ബിഗ്ബോസിൽ നിന്നും പുറത്തായ ലക്ഷ്മിയുടെ കാഴ്‌ചകളും വാക്കുകളും ഇവയാണോ ?

0
bigg boss
bigg boss

കഴിഞ്ഞു പോയ രണ്ടു സീസണെക്കാൾ വളരെ മികച്ച രീതിയിലാണ് ബിഗ് ബോസ് മലയാളം മൂന്നാം സീസൺ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.അതെ പോലെ മറ്റു സീസണുകളെ അപേക്ഷിച്ചു ഈ സീസണിൽ മുൻ പരിചയമില്ലാത്ത നിരവധി മത്സരാത്ഥികൾ ഉണ്ടെന്ന് ഉള്ളത് ഏറ്റവും വലിയ ഒരു പ്രത്യേകതയാണ്.ആദ്യവാരം തന്നെ ടെലിവിഷൻപ്രേക്ഷകരുടെ  മനസ്സിൽ വലിയ സ്വാധീനംമാണ് ഈ താരങ്ങൾ നൽകിയത്.

ബിഗ് ബോസ് ഷോയിലെ ആദ്യ എലിമേഷൻ നിന്നും പുറത്ത് പോയ താരമാണ് ലക്ഷ്മി ജയൻ. ഷോയിൽ നോമിനേഷൻ ലഭിച്ചത് എട്ട് പേർക്ക് ആയിരുന്നു.സായി വിഷ്ണു,അഡോണി ടി ജോൺ, കിടിലം ഫിറോസ് റിതു മന്ത്ര,ഭാഗ്യലക്ഷ്മി,സന്ധ്യ മനോജ്,ഡിപൽ ഭാൽ എന്നിവർക്ക് ലക്ഷ്മി ജയന് പുറമെ നോമിനേഷൻ ലഭിച്ചിരുന്നു.പക്ഷെ നിർഭാഗ്യവശാൽ കഴിഞ്ഞ ഭാഗത്തിൽ ലക്ഷ്മി ജയൻ പുറത്തായി.

നിരവധി പ്രേക്ഷകർ ലക്ഷ്മി ജയന്റെ പുറത്തു പോകലിനെപ്പറ്റി എഴുത്തുകയുണ്ടായിരുന്നു. ലക്ഷ്മി ജയൻ ഷോയുടെ ആദ്യ സമയത്ത് അത്ര നല്ല പ്രകടനംമായിരുന്നിലെങ്കിലും പിന്നീട് ഏറ്റവും മികച്ച മത്സരാർത്ഥിയായി മാറുകയായിരുന്നു.എന്നാൽ മുന്നോട്ട് തുടർന്ന് മത്സരിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ വളരെ മികച്ച പ്രകടനം കാണാമായിരുന്നുവെന്നും ആസ്വാദകർക്കിടയിൽ ഒരു അഭിപ്രായമുണ്ട്. ബിഗ് ബോസ് എത്തിയിരിക്കുന്നത്  ഷോയുടെ ചില ബിഹൈൻഡ് ദ സീൻ വീഡിയോയുമായിയാണ്.

ഷോയുടെ പുറത്ത് പോകുമെന്ന് പ്രേക്ഷകർ ഏറെ കുറെ കണക്ക് കൂട്ടിയ ഒരു മത്സരാർത്ഥിയായിരുന്നു ലക്ഷ്മി.തന്റെ ജീവിതത്തിലെ നെഗറ്റീവായ കാര്യങ്ങൾ  പറയുന്ന ലക്ഷ്മിയെയാണ് ആദ്യ വാരം കണ്ടതെങ്കിൽ പിന്നീട് ഹൗസിലെ സാഹചര്യങ്ങളുമായി ഒത്ത് പോകുന്ന ലക്ഷ്മിയെയും പ്രേക്ഷകർ കണ്ടു. എലിമിനേഷൻ പ്രഖ്യാപനത്തിൽ താൻ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്ന്  ലക്ഷ്മി  പ്രതികരിക്കുകയും ചെയ്തു.

മോഹൻലാലിൻറെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ലക്ഷ്മി ആദ്യo പറഞ്ഞ വാക്ക് ഞാൻ പറഞ്ഞില്ലേ എന്നാണ്. ആദ്യo പോകുന്നത് കൊണ്ട് എല്ലാവരുമായി സന്തോഷത്തോടെ കാര്യങ്ങൾ പറഞ്ഞു കൊണ്ട് പോകാമല്ലോയെന്നും ലക്ഷ്മി പറയുകയും ഉണ്ടായി. എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു ആരെയും വേദനിപ്പിക്കാതെ ഇവിടുന്നു പോകണമെന്നുള്ളത്. ഈ നിമിഷം വരെ ആരും എന്നെ വേദനിപ്പിച്ചിട്ടില്ല എന്നെ ദ്രോഹിച്ചിട്ടില്ല അത് ഏറ്റവും വലിയ ഒരു സന്തോഷംമാണ് ആശ്വസിപ്പിക്കാനെത്തിയ ബിഗ് ബോസ് സുഹൃത്തുക്കളോട് ലക്ഷ്മി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

ചിലരൊക്കെ ഇടയ്ക്ക് കെട്ടിപിടിച്ചു കരയുണ്ടായിരുന്നു. താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നോബിയുടെ കണ്ണുകൾ പോലും ആ നിമിഷത്തിൽ നിറയുകയുണ്ടായി. അവിടെ നിന്നും മാറി നിന്ന നോബിയെ മണിക്കുട്ടനാണ് തിരികെ കൊണ്ട് വന്നത്. എല്ലാവരുടെയും കൂടെ ബിഗ് ബോസ് ക്യാമറയിൽ ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് ലക്ഷ്മി പുറത്തേക്ക് പോയത്. ലക്ഷ്മി പുറത്തേക്ക് എത്തിയതിന് ശേഷമുള്ള കാഴ്ചകളാണ് ഇപ്പോൾ വീഡിയോയിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്.