ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞത് ഞാൻ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. അനു സിതാര..

0

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് അനു സിതാര. മികച്ച ഒരുപിടി കഥാപാത്രങ്ങൾ കൊണ്ടും, ശാലീന സൗന്ദര്യം കൊണ്ടും കുടുംബപ്രേഷകരുടെ ഇഷ്ടനായികയായി മാറാൻ അനുവിന് സാധിച്ചിട്ടുണ്ട്. സഹനടി ആയിട്ടായിരുന്നു അനു തന്റെ സിനിമാജീവിതം ആരംഭിച്ചത്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു അരങ്ങേറ്റം കുറിക്കുന്നത്.

പക്ഷെ ആ ചിത്രം അത്രയങ്ങു ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഫഹദ് ഫാസിൽ നായകനായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് അനു ശ്രദ്ധനേടുന്നത്. തുടർന്ന് പൃഥ്വിരാജ് നായകനായ അനാർക്കലി എന്ന ചിത്രത്തിൽ പൃഥ്വിയുടെ അനിയത്തിയുടെ വേഷവും അനു കൈകാര്യം ചെയ്തു. പക്ഷെ അനു സിതാര എന്ന പെൺകുട്ടിയെ ആളുകൾ തിരിഞ്ഞറിഞ്ഞു തുടങ്ങിയത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ആയിരുന്നു.

അതിലെ ഷാഹിന എന്ന കഥാപത്രം ഏറെ ശ്രദ്ധനേടി. പിന്നീട് അങ്ങോട്ട്‌ നായികയായും, സഹനടി ആയും ഒക്കെ അനുവിന് കൈനിറയെ ചിത്രങ്ങൾ ആയിരുന്നു. സമൂഹമാധ്യമങ്ങളിലും അനു വളരെ സജീവമാണ്. തന്റെ പുത്തൻ വിശേഷങ്ങളും, സന്തോഷങ്ങളും, സിനിമാ വിശേഷങ്ങളും ഒക്കെ അനു സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അനു തന്റെ ജീവിതത്തിലെ പുത്തൻ വിശേഷം പങ്കുവച്ചിരിക്കുകയാണ്.

ഒരു മാസം കൊണ്ട് 6 കിലോയോളം കുറച്ച് കിടിലൻ മേക്കോവറിൽ ആണ് അനു എത്തിയിരിക്കുന്നത്. അനു തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തും നടനുമായ ഉണ്ണി മുകുന്ദൻ നൽകിയ ഡയറ്റ് പ്ലാൻ അനുസരിച്ചാണ് അനു വണ്ണം കുറച്ചതു. അനുവിന്റെ വാക്കുകൾ ; ഉണ്ണിയേട്ടന് നേരത്തെ പരിചയമുള്ള ഒരു ഫിറ്റ്നസ് ട്രൈനറുടെ സഹായം തേടിയായിരുന്നു ഞാൻ ആദ്യം ഉണ്ണിയേട്ടനെ വിളിക്കുന്നത്‌.

എന്നാൽ ആദ്യം ഒരു ഡയറ്റ് ഫോള്ളോ ചെയ്യാനും, ഡാൻസ് പ്രാക്ടിസ് തുടരാനും ആയിരുന്നു ഉണ്ണിയേട്ടൻ പറഞ്ഞത്. അതിന് ശേഷം എന്ത് മാറ്റം ഉണ്ടാകുമെന്ന് നോക്കാമെന്നും ഉണ്ണിയേട്ടൻ പറഞ്ഞു. നിന്നെ കൊണ്ട് അതിനൊന്നും പറ്റില്ല ഗുണ്ടുമണി എന്നായിരുന്നു ഉണ്ണിയേട്ടൻ ആദ്യം പറഞ്ഞത്. നി ഇതൊക്കെ വെറുതെ ചോദിക്കുന്നതാണെന്നും ഉണ്ണിയേട്ടൻ പറഞ്ഞു. അപ്പോഴാണ് അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തീരുമാനിച്ചത്. അങ്ങനെ ആണ് ഡയറ്റ് തുടങ്ങിയത്.

പച്ച നിറത്തിലുള്ള ദാവണി അണിഞ്ഞുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആയിരുന്നു അനു ഈ സന്തോഷം പങ്കിട്ടത്. ഉണ്ണി മുകുന്ദന് താരം നന്ദിയും പറഞ്ഞിട്ടുണ്ട്. ഇത്തിരി വൈകിയാലും ഇതു മികച്ച തീരുമാനം ആയി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഭക്ഷണകാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് അനു. താനൊരു ഭക്ഷണപ്രിയ ആണെന്ന് അനു പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യവുമാണ്. വണ്ണം കൂടുമെന്ന്പേടിച്ചു ഇഷ്ടമുള്ള ഭക്ഷണം ഒഴിവാക്കാറില്ല എന്നും അനു മുൻപേ പറഞ്ഞിട്ടുണ്ട്.

കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലൂടെ ആണ് അനു മികച്ച നായികമാരുടെ കൂട്ടത്തിലേക്ക് ഉയരുന്നത്. തുടർന്നങ്ങോട്ട് നിരവധി നായികാ പ്രാധാന്യവും, മികവുറ്റതുമായ ഒരുപിടി നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അനുവിന്റെ ഈ പുത്തൻ മേക്കോവറിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.