ആ സമയത്ത് അനിയത്തിപ്രാവിൽ അഭിനയികേണ്ട എന്ന് തീരുമാനിച്ചു, കാരണം തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

0
Kunchacko-Boban.actor
Kunchacko-Boban.actor

മലയാളത്തിന്റെ പ്രശസ്ത സംവിധായകൻ ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച്.കുഞ്ചാക്കോ ബോബൻ,ശാലിനി,തിലകൻ,ഇന്നസെന്റ് എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് അനിയത്തി പ്രാവ്. ശാലിനി ബാലതാരമായി അഭിനയിച്ച് നായികയായി തിരിച്ചെത്തിയത് അനിയത്തി പ്രാവ്  വിലൂടെയാണ്.ഇതേ ചിത്രത്തിലൂടെ തന്നെയാണ് കുഞ്ചാക്കോ ബോബനും സിനിമാ രംഗത്തിലേക്ക് പ്രവേശിക്കുന്നത്.ഈ മനോഹര ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ വളരെ മനോഹരമായി ഈണം ഇട്ടത് ഔസേപ്പച്ചൻ ആയിരുന്നു അത് കൊണ്ട് ഈ ഗാനങ്ങൾ ജനപ്രിയമായി.ഈ കാലഘട്ടത്തിലും അനിയത്തി പ്രാവിലെ ഗാനങ്ങൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്.അതെ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമെന്തെന്നാൽ ഈ ചിത്രം ആദ്യത്തെ അതായത് ഇനീഷ്യൽ കളക്ഷൻ വളരെ കുറവായിരുന്നു അതിന് ശേഷം പിന്നീട് മൌത്ത് പ്ബ്ലിസിറ്റിയിലാണ് വൻവിജയമായി തീർന്നത്. ഈ ചിത്രം കുഞ്ചാക്കോ ബോബൻ എന്ന നടനെ സംബന്ധിച്ചിടത്തോളം  താരപദവിയിലേക്കുയർത്തി ഒരു ചിത്രമായിരുന്നു.ആ കാലത്ത് യുവമനസ്സിൽ വളരെ വലിയ സ്ഥാനം നേടിയ ഒരു മനോഹര ചിത്രമായിരുന്നു അനിയത്തിപ്രാവ്.

Kunchacko Boban
Kunchacko Boban

ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം വളരെ നല്ല രീതിയിൽ തന്നെ അഭിനയമികവ് പുലർത്തിയിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും  ഇപ്പോളും സിനിമാ ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.  വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രത്തിലൂടെ അഭിനയ തുടക്കം കുറിച്ച കുഞ്ചാക്കോ ബോബന്‍ ആ സിനിമ തന്റെ മുന്നില്‍ വരുമ്പോൾ വളരെയധികം ആലോചിച്ച ശേഷം ചെയേണ്ട എന്ന് തന്നെ മനസ്സിൽ ഉറപ്പിച്ച് തീരുമാനമെടുത്ത  സിനിമയായിരുന്നുവെന്നും അതിലെ കഥാപാത്രം ചെയ്യാന്‍ താന്‍ ഒക്കെ ആകുമോ എന്ന ചിന്തയാണ് അതിനു പ്രേരിപ്പിച്ചതെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Kunchacko Boban-2
Kunchacko Boban-2

കുഞ്ചാക്കോ ബോബൻ പറയുന്നത് ഇങ്ങനെ….

‘ഒരു കഥ പറയാന്‍ എത്തുന്നവര്‍ മുന്നോട്ടു വയ്ക്കുന്ന ആത്മവിശ്വാസം ഏറ്റവും പ്രധാനമാണ്. ആദ്യ കേള്‍വിയില്‍ തന്നെ നമ്മള്‍ എത്രത്തോളം കഥയുമായി അടുക്കുന്നു എന്നതിലും കാര്യമുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്ബോള്‍ തന്നെ ‘യെസ്’ പറയാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടി വരില്ല. ‘മോഹന്‍കുമാര്‍ ഫാന്‍സ്’‌ എന്ന സിനിമയുടെ കഥ അത്തരത്തിലൊന്നാണ്. ‘അഞ്ചാം പാതിര’യും കഥ കേട്ടപ്പോള്‍ തന്നെ ഒക്കെ പറയുകയായിരുന്നു. പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല, എങ്കിലും വണ്‍ലൈന്‍ ത്രില്ലടിപ്പിച്ചു. ‘അഞ്ചാം പാതിര’യുടെ കഥ കേട്ട് കഴിഞ്ഞു ഞാന്‍ ഉടനെ സംവിധായകനോട് ചോദിച്ചത് ഇത് ഏതു കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചെടുത്തതാ എന്നാണ്. ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്ന് പറഞ്ഞ സിനിമയാണ് ‘അനിയത്തിപ്രാവ്’. ആ കഥാപാത്രത്തിന് ഞാന്‍ പറ്റുമോ എന്ന ചിന്തയാണ് നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണു സമ്മതം മൂളിയത്’.