര്‍ക്കുന്നുണ്ടോ ഈ ദിവസം’ എന്നു ഭർത്താവിനോട് ചോദിച്ചു നടി ആതിരാ മാധവ്…

0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ആതിര മാധവ്. സീരിയലില്‍ നടിയായി എത്തുന്നതിന് മുമ്പ് അവതാരകയായും മോഡലായും തിളങ്ങിയ താരമാണ് ആതിര. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. രണ്ട് ലക്ഷത്തില്‍ അധികം ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം ആതിരയെ ഫോളോ ചെയ്യുന്നത്. പല വിശേഷങ്ങളും ആതിര പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.

കഴിഞ്ഞ നവംബറിലായിരുന്നു ആതിര മാധവിന്റെ വിവാഹം. രാജീവ് മേനോനാണ് ഭര്‍ത്താവ്. കോവിഡ് കാരണം വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇന്നലെ നടിയുടെ വിവാഹ നിശ്ചയം നടന്നിട്ട് രണ്ട് വര്‍ഷം ആയിരിക്കുകയാണ്. നിശ്ചയത്തിന്റെ ചിത്രം പങ്കു വെച്ചുകൊണ്ടുള്ള ആതിരയുടെ രസകരമായ കുറിപ്പും ആണിപ്പോള്‍ ശ്രദ്ധനേടുന്നത്. ‘രണ്ട് വര്‍ഷമാകുന്നു വിവാഹം നിശ്ചയം കഴിഞ്ഞിട്ട്… ഓര്‍ക്കുന്നുണ്ടോ ഈ ദിവസം’ എന്ന് ഭര്‍ത്താവ് രാജീവിനെ ടാഗ് ചെയ്ത് ചോദിച്ചുകൊണ്ടാണ് ആതിരയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. പോസറ്റിന് രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ആതിരയും രാജീവും വിവാഹിതരാകുന്നത്. രാജീവ് മേനോന്‍ ഒരു എഞ്ചിനീയറാണ്. ആതിരയും ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയമോഹം കൊണ്ട് ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് ഇറങ്ങിയതാണ്. ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതും പിന്നീട് പ്രണയത്തിലായതും.ഒടുവിൽ അത് വിവാഹത്തിൽ ചെന്നു എത്തി എന്നത് മറ്റൊരു വാസ്തുത്.